fbpx
Sunday, December 10, 2023
HomeNEWSഇന്ന് സെപ്റ്റംബര്‍ 27 ലോക വിനോദ സഞ്ചാര ദിനം.

ഇന്ന് സെപ്റ്റംബര്‍ 27 ലോക വിനോദ സഞ്ചാര ദിനം.

യാത്ര ചെയ്ത് കൊണ്ടെയിരിക്കുക…. പുതിയ കാഴ്ചകൾ തേടി, പുതിയ ദേശങ്ങൾ തേടി..

വൈവിധ്യമാര്‍ന്ന  ജീവിത രീതികളും . ഭക്ഷണ രീതികളും, സംസ്കാരങ്ങളും അടുത്തറിഞ്ഞ്‌ ആസ്വദിച്ചുള്ള  യാത്രകൾ മനസ്സിന് ഉന്മേഷവും ജീവിതത്തിന് പുതിയ പ്രതീകഷകളും നേടി തരുന്നു .ഇന്ന് സെപ്ടംബർ 27 ലോക വിനോദ സഞ്ചാര ദിനം . ഐക്യ രാഷ്ട്ര സംഘടനയുടെ UNWTO എന്ന ഘടകമാണ് 1980 ഇല്‍ ഇങ്ങനെ ഒരു ദിവസം  തെരഞ്ഞെടുക്കുന്നത്

രാജ്യാന്തര സഹകരണം ഉറപ്പുവരുത്താനുള്ള ഒരു പൊതുവേദി രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ആരംഭിച്ചു. ഇതിന്‍റെ തുടർച്ചയായി ഇന്‍റെര്‍നാഷണല്‍ കോൺഗ്രസ് ഓഫ് ഒഫിഷ്യൽ ടൂറിസ്റ്റ് ട്രാഫിക് അസോസിയേഷൻസ് എന്ന പേരിൽ 1925-ൽ ഹേഗ് ആസ്ഥാനമാക്കി ഒരു സംഘടന രൂപം കൊണ്ടു. ഇതേ തുടർന്ന് 1947-ൽ ഇന്‍റെര്‍നാഷണല്‍ യൂണിയൻ ഓഫ് ഒഫിഷ്യൽ ട്രാവൽ ഓർഗനൈസേഷൻ സ്ഥാപിക്കപ്പെട്ടു. ഇന്ത്യ 1950-ൽ ഇതിൽ അംഗമായി. ഇതാണ് പിന്നീട് യുണൈറ്റഡ് നേഷൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ എന്ന സംഘടനയായി മാറിയത്.സ്പെയിനിലെ മാഡ്രിഡാണ് സംഘടനയുടെ ആസ്ഥാനം.

ലോക ജനതക്ക് വിനോദ സഞ്ചാരത്തിന്‍റെ പ്രാധാന്യം, ഗുണങ്ങൾ, സാമൂഹിക സാമ്പത്തിക രാഷ്ട്രീയ അവബോധങ്ങൾ ഉണ്ടാകുക എന്നുള്ളതാണ് . ഈ ദിനാചരണത്തിന്റെ പ്രധാന ഉദ്ദേശ്യം.ടൂറിസവും തൊഴിലും രണ്ടും അന്തർലീനമായി കിടക്കുന്ന ഒന്നാണ്. വിനോദ സഞ്ചാരത്തിന്റെ സാധ്യതകൾ എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ഈ സംഘടനയുടെ പ്രധാന ഉദ്ദേശ്യം.എല്ലാവർഷവും ഈ ദിനം ഒരു പ്രത്യക വിഷയത്തിൽ ഊന്നിയായിരിക്കും ആഘോഷിക്കുക .

എന്നൽ കൊറോണ പടർന്നു പിടിച്ചതോടെ ലോകമാകെ വിനോദ സഞ്ചാര മേഖല നിശ്ചലമായി യിരിക്കുകയായാണ്.2020 എന്ന വർഷം ലോക വിനോദ സഞ്ചാര ഭൂപടത്തിൽ കറുത്ത വർഷമായി എഴുതപ്പെട്ടെക്കാം…. എങ്കിലും പ്രത്യാശയുടെ നല്ല ദിനങ്ങൾക്കയി നമുക്ക് കാത്തിരിക്കാം .

 

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments