നീതി വൈകുമ്പോൾ നീതി നിഷേധിക്കപ്പെട്ടു… എന്ന പഴമൊഴി സാധൂരിക്കുന്ന വിധം ലക്നൗ സി ബി ഐ. കോടതി ഇന്നു പുറപ്പെടുവിച്ച 198/1992 എന്ന 28 വർഷം പഴക്കമുള്ള അയോധ്യ ഗൂഢാലോചനക്കേസിലാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്.

രാമ വിഗ്രഹം അവിടെ കൊണ്ടുവച്ചതാണെന്നും, പള്ളി അന്യായമായി പോളിച്ചതാണെന്നും  2019 ലെ സുപ്രീം കോർട്ട് കണ്ടെത്തുകയും … എന്നൽ പിന്നീട് രാമക്ഷേത്രം പണിയാൻ ട്രസ്റ്റ് രൂപീകരിക്കാൻ പറയുകയു ചെയ്ത കോടതിയുടെ വിധിയുമെല്ലാം കണ്ട ഇന്ത്യയിലെ ജനാതിപത്യ ,മതേതരത്വ ജനത അതിലും അന്യായമായ  വിധിയാണ് വീണ്ടും ഉണ്ടായിരിക്കുന്നത്. വര്‍ത്തമാന ഇന്ത്യയില്‍  ജങ്ങൾക്ക്‌ ഇതൊരു മഹാല്‍ബുധം എന്ന തോന്നൽ ഉണ്ടാകാന്‍ സാധ്യതയില്ല .കാരണം ഫാസിസ്റ്റുഭരണം കൊടികുത്തി വാഴുന്ന ഇന്ത്യയില്‍  ഇനിയും ജനാധിപത്യത്തെ കൊല്ലാ കൊല ചെയ്യുമായിരിക്കം.

2000 പേജ് അടങ്ങുന്ന വിധിയിൽ വന്ന ഏറ്റവും പുതിയ ആശ്ചര്യകരമായ കണ്ടെത്തല്‍  കുറ്റാരോപിതരായ പല പ്രമുഖരും ആ സമയം അവിടെ എത്തി സമാധാനത്തിൻറെ വെള്ളരിപ്രാവുകളായി വന്നു പള്ളി പൊളിക്കരുത് എന്നാനെത്രേ ആവശ്യപ്പെട്ടത് ..അപ്രകാരമാണ്‌പോലും വീഡിയോ സന്ദേശത്തിൽ കേൾക്കാൻ കഴിഞ്ഞത്.. അന്ന്‌ മുഖ്യമന്ത്രിയായ ഉമാഭാരതി 5 ആം തീയതി പള്ളി പോളിക്കും എന്നു പറഞ്ഞു പ്രസംഗിച്ചതിന് ഇന്ത്യാ ഒട്ടുക്കും വാർത്ത മാധ്യമങ്ങള്‍  വഴി കേട്ടതാണ്…..10000 തോളം വരുന്ന കർമ സേവകരെ രാജ്യത്തിന്‍റെ നാനാഭാഗങ്ങളില്‍  നിന്ന് വിളിച്ച് കൂട്ടി കഠാര എടുത്ത് പള്ളി പൊളിച്ചതിന് പിന്നിൽ ഒരു ഗൂഢാലോചനയും ഇല്ലത്രേ….28 പേരും വെറും സമാധാനത്തിൻറെ കാവൽക്കാർ …എല്ലാവരെയും വെറുതെ വിടുന്നു…അദ്വാനി,മുരളി മനോഹർ ജോഷി എന്നിവരെ വിഡിയോ കോൺഫറൻസിങ് വഴിയാണ് വിസ്തരിച്ചത്. ഇവരെല്ലാം കുറ്റം നിഷേധിച്ചിരുന്നു…

LEAVE A REPLY

Please enter your comment!
Please enter your name here