fbpx
Thursday, May 9, 2024
HomeVLOGSENTERTAINMENTഊഞ്ഞാലാടണോ അതോ പബ്‌ജി കളിക്കണോ ? Swinging Or PubG

ഊഞ്ഞാലാടണോ അതോ പബ്‌ജി കളിക്കണോ ? Swinging Or PubG

ഊഞ്ഞാൽ ആടി വളരണം കൂട്ടികൾ.

ഒരു നാടൻ ഊഞ്ഞാല കെട്ടാൻ കുട്ടികള് കുറച് ദിവസമായി പറയുന്നു ടയർ ഉണ്ട് കയർ ഇല്ല , വാങ്ങിക്കാം വാങ്ങിക്കാം എന്ന് പറഞ് കുറച് ദിവസം തള്ളി വിട്ടു . അവർ വിടുന്ന ലക്ഷണമില്ല പോവുമ്പോഴും വരുമ്പോഴുമൊക്കെ ഇത് തന്നെ . അങ്ങനെ രാവിലെ നടക്കാൻ എറങ്ങി വരുമ്പോൾ കയർ വാങ്ങാം എന്ന് പറഞ്ഞു അന്നും മറന്നു .. പക്ഷേ വീട്ടിലെത്തിയപ്പോൾ അവർ വീണ്ടും പിടിച്ചു എങ്കില് അത് അങ്ങട്ട് ചെയ്യാം എന്ന് വിചാരിച്ചു നേരെ കൂട്ടായി അങാടിയിലേക് വിട്ടു , കുട്ടേട്ടന്റെ കടേന്ന് കയറും വാങ്ങി ആളിയാങ്കാന്റെ നിർദ്ദേശത്തോടെ ഊഞ്ഞാൽ കെട്ടൽ തുടങ്ങി .. ഇച്ചിരി പണിണ്ട് എന്നാലും കൊഴപ്പമില്ല കുട്ടികളുടെ സന്തോഷം അതാണ് മ്മടെ സന്തോഷവും . അങ്ങനെ സാദനം റെഡി ഊഞ്ഞാൽ ആടലും തുടങ്ങി ഇക്കാക്കരെ കുട്ടികളും എല്ലാരും കൂടി നല്ല കളി .. മൊബൈലും പിടിച് ഗെയിം കളിച്ചിരിക്കുന്നതിലും ഏറ്റവും നല്ലത്‌ ഇതാണ് മണ്ണിലിറങ്ങി , മണ്ടി ചാടി ,തല്ല് കൂടി വളരണം കളിച്ചു വളരണം ..

SWINGING

ഊഞ്ഞാല്‍ വേണോ പബ്ജി വേണോ.

ഇന്നത്തെ തലമുറ മൊബൈലിലേക്കാണ് പെറ്റ് വീഴുന്നത് എന്ന് വേണമെങ്കില്‍ പറയാം, അതാണ് അവസ്ഥ . മൊബൈല്‍ ഉപയോഗിക്കുന്നതും, ഗെയിമും പബ്ജി യുമൊക്കെ കളിക്കുന്നത് ഒക്കെ മുഴുവന്‍ തെറ്റെന്ന് പറയേണ്ടതില്ല.പക്ഷേ വേണ്ടരീതിയില്‍ ശരിയായി ഉപയോഗിക്കണം, അതേസമയം നമ്മുടെ നാടന്‍ കളികളും , ജീവിത രീതിയുമ്മോക്കെ ഉപേക്ഷിക്കാതെ അത് നിലനിര്‍ത്തി കൊണ്ട് പോകാന്‍ ശ്രദ്ധിക്കണം , കുട്ടികള്‍ പ്രത്യേഗിച്ച് അവരുടെ വളര്‍ച്ചയില്‍ കളിച്ചും, കൂട്ട് കൂടിയും വളരണം . ഇതിനവസരം ഒരുക്കേണ്ടത് മുതിര്‍ന്നവര്‍ ആണ്. നമ്മള്‍ അതിനുള്ള കാര്യങ്ങള്‍ ചെയ്ത്കൊടുക്കണം . എങ്കിലേ അവര്‍ അത് പടിക്കുകയോള്ളൂ അതിന്‍റെ രസം അനുഭവിക്കാന്‍ കഴിയുകയോള്ളൂ. അപ്പഴേ മനസ്സിലാകു മൊബൈലാണോ ഈ നാടന്‍ കളികള്‍ ആണോ രസകരം എന്ന്.

 Subscribe :https://www.youtube.com/sambarworld
Facebook : https://www.facebook.com/sambarworld
Instagram : https://www.instagram.com/sambarworld
Website : https://www.sambarworld.com
👆👆👆Follow us on👆👆👆

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments