fbpx
Wednesday, May 8, 2024
HomeABOUT USഎന്താപ്പത് "സാമ്പാര്‍വേള്‍ഡ്"

എന്താപ്പത് “സാമ്പാര്‍വേള്‍ഡ്”

എന്താപ്പത് “സാമ്പാര്‍ വേള്‍ഡ്”

SambarWorld -Cafe of Diversity- Digital Media Marketing Institute , By MohamedAliSaheer. It’s a place of Digital Media Marketing World, not in a typical way of Places, It’s like Sambar it means diversity. SambarWorld stands for diversity, creativity, connectivity, digitally developed, media related world. We are Showcasing different types of Lifestyle, Travel, Food, Information, political perspectives, News and, Technology updates, etc.

സാമ്പാര്‍ പോലെ സര്‍വസംയുക്ത രൂപത്തില് ഉള്ളതാണ് നമ്മുടെ ഈ ലോകവും ,ഈ ചുറ്റുപാടും.എല്ലാം ഉണ്ട്,എലാം കൂടി ചേര്‍ന്ന ലോകം,അങ്ങനെ ഒരു ലോകം,അതാണ് SAMBAR WORLD

Cafe Of Diversity..

സോഷ്യല് മീഡിയയുടെ കാലമാണ് നമുക്ക് ചുറ്റും ക്യാമറാ കണ്ണുകളും മൈക്കുകളും ചുറ്റി സഞ്ചരിച് കൊണ്ടിരിക്കുന്നു, ചുറ്റും നൂറായിരം കാര്യങ്ങളാണ് , സാമൂഹികമായും രാഷ്ട്രീയമായും , ടെക്നോളജിപരമായും ഒക്കെ, പൊതുവായി ഇതിലൊക്കെ നാം പലപ്പോഴും ഉൾപ്പെടാറുണ്ട് ചിലപ്പോൾ നോക്കി കാണാറുണ്ട് മറ്റു ചിലപ്പോൾ അവഗണികാറുണ്ട്.. മനുഷ്യൻ ഒരു സാമൂഹ്യജീവി എന്ന നിലയിൽ എല്ലാം ആയി ബന്ധപ്പെട്ട് കിടക്കുന്നവരാണ്. ഒന്നിൽനിന്നും ഒളിച്ചോടാൻ കഴിയില്ല ഇനി കണ്ടില്ലായെന്ന് നടിച്ചാലും അത് നമ്മിലേക്ക് വരും ഇന്നല്ലെങ്കിൽ നാളെ. അതുകൊണ്ടുതന്നെ നമ്മുടെ പൊതുജീവിതത്തിൽ സാമൂഹിക ജീവിതത്തിൽ വരുന്ന ഇത്യാദി കാര്യങ്ങൾ പ്രതിപാദിച്ചു പോകേണ്ടതായിട്ടുണ്ട്. ഇതൊരു സാമ്പാർ ലോകമാണ് ഇവിടെ സാമ്പാർ പോലെതന്നെ പലതരം പച്ചക്കറികളും, മസാലയും, കയ്പും, എരിവും,പുളിയും എല്ലാം  ചേർന്ന ഒരിടമാണ്. സാധാരണ രാഷ്ട്രീയത്തിൽ പല രാഷ്ട്രീയ കക്ഷികൾ ചേർന്ന് നിൽക്കുമ്പോൾ നമ്മളതിനെ സാമ്പാർ മുന്നണി എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. ലോകം ഇൻറർനെറ്റ് അനന്ത സാധ്യതകൾ കൊണ്ട് ഒരു ചെറുഗ്രാമം ആയി മാറിയിരിക്കുകയാണ് ഈ ഗ്രാമത്തിലെ പലവിധത്തിലുള്ള മേഖലകളെ ഒരുമിപ്പിച്ചുകൊണ്ട് സാമ്പാർ വേൾഡ് എന്ന സൈറ്റിൽ കാണാം. ഇവിടെ നമ്മുടെ ദൈനംദിന ജീവിതത്തിൽ നടക്കുന്ന ഭക്ഷണം, യാത്ര, രാഷ്ട്രീയം, കച്ചവടം, വാര്ത്തകള്,നിയമം,സാഹിത്യം, സിനിമ അങ്ങനെ എല്ലാ വിഷയങ്ങളും കാഴ്ചവെക്കുന്ന ഒരു ലോകം കാണാം. ഞങ്ങൾക്കും ,നിങ്ങൾക്കും പങ്കുവയ്ക്കാൻ കഴിയുന്ന കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും നിങ്ങൾക്ക് ചുറ്റുമുള്ള ഓരോ നിമിഷങ്ങളും നമുക്ക് എഴുതാം ക്യാമറയിൽ പതിപ്പിക്കാം പ്രദർശിപ്പിക്കാം സംവദിക്കാം….
“സാമ്പാർ”പലതും സംഭരിച്ച് ഉണ്ടാകുന്നത് എന്നാണ് അർത്ഥം… അത് പോലെ നമ്മുടെ ചുറ്റുപാടിൽ നാം കാണുന്നതും കേൾക്കുന്നതും അറിയുന്നതും നമുക്ക് ഗ്രഹിക്കാൻ കഴിയുന്നതുമായ ആശയങ്ങൾ നിങ്ങള്ക് മുൻപിൽ ഇന്റർനെറ്റ് എന്ന സൈബർ ശൃംഖലയിലൂടെ കാഴ്ചവെകൂന്നു. ഈ ചെറിയ സാമ്പാര്‍ ലോകം കൊണ്ട് നിങ്ങള്ക് ഒരു വലിയ സാമ്പാറും, അവിയലും,പുളിശ്ശേരിയും,തോരനും എലാം അടങ്ങിയ ലോകം കാഴ്ച വക്കാന്‍ കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു … എന്തെങ്കിലും തരത്തിലുള്ള സ്വാധീനം ചെലുത്താൻ ആയാൽ അതാണ് ഞങ്ങളുടെ വിജയം….വിമർശനങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുന്നു…
“മനുഷ്യ മനസ്സിന് സങ്കല്പ്പിക്കാനും വിശ്വസിക്കാനും ക്കഴിയുന്നതെന്തും , നേടാൻ കഴിയും”– നെപ്പോളിയൻ ഹിൽ.

 

 

 

 

4 COMMENTS

  1. അങ്ങനെ സഹീർ ഓൺ ലൈൻ വരുമാനവും ഉണ്ടാക്കി തുടങ്ങി ഓൾ ദ ബെസ്റ്റ് വിവരണങ്ങൾ കൊള്ളാം ഇനിയും തുടർന്നും എഴുതുക വിവരിക്കുക

  2. യാത്രവിവരണ സാഹിത്യങ്ങളിൽ നിന്നാണ് പുതുതലമുറയിലേക്ക് ചരിത്രം പലപ്പോഴും കണ്ണിചേർത്തത്.ഇന്ദുലേഖയിലെ 18ാം അദ്ധ്യായം അക്കാലത്തെ രാഷ്ട്രീയമാണ് സാഹിത്യവായനക്കാരിൽ എത്തിച്ചത്. ഉദ്യമം ചെറുതാണെങ്കിലും വലിയ പ്രധാന്യം വരും നാളുകളിലുണ്ടാവും. ആശംസകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments