കൂട്ടായി_താനൂർ_ചേളാരി_കോഴിക്കോട്_ ബത്തേരി_ഗുണ്ടൽപേട്ട്_മൈസൂര്‍_

ബാംഗ്ലൂര്‍_ഹൈദരാബാദ്‌- 1000 km

രണ്ട് കാര്‍ (SUZUKI RITZ & SKODA LAURA).

ഏഴു കുട്ടികളടങ്ങിയ മൂന്ന് ഫാമിലി.

എഴുത്ത് –  ഫമീഷ.സി എം ടി

ആദ്യ ദിനം

             തിരിച്ച് ഗൾഫിലേക്ക്  പോവാൻ ആവുന്നു അതിനുമുമ്പ്  ഒരു യാത്ര പോവാൻ തീരുമാനിച്ചു.കാലം കുറേ ആയി ഗോവ  ഒന്ന് പോകണം എന്ന് വിചാരിക്കുന്നു , എങ്കിൽ അങ്ങോട്ട്  പോകാമെന്ന് തീരുമാനിച്ചു ചെങ്ങായി മാരോട് ചോദിച്ചപ്പോൾ  പോവാൻ താല്പര്യം ഒക്കെയുണ്ട് പക്ഷേ ഞങളെ ചെങ്കണ്ണ് വില്ലനായി നിൽക്കുന്നുണ്ട്… എന്തായാലും വേണ്ടില്ലാ ഞങള്‍  ഗോവയിലേക്ക് അങ്ങട്ടാ യാത്ര തീരുമാനിച്ചു …

രാവിലെ എട്ടുമണി…റിഷാദ് വന്നു.. ഘോരമായ ചർച്ച…നസറുവിനെ  വിളിചു ആള്‍ നല്ല ഉറക്കം…ഞങ്ങള്‍ എന്തായാലും പോവാന്‍ തീരുമാനുച്ചു,ഇറങ്ങാന്‍  പോവാണെന്ന വിവരം റിശാദിനേം നസറുനേം അറിയിച്ചു … അങ്ങനെ റിഷാദ് തീരുമാനമാകാതെ മടങ്ങി.ഞങള്‍ പാക്കിംഗ് ചെയ്തു വച്ച ലഗേജും മറ്റും വണ്ടിയിലേക്ക് എട്ത്ത് വക്കുമ്പോള്‍ നസറുവിന്‍റെ വിളിവന്നു ഹൈദരാബാദിലെക് ആയാലോ യാത്ര?  ഞങള്‍ക് ആറാം ദിവസം തിരിച്ചെത്തണം നടക്കുമോ? നിക്കാഹുണ്ട്,ഹൈദരാബാദിൽ പോയിവരാൻ ആറുദിവസം മതിയാകുമോ? ഇങ്ങനെയൊക്കെ തിരിച്ചു ചോദിച്ചു, അതൊക്കെ നടക്കും എന്ന് നസറു,എങ്കില് അങ്ങോട്ട് പോകാം എന്ന് ഞാനും പറഞ്ഞു, റിഷാദിനെ  വിളിച്ചു നസറു ഹൈദരാബാദിലേക്ക് ആണെങ്കിൽ പോകാമെന്ന് പറഞ്ഞിട്ടുണ്ട് നീ ഉണ്ടോ? ഉണ്ടെങ്കിൽ റെഡി ആയിക്കോ ഞാൻ റെഡിയായി ഇറങ്ങുകയാണ്, നീ നസറുവിൻറെ കൂടെ വാ.അപ്പൊ ചലോ ഹൈദരാബാദ് . അപ്പഴേക്കും വാട്സ് അപ് സ്റ്റാറ്റസും വന്നു “ On The Way To Hyderabad”

ഹൈദരാബാദ്‌  ഒരു ആമുഖം

                    ഹൈദരാബാദ്‌ എന്ന് കേൾക്കുമ്പോൾ മുഗൾ അല്ലെങ്കിൽ അറബി മയം സ്വാഭാവികമായി തൊന്നി പോവും.ആധുനികതയുടെ ഇടയിലും പഴമയുടെ ഗന്ധമുള്ള നഗരം. 1591-ലാണ് കുത്തബ് ഷാഹി രാജവംശത്തിലെ ഭരണകർത്താവായിരുന്ന മുഹമ്മദ് ഖിലി കുത്തബ് ഷാ,  ഹൈദരബാദ് നഗരം സ്ഥാപിക്കുന്നത് .പിന്നീട്  ഖുത്ബ്‌ ഷാ രാജവംശത്തിന്റെ കയ്യില് നിന്നും മുഗൾ  ചക്രവർത്തി ആയ ഔറംഗസേബ് 1687 ഓടു കൂടി ഭരണം ഏറ്റെടുത്തു.

പിന്നീട് ഔറംൻഗസേബിന്റെ ഗവർണര്‍ ജനറൽ ആയിരുന്ന നിസാമുൽ- മൂല്‍ക്-(ദേശത്തിൻറെ  ഗവർണർ) ആയി അസഫ്‌ജ 1 യെ ഏൽപ്പിക്കുകയും പിനീടങ്ങോട്ട്‌ 7 നിസാമുമാരണ് ഹൈദരബാദ് ഭരിച്ചത്. സ്വന്ത്രന്ത്യം നേടി 1 വർഷം കഴിഞ്ഞ് 1948 ലാണ് ഇന്ത്യൻ യൂണിയനുമായി ചേരുന്നതിനുള്ള കരാറിൽ നിസാം ഒപ്പ് വച്ചത്.ഇന്ത്യയുടെ വാണിജ്യ നഗരമായ ഹൈദരബാദ്  ഡയമണ്ട്‌ വിപണന രംഗത്ത് പ്രശസ്തമാണ്,എലിസബത്ത് രാജ്ഞിയുടെ കിരീടത്തിലെ വജ്രമായ കോഹിനൂർ രത്നം ഗോൾക്കൊണ്ടയിലെ വജ്ര ഘനികളിൽ നിന്നുള്ളവയാണ്.കൂടാതെ ദരിയ-യെ നൂർ, ഹോപ് എന്നീ പേരിലുള്ള വജ്രം എല്ലാം ഹൈദരാബാദിലെ നിർമിതികളാണ്. ഹൈദരബാദ് തെലങ്കാനയുടെയും ആന്ധ്ര പ്രദേശിന്‍റെയും സംയുക്ത തലസ്ഥാനമാണ്.2014 ജൂൺ 2-ന് തെലങ്കാന സംസ്ഥാനം പിറവിയെടുത്തപ്പോൾ ഹൈദരബാദ്‌ തെലങ്കാനയുടെ ഭാഗമായി. ആന്ധ്രാപ്രദേശിന് തന്മൂലം തലസ്ഥാനം നഷ്ടമായെങ്കിലും ഔദ്യോഗികമായി 2024 വരെയെങ്കിലും തലസ്ഥാനം തുടരും എന്ന് നിയമമുണ്ടായി.

 

     സമയം 10 മണി വണ്ടി സ്റ്റാർട്ട് ചെയ്തു.യാത്ര പറഞ്ഞു ഞങള്‍ ഇറങ്ങി താനൂരിൽ നിന്നും വണ്ടി ടയർ അലൈൻമെന്‍റ്, ഓയിൽ ചേഞ്ചിംഗ് എല്ലാം ചെയ്തു വണ്ടി റെഡിയാക്കി ഒരു ദൂരയാത്ര പോകുന്നതല്ലേ. ശേഷം നസറുവിനെയും റിഷാദ്ദിനെയും വിളിച്ചപ്പോൾ അവർ വീട്ടിൽ നിന്നും ഇറങ്ങിയിട്ടുണ്ട് കോഴിക്കോട് വച്ച് കാണാം എന്ന് പറഞ്ഞു,  അങ്ങനെ ഞങ്ങൾ യാത്ര ആരംഭിച്ചു….. കാലിക്കറ്റ് ബൈപാസിലുള്ള ഒരു കുടുംബശ്രീ മെസ്സിൽ…. നല്ല മീൻകറിയും അയ്‌ല, മത്തി പൊരിച്ചതും, അതാണ് 6 ദിവസത്തിലെ അവസാന ചോറ് എന്നു തിരിച്ചു വന്നപ്പോൾ മനസിലായി.അങ്ങിനെ വയനാടുചുരം കയറി…. ചുരത്തിന്റെ സ്ഥിരം സുന്ദര കാഴ്ച … താരതമ്യ പഠനം തുടങ്ങി,ഈ പച്ചപ്പ് ഹരിതാഭം ഒരു മനസുഖം ..മറ്റൊന്നിനും കിട്ടുല മക്കളെ. റോഡിന്റെ പല ഭാഗങ്ങളും പുട്ടിന് തേങ്ങ നിറകുന്ന പോലെ അവിടെ വിടെയായി  റോഡ് പണി നടക്കുന്നു ഹെയര്‍ പിന്‍ വളവുകളില്‍ റോഡ്‌ ഇച്ചിരി മോശമാണ് പിന്നെ ചെറിയ ബ്ലോക്കും… എല്ലാം കൊണ്ട് മ്മള് ക്ലച് ചവിട്ടി ച്ചവിട്ടി ഒരുവിധമായ്‌,രണ്ട് ആളു ഓടിക്കാനുണ്ടെങ്ങിൽ സുഖയിരുന്നെന്ന് ഫമിയെ നോക്കി പറഞ്ഞു… 😊 ഓള്‍ ആരാ മോള്… ലൈസൻസ് ഭദ്രമായി ഒരു ഐ ഡി പ്രൂഫ്‌ ആയി മാത്രം വെച്ചിരികേണ്.അങ്ങനെ കേരളത്തിന്റെ സ്വന്തം കാനന കാഴ്ച മുത്തങ്ങ യിലേക് പ്രവേശിക്കുന്നു,കാട്ടിലേക്ക് കാലെടുത്തു വെച്ചതും ഒരു കൂട്ടം ആനകൾ ദേ നിക്കുന്നു.

യാത്രയുടെ തുടക്കം നന്നായി എന്ന് പറഞ്ഞു ഫോട്ടോയും വീഡിയോയും  എടുത്തു.മത്സരത്തിൽ ഓടി ജയിച്ചവർ പിറകെ ഓടുന്നവരോട് കാണിക്കുന്ന വല്ലാത്തൊരു സ്നേഹമുണ്ട് അതുകൊണ്ടായിരിക്കണം പൊണ്ടാട്ടി ഫമി വിളിയോ വിളി…. എടി”…. ഉണ്ണി ആന ഉണ്ട്‌ ഇവിടെ.. വേഗം വാ …. തൃശൂർ പൂരവും ആനയെയും കണ്ട് മടുത്ത ഉണ്ണിക്കെന്ത് ആന”. പക്ഷേ ദുബൈ മൊതലാളി റിഷാദും ജസിയും കേട്ട മാത്രയിൽ നസറൊ… ബിടട.. വേഗം…. ചങ്കു ചെങ്ങായിക് വേണ്ടി നസറു 100 ഇൽ ഒക്കെ പറപ്പിച്ച് ആനയെ കാണിച്ചു കൊടുത്തു… അതു കണ്ടപ്പളാണ് റിശാദ് കൃതാർത്ഥനായത് .ചീവീടുകളുടെ ശബ്ദം സന്ധ്യ സമയത്ത് കാട്ടിലൂടെ ഉള്ള യാത്ര ശരിക്കും പേടിപ്പെടുത്തുന്ന ഒന്നു തന്നെ. സ്കോഡ മൊതലാളി യുടെ പൊടി പോലും കാണുന്നില്ല.മൈസൂർ എത്താൻ ഇനിയും ഒരുപാട് ഓടണം. വിശപ്പ് ആണെങ്കില്  എല്ലാരെയും മൊത്തത്തിൽ തളർത്തി… റിശാദിന്‍റെ വിളി… ചായകട കണ്ടാൽ ന്നിർത്തണേന്ന്….

അങ്ങനെ ഒരു ചെറിയ ഹോട്ടൽ കണ്ട്‌ നിര്‍ത്തി,ഹാൻറ്ബ്രേക് പോലും പൊന്തിച്ചു വെക്കാതെ ഓടിപ്പോയി… വാപ ഇറങ്ങിയതും അസ്ഹർ കേറി ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു സ്റ്റിയറിംഗ് തിരികാൻ തുടങ്ങി .. വണ്ടി കുറച്ചു മുൻപോട്ട് പോയി തുടങ്ങി.. … ശരിക്കും പേടിചു….അപ്പോഴാണ് ഫമി ഡ്രൈവിംഗ് പഠിച്ചതിന് ഒരു ഉപകാരമുണ്ടായത്… അവള്‍ വേഗം ഹാൻഡ്ബ്രേക്ക് പൊന്തിച്ചു, അൽഹംദുലില്ലാ..

ഇനിയാണ് കഥ.. അസ്സക്ക് ലേസു വേണം…. ഹാദിക്  മിട്ടായി, റിസ്വക് ലോലിപോപ്പ് .. …. നസറു നല്ല കുശാൽ തീറ്റി.. പോറാട്ട  സാമ്പാർ, നസറുന്‍റെ കോംബിനേഷൻ കണ്ട് കണ്ണ് തള്ളി ഇരികാണ് ഉണ്ണി… 😲 അപോ രണ്ടാൾ വന്നു കയറി.. നാളെ ഹർത്താൽ അണ് .. കടയൊന്നും തുറക്കില്ല.. നാട്ടിലേക്ക്… വിട്ടോളി…. വണ്ടിയും ഓടില്ല…‍ 😌 എല്ലാരെയും തലയിൽ ഇടിത്തീ വീണപോലെയായി … പക്ഷേ കടയുടമ പറയുന്നു..കവലപെടാത്… ചെറിയ കടകൾ ഉണ്ടാവും…. കേട്ടമാത്രയിൽ ഉണ്ണി… നസ്രു…ഈ കിടാങ്ങളെ ഒക്കെ നോക്കിക്കേ… ഞങ്ങള്‍ കഴിക്കട്ടെ ഇനി… ജസിയും മോളും നല്ല സ്റ്റണ്ട്… ലോലിപോപ്പ് കിട്ടിയാലേ എന്തെങ്ങിലും കഴിക്കുന്നു  റസ്വവയ്യും വാങ്ങികൊടുകില്ലെന്ന് റിഷാദും… സ്റ്റണ്ട് തുടരുന്നു… ഇതൊക്കെ കണ്ട് മ്മള് ഫ്രീ ആണല്ലോ എന്ന മട്ടിൽ… ഞാൻ, അപ്പോൾ പൊണ്ടാട്ടി ഫമി “അസറുന് ഫുഡ് കൊടുക്കാൻ … എനിക്ക് അസക്ക് കൊടുക്കാനുണ്ട്… മ്മളും പെട്ടെ‍😂  ഇതിന്‍റെ ഒന്നും ആവശ്യം ഇല്ലായിരുന്നു… മ്മകു ബാച്ചിലർ ട്രിപ്പ് ഗോവയിലോട്ട്‌ പോയാൽ മതിയായിരുന്നു… ഒരു പഹായന്മാരെയും കിട്ടീല….  ഫാമിലി റോക്കീസ്..സമയം രാത്രി 8:30,ഗുണ്ടൽപേട്ട് കഴിഞ്ഞു കുറച്ച് ദൂരം ആയിട്ടുണ്ട്, അങ്ങനെ തീരുമാനമായി,റൂം ഇവിടെത്തന്നെ എടുക്കാം, രാവിലെ നേരത്തെ യാത്ര തിരിക്കാം ,അടുത്തുകണ്ട ഒരു ഹോട്ടലിൽ 800 രൂപ ഉറപ്പിച്ചു,പെട്രോൾപമ്പിൽ നിന്നും ഫുൾടാങ്ക് അടിച്ചു,ഇനിയെങ്ങാനും ഹർത്താൽ ആയതുകൊണ്ട് പമ്പ് തുറന്നില്ലെങ്കിലൊ,ആദ്യ ദിനം ശുഭം.

രണ്ടാം ദിനം

           എല്ലാവരും 6 മണിക് റെഡി ആവണം എന്നും പറഞ്ഞു കിടന്നെങ്കിലും 7 മണി  ആവുമ്പോഴേക്ക് എല്ലാവരും റെഡി …..ഒളിർമാർ സെറ്റ് ഗോ…..😂  എന്‍റമ്മോ രാവിലെ  പുറത്തിറങ്ങിയത് ഒരു കൊച്ചു ഊട്ടി ചിത്രം അണ് പുറത്ത് കണ്ടത്… മൊത്തം മഞ്ഞ് മൂടി.അങ്ങനെ ഞങ്ങൽ രണ്ടാം ദിനം യാത്ര ആരംഭിക്കുന്നു….  മഞ്ഞുമൂടിക്കിടക്കുന്ന റോഡിലൂടെ പതുക്കെ പോയികൊണ്ടിരിക്കുകയാണ് കോടമഞ്ഞ് മാറിയിരുന്നെങ്കിൽ കത്തിച്ചു വിടാമായിരുന്നു .

ഒരു പെട്ടിക്കട കണ്ടു അവിടെനിന്നും കട്ടൻ ചായയും കുടിച്ചുകൊണ്ട് ഒരു ചർച്ച , ഹൈദരാബാദ് വരെ ഒരുപാട് ഓടിക്കാൻ ഉണ്ടല്ലോ?ദിവസം തികയുമോ? എന്തായാലും  മുന്നോട്ടുവെച്ച കാൽ മുന്നോട്ടുതന്നെ. അങ്ങനെ മൈസൂർ ബൈപ്പാസിലൂടെ കത്തിച്ചു വിട്ടു ബാംഗ്ലൂർ എത്തി.തുംകൂർ റോഡിലേക്കുള്ള ബൈപ്പാസിന് മുന്നിലെത്തിയപ്പോൾ ഞാൻ നെസറുവിനെ വിളിച്ചു ഇനി നാസ്ത കഴിച്ച് തുംകൂർ റോഡ് ബൈപ്പാസ് പിടിച്ച് ഹൈദരാബാദ് റോഡിലേക്ക് കയറാം.അവിടെ അടയാർ ഭവനിൽ നിന്ന് നാസ്ഥ. അതുകഴിഞ്ഞ് യാത്രയുടെ ട്ടേണിങ്  പോയിൻറ് ആയ ഹൈദരാബാദ് റോഡിലേക്ക് എത്തിനിൽക്കുന്നു. അപോ പിന്നിൽ നിന്നു നസറുവിൻറെ ഫോൺ കാൾ…. സഹീറെ എന്തു ചെയ്യും?ബാംഗ്ലൂർ കറങ്ങിയാൽ പോരെ.. ടോൾ കേറിയാൽ പിന്നെ റിട്ടേൺ പറ്റില്ല….ഞാൻ പറഞ്ഞു എന്തായാലും അങ്ങോട്ട് ആണെന്ന് പറഞ്ഞ് പുറപെട്ടതല്ലെ… നസറുന്‍റെ ഉണ്ണി മനസ്സിആനൽ പിറുപിറുക്കുന്നത് ഞാൻ കേട്ടു….”മനുഷ്യൻ On the way to ഹൈദരാബാദ് എന്ന് വാട്സപിൽ സ്റ്റാറ്റസ് ഉം ഇട്ട്.. എന്നിട്ട് ….ഫമിയുംപെട്ട്, ഉണ്ണിയുടെ സ്റ്റാറ്റസ് ഫമിയും കോപ്പി അടിച്ചുരുന്നു….  ന്‍റെറബ്ബേ.. ഇനി നാട്ടി പോയാൽ എന്തു പറയും എന്ന് ചിന്തിച്ചു ജെസി …. റിഷാദ് ആണേല്‍ രണ്ടു തോണിയി ലും കാലിട്ട്‌ തന്നെ…. ഹൈദരാബാദും മൈസൂറും ഓക്കേ ഡബിൾ ഒകെ… മ്മള് പറഞ്ഞു എന്തായാലും തിരിച്ചില്ലെ… ഇനികണ്ടിട്ട് വരാം… അങ്ങനെ ബാംഗ്ലൂർ-ഹൈദരാബാദ് ഹൈവേ ആദ്യ ടോൾ ഉം എടുത്തു യാത്ര ആരംഭിക്കുന്നു. ബാകി എല്ലാവരും ഉദ്ദേശം നടകാൻ പോകുന്നതിന്‍റെ ആഹ്ലാദത്തിലാണ് ….അൽഹംദുലില്ലാ…( അല്ലുഹുവുന്‍റെ വിധി ഉണ്ട് അതിനു…. നന്ദി യുണ്ട്… വീട്ടിൽ ഭദ്രമായി തിരിച്ചെത്തിച്ചു).

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നാഷണൽ ഹൈവേ ആയ NH 44 കാശ്മീരിലെ ശ്രീനഗറിൽ നിന്ന് തുടങ്ങി 11 സംസ്ഥങ്ങൾ കടന്നാണ് കന്യാകുമാരിയിൽ ചെന്ന് അവസാനിക്കുന്നത്.കർണാടകയിൽ  ഹോസൂറിൽ( ബാംഗ്ലൂർ) നിന്നാണു ഹൈദരാബാദിലേക്കുള്ള ഹൈവെ ആരംഭിക്കുന്നത്.മൊത്തം 3745 കിലോ മീറ്റർ ആണ് ഇതിന്റെ ദൂരം…

ഇതിൽ ഹോസൂരിൽ നിന്നും സുമാർ 628 കിലോമീറ്ററോളം ദൂരം താണ്ടി വേണം തെലുങ്കാന യിലുള്ള  ഹൈദരാബാദിലേക്ക് എത്താൻ…. ന്റമ്മോ ഗൂഗിൾ മാപ്പ് ഇട്ടു നോക്കുമ്പോൾ ശരിക്കും അങ്കലാപ്പിലായി‍‍ എന്ത് ചെയ്യും…. ഓടി എത്തുമോ… എന്തരോ. എന്തൊ…….🙆‍♀️😜😎 ട്രക്ക് ലോറികള്‍ ജഗപൊഗയായി ഓടിക്കൊണ്ടിരിക്കുന്ന ഈ  നാലു വരി പാതയില്‍ ഓരോ പച്ച ബോർഡ് കാണും… മ്മളെ ചങ്കു പച്ച നിറം യാത്രയിലുടനീളം എന്നത്തേയും പോലെ സമാധാനം  തന്നു 😉💚  കാരണം നാഷണൽ ഹൈവേയില് കിലോമീറ്റർ കണക്ക് കാണിച്ചു ഇടക്കിടെ പച്ച കാണുന്നത് ഞങ്ങൾക്കും ഹൈദരാബാദിനും ഇടക്കുള്ള അകലം കുറച്ചു കൊണ്ടിരുന്നു…..റിഷാദിനെ മ്മള് കൂടെ കൂട്ടി.. ഞാൻ കുറച്ചു റിലാക്സ് എടുക്കട്ട്‌ എന്ന് പറഞ്ഞു സീറ്റ്‌ മാറിയതും മ്മളെ മോന് മടിയിൽ കേറി ഒറ്റയിരുപ്പായി…‍ അങിനെ മ്മളെ റിഷാദ് ഹൈദരാബാദ് ലക്ഷ്യമാക്കി രാജകീയ പാതയിലൂടെ (120-140 സ്പീഡിൽ) മുന്നേറുകയാണ്… ആന്ധ്രയിലേക് കടന്നു… സമയം 2 മണി …വിശപ്പിൻറെ കാഹളവിളി തുടങ്ങിക്കഴിഞ്ഞു എല്ലാവര്‍കും… ഹോട്ടൽ തപ്പിയിട്ട്‌ ഒന്നും കാണുന്നില്ല…. മ്മളെ  കോഴിക്കോട്ടെ തൊണ്ടയാട് ബൈപാസ് ഒന്നു കണ്ടിരുന്നെങ്കിൽ എന്നു ഓർത്തുപോയി..ഒരു ദാബ… ഡോൾഫിൻ റസ്റ്റോറൻറ് വണ്ടി നിർത്തി എല്ലാവരും ബാത്റൂം ലക്ഷ്യമാക്കി ഓടി… ശേഷം ഫുഡ്…ബിരയാണിറൈസ് &വെജിറ്റബിൾ ഫ്രൈഡ് റൈസ് വിത്ത് ഗോപി മഞ്ജുരി.ഭക്ഷണം കഴിഞ്ഞു ഇനിയും മുന്നൂറോളം കിലോമീറ്റർ ഓടാൻ ഉണ്ട്, ഒരു സെൽഫി എടുത്തു കുറച്ചു ഫോട്ടോകൾ , അതുപിന്നെ എവിടെപ്പോയാലും നമുക്ക് പറഞ്ഞിട്ടുള്ളതാണ് .ഞാനെടുത്ത ഫോട്ടോ  ഫോർവേഡ് ചെയ്യുമ്പോൾ ബ്രോഡ്കാസ്റ്റ് ലിസ്റ്റിലേക്ക് പോയി സകല ആളുകളിലേക്കും ആ ഫോട്ടോ ഫോർവേഡായി, പിന്നീടങ്ങോട്ട് മെസ്സേജിൻറെ ഒരു പൂരം,അപ്പോഴാണ് കാര്യം മനസ്സിലായത്. മെസ്സേജ് ബ്രോഡ് കാസ്റ്റ് ലിസ്റ്റ് ആയി എന്നുള്ളത് എല്ലാവര്ക്കും പേഴ്‌സണൽ പോയീ മറുപടി കൊടുത്തു.പലരും ഞെട്ടലോടെ റിപ്ലേ…. എന്ത് പറ്റിയെന്നു ചോദിച്ച്???? അവന്‍ വല്യ പത്രാസ്‌ കാണിക്കുന്നു….. പോണത് സിംഗപ്പൂർ അണെന്ന വിചാരം!!!!!!!! പറ്റിച്ച ഫോട്ടോ താഴെ 

ആന്ധ്രയുടെ പ്രധാന നഗരങ്ങളാണ് ഗൂട്ടി, അനന്തപുർ ,ഗുണ്ടൂർ എന്നിവ. വഴിയിൽ പഞ്ചാബി ദാബകൾ ഒരുപാട് കണ്ടു അങ്ങനെ യാത്ര അനന്തപൂർ കഴിഞ്ഞ്  കുര്‍ണോള്‍ എത്തി മുന്നോട്ട് 250KM മാത്രം ഹൈദരാബാദിലേക്ക്. വൈകീട്ട് 4 മണി ഫാസ്റ്റ്ട്ടാഗ് ഉള്ളതുകൊണ്ട് ഞങ്ങൽ ഓരോ ടോൾ ബൂത്തിലും സ്മൂത്ത് ആയി രക്ഷപെട്ടു.ചില സ്ഥലങ്ങള്‍ കൊർഫ്‌ഖാൻ (യുഎഇ  ) ലേക്ക് പോകുന്ന ഭൂപ്രദേശം എന്ന് തോന്നിപ്പിക്കും വിധം ഒഴിഞ്ഞ ഭൂമിയും , ചുവന്ന വലിയ പാറ മലകളും കാണാം .ചിലയിടത്ത് നെൽപ്പാടങ്ങളും മറ്റു കൃഷിയിടങ്ങൾ… കരിമ്പ്, തക്കാളി .. ഉളളി.. ജമന്തിപൂ … മുളക്… എന്നിവ.വറ്റല്‍ മുളകിന് പ്രശസ്തമാണ് ഗുണ്ടൂര്‍,ആന്ധ്രയിലെ ഒരു ലോക്സഭാ മണ്ഡലം ആണ് ഗുണ്ടൂർ എന്നൽ “വറ്റൽമുളകിന്‍റെ നഗരം”എന്നാണ് അറിയപ്പെടുന്നത്..കണ്ണഞ്ചിപ്പിക്കുന്ന ചുവന്ന പാടങ്ങൾ… തോട്ടങ്ങളും നമ്മളെ വണ്ടി നിർത്താൻ പ്രേരിപ്പിക്കുന്നു, വണ്ടി നിറുത്തി നസറുവിനേം   കൂട്ടരെയും ഫോണില് വിളിച്ച്.. മുളക് പാടം കണ്ടാൽ അവിടെ നിർത്തണമെന്ന് പറഞ്ഞു, അവരൂം എത്തി….. കുറെ പണിക്കാരും ഒരു ഗൗണ്ടർ ഇരുന്നു മേശയും കസേരയും ഇട്ട് അവിടിരുന്ന് അസ്സലായി കുടിക്കുന്നു …. ചാനലിൽ നിന്ന് എന്ന് റിഷാദ് പറഞ്ഞതോടെ മൂപ്പര് ഫോട്ടോക്ക് പോസ് ആയി… പാവം ….😄

ചുവന്ന ഭുമി എന്ന് കേട്ടിട്ടുണ്ട് ഇപ്പൊ കണ്ടു വറ്റല്‍ മുളക് പരത്തി ഇട്ടിരിക്കാണ് നെല്‍ പാഠം കണക്കെ അങ്ങനെ ചുവന്ന മുളക് പാഠം,അടുത്ത് തന്നെ തക്കാളി പറിക്കുന്നുണ്ട് പണിക്കാര്‍,മൊതലാളി നല്ല വീശലാണ്..

അവിടെ നിന്നും 2 കിലോമീറ്റർ ദൂരം പിന്നിട്ടപ്പോൾ ഒരു ചായ കട കണ്ടൂ… എല്ലാവരും ഇറങ്ങി… ചായ കുടിച്ചു… അപോള്‍ ഞാന്‍ ബാത്റൂം ചോദിച് കടയുടെ ബാക്കിലേക്ക്‌ പോയി ….ചെന്നത്   ഒരു സുന്ദര കഴ്ച്ചയിലേക്കാണ് ഒട്ടും പ്രതീക്ഷിച്ചില്ല.. ജമന്തി തോട്ടം..പാട്ടു സീനിൽ കണ്ടിട്ടേ ഉള്ളു… തികച്ചും നയന മനോഹരവും ഒരേപോലെ മനസ്സിന് കുളിര്‍മയും നല്‍കുന്ന കാഴ്ച.

സൂചിപ്പിച്ച പോലെ കൃഷിയുടെ വിള നിലമാണ് ഇവിടം … ഒറ്റ വാർപിൽ തീർത്ത ലോഡ്ജ് റൂമുകൾ.. അതാണ് അവരുടെ മണിമാളികകൾ.ജീവിതം തന്നെ കൃഷി ക്ക് മാറ്റി വെച്ച ഇന്ത്യൻ സമൂഹങ്ങൾ…. ഈയിടെ പത്ര റിപ്പോർട്ട് കണ്ടൂ ..”ഒരു കർഷകൻ തന്‍റെ  ഉളളി കൃഷി ന്നഷ്ടമായതിനെ തുടർന്നു അ ഉളളി കൂട്ടിവച്ചതിന്‍റെ മുകളിൽ ആത്മഹത്യ ചെയ്ത് ജീവിതം അവസാനിപ്പിച്ച ചിത്രം……. നെല്ല് കൂട്ടി ഇട്ടിട്ടുണ്ടായിരുന്നു അവിടെ , ജീവത്തിൽ ആദ്യമായി നെൽകൃഷി കാണുന്ന തലമുറ അതാണ് മ്മളെ കുട്ടികൾ…മകള്‍ അസ്സയുടെ ചോദ്യം…. ഉമ്മാ ഇതെന്താ????‍.. ഇതാണ് നെല്ലു…നമ്മളു കഴിക്കുന്ന ചോറ് ,ഈ നെല്ലിൽ നിന്നാണു.. അന്തം വിട്ടു അസ്സ … അസ്തമയതോടടുക്കുന്നു മതി പോകാം,വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു ഇനി 150 ഓളം കിലോ മീറ്റര്‍ , റോഡില്‍ വണ്ടികള്‍ കൂടി വരുന്നു കൂടുതലും ലോറികള്‍ ആണ്,അങ്ങനെ ഓടി ഓടി ഞങ്ങൾ ഹൈദരാബാദ് കാലു വെച്ചു, ഏഴരയോടെ എത്തി.

  • തുടക്കം….പാരഡൈസിന്‍റെ  രുചിഅറിഞ്ഞു കൊണ്ട് …

 

                ഉദ്ഘാടനം എന്നോളം ആദ്യ കാല്‍വെപ്പ്  തന്നെ പാരഡൈസ് എന്ന ബിരിയാണിയുടെ കലവറയിലേക്കാണ്…. പാരഡൈസ്നെ കുറിച്ച് പറയുകയാണെങ്കിൽ 1953 സെക്കന്ദരാബാദിലാണ് സ്നാക്സും കോഫീ ഷോപ്പ്മായി തിയേറ്റർന്‍റെ  ഭാഗമെന്നോണം പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യയടക്കം മറ്റു വിദേശ രാജ്യങ്ങളിലുമായി അമ്പതോളം റസ്റ്റോറൻറ് കൾ പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ പ്രത്യേകത തന്നെ ബിരിയാണി ലുള്ള സവിശേഷതയാണ്. എന്തായാലും വിശപ്പിൻറെ കാഠിന്യം എന്നോളം എല്ലാവരും ക്ഷീണം ഒക്കെ മറന്നു കൊണ്ട് ഹൈദരാബാദ് ബിരിയാണി കഴിക്കാൻ തുടങ്ങി..”ബിരിയാണി ഒക്കെ സൂപ്പറാണ് പക്ഷേ എരിവ്,ഹൌ … ഹൈദരാബാദി ബിരിയാണി പ്രത്യേകതയായി മനസ്സിലായത് അതിൻറെ മസാലയും ഇറച്ചിയുടെ വ്യത്യസ്തമായ രുചിയുമാണ്..വിശപ്പിന്റെ കാഠിന്യം മൂലം എരിവോന്നും ഒരു പ്രശ്നമേ ആയില്ല… പ്രശസ്തമായ രുചിയും  കഴിച്ചു അവിടുന്ന് പുറത്ത് ഇറങ്ങുമ്പോൾ അവിടെ കണ്ടൂ…. മ്മളെ സച്ചിനും,ആമിർ ഖാനും…. ഒരു നീണ്ട ബോളിവുഡ് നിര തന്നെ.പാരഡൈസ് ബിരിയാണി കഴിച്ചു സെൽഫി എടുത്തു എല്ലാവരും വണ്ടിയില് കേറി… നസറുനും ഉണ്ണിക്കും രാത്രി കറങ്ങാനിറങ്ങണം, എന്തായാലും റൂം ബുക്ക് ചെയ്യാം,OYO വഴി റും ബുക്ക്‌ ചെയ്യുന്നു… നേരെ അങ്ങോട്ട്‌ പോകുന്ന വഴിൽ വെച്ച് അസ്സല് വെടിക്കെട്ടു… ഹൈദരാബാദ് കല്യണം… …..കല്യാണാഘോഷം … പൊടി പോടികും…രിസ്വ്വക്ക്‌ കല്യാണത്തിന് പോയെ തീരൂ….. മൂപ്പത്തി കല്യാണം എന്ന് പറഞ്ഞു കരച്ചിലായി ….നസറുവിന്‍റെ കാൾ … ഞങ്ങള്‍ ഒരു സുഹൃത്തിനെ കണ്ടിട്ട് ഒന്ന് കറങ്ങിയിട്ട് വരാം,ലൊക്കേഷൻ അയചു തന്നാൽ മതി.റൂം എത്തി, ഉറങ്ങി കിടക്കുന്ന എല്ലാരെയും എടുത്ത് റിസപ്ഷനിൽ  പോയി,റൂമും പരിസരവും അത്ര പോര ,റിഷാദ് വാടിയ മുഖവുമായി തിരിച്ചെത്തി… കാര്യം തിരക്കിയപ്പോൾ അതൊരു വെള്ളമടി സെറ്റപ്പ് ഹോട്ടല്‍ ആണ് …പിന്നേം കുട്ടികളെ എടുത്തു വീണ്ടും വണ്ടികുള്ളിൽ..വീണ്ടൂം കുറെ അലയുന്നു… ലാസ്റ്റ് റൂം റെഡി ആയി… അപോ പെട്ടത് റിഷാദ്… എല്ലാർക്കും ഐഡി പ്രൂഫ് വ്വേണം… ജസികു നേരെ റിശദിന്റെ ചാട്ടം… ജെസി പാസ്പോർട്ട് കോപ്പി എങ്കിലും….. ജെസി പറയുന്നു.. വീട്ടിലേയ്ക്ക് വിളിക്.. ഉപ്പനോട് അയചെരാന്‍ പറ…. ഏതായാലും ബെഡ് കണ്ടതും എല്ലാവരും മയങ്ങി…. കൂട്ടായിന്ന് തുടങ്ങിയതല്ലെ .. ഇപ്പല്ലെ ഹൈദരാബാദ് എത്തിയത്….ഹൈദരബാദ് എന്നു ക്കേൽകുമ്പോൾ ഒരു ടൂറിസ്റ്റ് എന്ന നിലയ്ക്കു ഓർമയിലുള്ളത്… രമോജി ഫിലിം സിറ്റി,ചാർമിനാർ, മെക്ക മസ്ജിദ്, ലുമ്പിനി പാർക്, ഹുസൈൻ സാഗർ, ഗോൾകണ്ട, സലർജങ് മ്യൂസ്സിയം, ബിർള മന്ദിർ… ചൌ മോഹല്ല പാലസ്,.. ഇതൊക്കെ യാണ്.. അപ്പോ ഇനി നാളെ.

 

Next Steps…

This is should be a prospective customer’s number one call to action, e.g., requesting a quote or perusing your product catalog.

Call to Action

LEAVE A REPLY

Please enter your comment!
Please enter your name here