fbpx
Wednesday, May 8, 2024
HomeVLOGSTRAVELകോവളം കടൽ കണ്ടുണരാം | പാര്‍ട്ട്-2

കോവളം കടൽ കണ്ടുണരാം | പാര്‍ട്ട്-2

കോവളം..കടല്‍ കണ്ടുണരാം..

ഞങ്ങളുടെ തെക്കന്‍ യാത്രയുടെ ആദ്യ ഡെസ്റ്റിനേഷൻ കോവളം ആയിരുന്നു.. എറണാകുളത്ത് നിന്ന് കോവളത്തേക്ക് ഗൂഗിൾ കാണിച്ച റോഡിലൂടെ യാത്ര.. ഉച്ചക്ക് സുഹൃത്ത് സേതു ഭായിയുടെ തുറവൂര്‍ ഉള്ള വീട്ടില്‍ ഊണ് ശേഷം.. ആലപ്പുഴ,കൊല്ലം.. പിന്നെ തിരുവനന്തപുരതെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കോവളം. മറ്റു സംസ്ഥാന ങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഓരോ വീട്ടിലും രണ്ടും മൂന്നും വണ്ടികൾ വരെ ഉണ്ടാവും എന്ന കണക്കുകൾ യാഥാർത്ഥ്യമാക്കും വിധം ആണ് റോഡിലെ തിരിക്ക്… പുഴു അരിച്ചു പോകുന്ന രീതിയിൽ വാഹനത്തിന് നീങ്ങാൻ സാധിക്കുന്നുള്ളൂ.. എറണാകുളം കഴിഞ്ഞാൽ പിന്നെ മേൽ പാലങ്ങളുടെ പൂരം കൊല്ലത്തേക്ക് കടന്നാലാണ്….. ആദ്യമായാണ് റോഡ് വഴി കൊല്ലം ടു തിരുവനന്തപുരം യാത്ര. കൊല്ലം ശരിക്കും അതിശയിപ്പിച്ചു.. റോഡിൻ്റെ വശങ്ങളിൽ ഒരു പാട് സ്ത്രീകൾ നിരനിരയായി ഇരുന്നു മത്സ്യം വിൽക്കുന്ന കാഴ്ച.. അത് പോലെ തന്നെ കശുവണ്ടിയുടെ ദേശമായത് കൊണ്ട് ത്തന്നെ നട്‌സിൻ്റെ കച്ചവടവും പൊടിപൊടിക്കുന്നു.. ഇനി ഏതാനും കിലോമീറ്ററുകൾ മാത്രമേ ഉള്ളൂ . വശ്യ സുന്ദരമായ കോവളം എത്താൻ. രാത്രി 7 മണി യായി…. തലസ്ഥാന നഗരിയുടെ ഹൈടെക് ഏരിയ എന്ന് വിശേഷിപ്പിക്കാവുന്ന , ടെക്നോ പാർക്ക്, ഇൻഫോ സിറ്റി തുടങ്ങിയവ അടങ്ങുന്ന ഏരിയയിലൂടെ … ഒന്നു ദുബായ് എത്തിയ ഫീൽ ചെറുതായൊന്നു തോന്നി.. കേരളം എന്തൊക്കെയൊ ആണെന്ന് തോന്നിയത് അപ്പോഴാണ്..8 മണിക്ക് കോവളതെത്തി…2008 പോയ സ്ഥലം ആണെങ്കിൽ അതിൽ നിന്നും ഒരുപാട് മാറിയിട്ടുണ്ട്.. കൊറോണ പ്രശനം തന്നെ… തീരെ തിരക്കില്ലാത്ത,.. അടുക്കും ചിട്ടയും ഇല്ലാതെ കോവളം തീരം . മുൻപ് വന്നപ്പോൾ കൂടുതലും കാണാൻ കഴിഞ്ഞത് മദാമ്മമാരെ ആയിരുന്നൂ വെങ്കിൽ ഇപ്പൊൾ , റൂം വേണോ എന്ന് ചോദിച്, ഫുഡ് വേണോ എന്ന് ചോദിച്ചു കുറെ ചെറുപ്പക്കാർ.. അവർക്ക് 10 രൂപ തടയണം. ഒന്നുകിൽ കുടുംബം നോക്കാൻ, അല്ലെങ്കിൽ വെള്ളമടി … എന്തായാലും കുറെ കറങ്ങി തിരിഞ്ഞു ഒരു റൂം റഡി ആയി… മ്മളെ ബഡ്ജറ്റ് ഇന് ഒതുങ്ങിയത്. ബാൽക്കണിയിൽ നിന്ന് നോക്കിയാൽ ഒന്നൊന്നര സീ വ്യൂ.

kovalam sea view

ഇനി വിശ്പ്പിന് പരിഹാരം കാണണം….. ഒരു തരകെടില്ലത്ത ഹോട്ടലിൽ കയറി…. ചപ്പാത്തി, കറി.. പിന്നേ ഗീ റൈസ്.. ഓർഡർ ചെയ്തു…. വന്നത്… ജീരക റൈസ്….. വായക്ക് തീരെ പറ്റാത്ത ജീരകം ചൊവ… ൻ്റമ്മോ..കുറച്ചൊന്നുമല്ല… എങ്ങനെങ്കിലും കഴിക്കാൻ ശ്രമിച്ചു… പക്ഷേ നോ രക്ഷ… ഇതാണോ ഗീ റൈസ് എന്ന് ചോദിച്ചപ്പോൾ അവർ കേട്ടത് ജീരക റൈസ് എന്നാണ് മറുപടി….. അപ്പോ കുറ്റം സത്യത്തിൽ ആരതാ? ഇനി ഉറക്കം.. രാവിലെ അസ്സൽ വ്യൂ കണ്ടുണര്‍ന്നു….. കോവളം കടതീരത്തിൻ്റെ സുന്ദരമായ പ്രഭാത കാഴ്ച… പ്രധാനമായും മൂന്ന് ബീച്ചുകളാണ് കോവളതുള്ളത്.. ലൈറ്റ് ഹൗസ് ബീച്ച്, ഹവാ ബീച്ച്, സമുദ്ര ബ്ബീച് ,മണൽത്തിട്ടകൊണ്ട് വേർത്തിരിച്ചതാണ് ഈ മൂന്ന് ഭാഗങ്ങൾ. കോവൽ കുളം എന്നയിരുന്നത്രെ ആദ്യത്തെ പേരു… മുൻപ് രാജാക്കന്മാരുടെ അധീനതയിൽ ആയിരുന്നൂ ഈ തീരദേശ പ്രദേശം…രാജാവ് എന്നര്‍ത്തമുള്ള കോ യും നാട് എന്നര്‍ഥമാക്കുന്ന അളം എന്ന വാകും ചേര്‍ന്നാല്‍ രാജാവിന്‍റെ നാടായി .അതാണ് കോവളം,കേരളത്തിന്‍റെ ഗോവ ,ടൂറിസ്റ്റുകളുടെ പറുദീസ ഇതൊക്കെയാണ് കോവളം. ഇവിടെ നിന്ന് സുമാർ 3 കിലോമീറ്റർ ദൂരം മാത്രമെ ഉള്ളു വിഴിഞ്ഞം തുറമുഖ തേക്ക്. മറ്റ് ബീച്ചുകളിൽ നിന്നു വ്യത്യസ്തമായി കോവളം കടൽത്തീരത്തെ മണ്ണ് കറുപ്പ് നിറത്തിൽ കാണപ്പെടുന്നു… കാരണം ഇല്മനറ്റും തോറസൈറ്റും അടങ്ങിയ മണ്ണ ആയതു കൊണ്ടാണ്.

kovalam beach

kovalm beach sea

രാവിലെ ബീച്ച് മൊത്തം ഒന്ന് കറങ്ങി.. കുട്ടികൾ ഒരു ന്നീരാട്ടും പാസാക്കി… പൊതുവേ ആഴമില്ലാത്ത കടൽതീരം അയാണ് കാണപെട്ടെത്. ശേഷം ഫുഡും കഴി ച്, കുളിച്ചു ഫ്രഷായി അല്ലറ ചില്ലറ സാധനങ്ങൾ വാങ്ങി.. അടുത്ത ഡെസ്റ്റിനേഷൻ ലക്ഷ്യമാക്കി ….കന്യാകുമാരി ആണ് ലക്ഷ്യമെങ്കിലും പോണ വഴി പതനാഭപൂരം കൊട്ടാരം കാണാനുള്ള പ്ലാനും റെഡി ആക്കി..(തുടരും)

 

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments