fbpx
Saturday, May 18, 2024
HomeVLOGSTRAVELപത്മനാഭപുരം പാലാസും, കന്യാകുമാരിയിലെ സണ്‍ സെറ്റും.

പത്മനാഭപുരം പാലാസും, കന്യാകുമാരിയിലെ സണ്‍ സെറ്റും.

പത്മനാഭപുരം പാലസ്..

കോവളത്തു നിന്നും കടല്‍ കുളിയും ,നാഷ്തയുമൊക്കെ കഴിഞ്ഞ് നേരെ പത്മനാഭപുരം പാലസിലേക് ,ഗൂഗ്ള്‍ അമ്മായി 50 കിലോമീറ്റര്‍ പറയുന്നുണ്ട്, അങ്ങനെ കളിയിക്കാവിളയും കടന്ന് തമിഴ് നാട്ടിലേക്ക് കയറി , സ്റ്റേറ്റ് വിടുംബോഴാണ് ഒരു ടൂര്‍ വൈബ് കൂടുക .. അങ്ങനെ ഒരു  മണിയോടെ പലസിൻ്റെ അടുത്ത് എത്തി… 60 രൂപ പാര്‍ക്കിങ് ഫീസ് , ലഞ്ച് ബ്രേക്ക് ആയതു കൊണ്ട് 2 മണിക്ക് ആണു ഇനി വിസിറ്റിങ് ടൈം. തൊട്ടടുത്ത് ഉള്ള ഒരു ഹോട്ടലിൽ കയറി നല്ല നാടൻ ചോറും, മീൻ വറുത്തതും കഴിച്ചു.. അപ്പോഴേക്കും ടിക്കറ്റ് എടുക്കാനുള്ള ക്യൂ ആയി… കൊറോണ കാരണം ഒരാഴ്ച ആയുള്ളൂ ടൂറിസ്റ്റടിന് തുറന്ന് കൊടുത്തിട്ട്.. അത്യാവശ്യം നല്ല തിരക്കുണ്ട്..പല സ്ഥലങ്ങളില്‍ നിന്നും വന്നവരുണ്ട്, ചെരുപ്പ് എല്ലാം അഴിച്ചു വെക്കണം.. അതിനു പ്രത്യേക ലോക്കർ റൂം ഉണ്ട്…. എല്ലാവർക്കും ഗ്ലൗസ് നൽകുന്നുണ്ട്.  ടികെറ്റ് 40 രൂപ വലിയവര്‍ക്.5 ഇനും 12 നും ഇടയിലെ കുട്ടികല്‍ക് 10 രൂപ, ഗ്ലൌസും,ചെരുപ്പ് സൂക്ഷിക്കാനും ആയി  4 പെര്‍ക്ക് 70 രൂപ വാങ്ങിച്ചു.

Pathmanabhapuram പാലസ്

വാസ്തു വിദ്യയുടെ മകുടോദാഹരണമാണ് ഈ കൊട്ടാരം.. സംസ്ഥാന വിഭാജനാനന്തരം ഇപ്പൊൾ തമിഴ് നാട് സംസ്ഥാനത്തിൻ്റെ കന്യാകുമാരി ജില്ലയിലാണ് ഈ കൊട്ടാരം… ഏറ്റവും കൂടുതൽ മരങ്ങൾ ഉപയോഗിച്ച് കൊണ്ട് നിർമിച്ച ഏഷ്യ യിലെ വലിയ കൊട്ടാരം എന്ന UNESCO യുടെ അംഗീകാരം പത്മനാഭ കൊട്ടാരത്തിന് സ്വന്തമാണ്.തമിഴ്നാട്ടിൽ ആണെങ്കിലും ഇന്നും ഇത് കേരള പുരാവസ്തു വകുപ്പിൻ്റെ കീഴിലാണ് സ്ഥിതി ചെയ്യുന്നത്.1601 ഇരവി വർമ്മ കുലശേഖര പെരുമാൾ ആണ് ഈ കൊട്ടാരം നിർമിച്ചത്. അതിനു ശേഷം 1742-ഇൽ മാർത്താണ്ഡ വർമ്മ മഹാരാജാവ് ആണ് ഇന്ന് കാണുന്ന രീതിൽ ഇത് പുതുക്കി പണിതത്.

akathalam azzah in palace

സുമാർ ആറര ഏക്ക റോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നതാണ് കൊട്ടാരം. കയറി ചെല്ലുന്നത് തന്നെ മരകൊത്തു പണികൾ കൊണ്ട് തീർത്ത നാലു കേട്ടിലേക്ക് ആണ്….. ഓരോ മുറിയിലും ഓരോ ഗൈഡ് ഉണ്ട്. കാര്യങ്ങളെ പറ്റി വിശദീകരിച്ചു നൽകുവാൻ. വീഡിയോ അനുവധിനീയമല്ല… എങ്കിലും നമ്മളും മറ്റ് ചിലരും ഓക്കേ ചെറുതായി എടുത്തു. രാജാവ്, മന്ത്രിമാരുമായി രഹ്‌സ്യം സംഭാഷണം നടത്തുന്ന മുറി… രാജാവിൻ്റെ കിടപ്പു മുറി, അരമന, നൃത്തം ചെയ്യാനുള്ള സ്ഥലം, ഭക്ഷണ മുറി, അടുക്കള രാക്‍ഞ്ഞി ഒരുങ്ങാനുള്ള മുറി,ബാത്ത്റൂം സിസ്റ്റം എല്ലാം അത്യാകർഷകമാണ്. അവിടുത്തെ  നിലം പലയിടങ്ങളിലും കരിങ്കല്ലും, ചാണകം തേച്ച വെട്ടിത്തിളങ്ങുന്ന തരത്തിലുള്ളതും എല്ലായിടത്തും നല്ല തണുപ്പ് ഉള്ള ഫീൽ… മുകളിൽ നിറയെ മരങ്ങള്‍ അല്ലേ… നട്ടുച്ചയ്ക്ക് വെയിലത്ത് നിന്നു അങ്ങോട്ട് കയറിയപ്പോള്‍ നല്ല കുളിര്‍മയുള്ള  ഫീൽ….. അവിടെ ഉണ്ടായിരുന്ന ഒരു ഗൈഡ് കൊട്ടാരത്തിലെ സ്വർന്നങ്ങൾ,, നിധികൾ എല്ലാം ക്ഷേത്രത്തിലേക്ക് മാറ്റാനുള്ള കാരണം വിശദീകരിച്ചു… “ടിപ്പു സുൽത്താൻ ഈ രാജ്യത്തെ ആക്രമിക്കാൻ ഒരുങ്ങുന്നു എന്ന വാർത്ത കെട്ടാണത്രെ “അതല്ലാം ക്ഷേത്രതിലേക്ക് മാറ്റിയത്. പക്ഷെ പാവം ടിപ്പു ഉദ്ദേശം നടന്നില്ലെത്രെ … ഇങ്ങോട്ട് തിരിക്കാൻ ഇരിക്കവെ ബ്രിട്ടീഷുകാർ ടിപ്പുവുമായി യുദ്ധത്തിൽ ഏർപെടുകയും ടിപ്പു മരിക്കുകയും ചെയ്തു എന്നതാണ് ചരിത്രം

pathmanabhapuram palce kattil azhar in palace

ശരിക്കും 400 വർഷം പഴക്കമുള്ള ഈ കൊട്ടാരം നിർമാണ രീതികൊണ്ടും എൻജിനീയറിങ് വൈഭവം കൊണ്ടുo അതിശയിപ്പുക്കന്നത് തന്നെ….. ഒരിക്കലെങ്കിലും നമ്മള് കേരളീയര് കണ്ടിരിക്കേണ്ട ഒന്നു തന്നെ യാണ് ചരിത്ര പ്രസിദ്ധമായ ഈ പത്മനാഭ കൊട്ടാരം.3 മണിക്ക് കൊട്ടാരം കണ്ടിറങ്ങി, വൈകിട്ട് നാലരോടെയാണ് ത്തന്നെ കന്യാകുമാരിയിൽ എത്തി.. പച്ച ബോർഡിൽ “കന്യാകുാരി” എന്നത് കണ്ടപ്പോൾ വണ്ടി ഡ്രൈവ് ചെയ്ത് വന്ന ഇകാക്ക് ബല്യ ആശ്വാസമായി…. മാത്രമല്ല ആദ്യമായി കന്യാകമാരി കണ്ടതിൻ്റെ ആഹ്ലാദവും… എന്തായാലും സൂര്യൻ്റെ അസ്തമയവും ഉദയവും കാണുകയും ചെയ്യാം… ആദ്യം താമസം റെഡി ആക്കി… രാവിലെ ടെറസ്സിൽ നിന്നും നേരിട്ട് ഉദയം കാണാം…. സംഭവം പ്രതീക്ഷിച്ചത് തന്നെ കിട്ടി…. റൂം റെൻ്റും കുറവ് … അത്രയ്ക്ക് ആൾക്കൂട്ടം ഉണ്ട്.കന്യാകുമാരി കണ്ട ത്രില്ലിൽ നിന്ന് ഇക്ക ഇപ്പോഴും മോചിതനായിട്ടില്ല… കടൽ ക്കരയോട് തൊട്ടു കിടക്കുന്ന കൂറ്റൻ പാറകൾ.. അതിലേക്ക് വാശിയേറി അടിക്കുന്ന തിരമാലകൾ… സുനാമി വന്നപ്പോൾ ദുരന്തം വ്വിതച്ചത് വേരുത്യല്ല എന്ന തോന്നൽ അവിടെ നിൽകുമ്പോൾ ഉണ്ടായി എന്നത് വസ്തുത.”3 കടലുകൾ. . അറബി കടൽ, ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം….(ത്രിവേണി സംഗമം) മത്സരിച്ചു ആഞ്ഞടിക്കുന്നു…. കുളിർമ ഏകുന്ന കാഴ്ച ആണെങ്കിലും കുറച്ചു ഭയാനകതയും ഫീൽ ചെയ്യിപ്പിക്കുണ്… ഗോപ്ര റെഡി ആക്കി അസ്തമയ സൂര്യൻ്റെ ചലനങ്ങൾ ഒപ്പിയെടുക്കാൻ…. കടൽ കണ്ടാൽ ഒന്ന് നനയണം എന്ന വാശി നിറവേറ്റി പിള്ളരും. എന്തായാലും എല്ലാം ഒന്ന് കണ്ടൂ രാവിലെ നേരത്തെ ഉദയം കാണാൻ എഴുന്നേക്ക്കണം എന്ന ചിന്തയോടെ റൂമിലേക്ക്… പോണ വഴി ഐസക്രീമും, കോഫിയും, പിന്നെ ബേൽ പുരിയും ഒക്കെ കഴിച്ചു…. (തുടരും)

azzah in beach azhar in beach

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments