fbpx
Thursday, May 9, 2024
HomeVLOGSTRAVELതെക്കന്‍ കെരളത്തിലേക്ക്,കൊച്ചി എത്തി-പാര്‍ട്ട്-1

തെക്കന്‍ കെരളത്തിലേക്ക്,കൊച്ചി എത്തി-പാര്‍ട്ട്-1

തെക്കൻ കേരളത്തിലേക്കൊരു യാത്ര ..

(കൂട്ടായി-കൊച്ചി-കോവളം-പത്മനാഭപുരം പാലസ്- കന്യാകുമാരി – പൊന്മുടി)
എഴുത്ത്- ഫമീഷ സിഎംടി

സാധാരണ ഞങ്ങളെ സഹയാത്രികരായ നസറുവും ഉണ്ണീയുമായി പ്ലാൻ ചെയ്ത യാത്ര നടക്കാതെ പോയി..അതിലിടയ്ക്ക് ഇക്ക കൂട്ടുകാരുമായി ഒരു യാത്ര പ്ലാൻ ചെയ്യുന്നു..ഞാനര മോൾ.. സ്വാർഥത, എന്നല്ലാതെ എന്തു പറയാൻ… ഗോപ്രോ ക്യാമറയും, സാമഗ്രികളും ഇക്ക കാൺകെ തരില്ലെന്ന് പറഞ്ഞു കട്ടു വെച്ച്… ഒടുവിൽ സമ്മർദ്ദം ചെലുത്തി ക്യാമറ എടുത്തു കൊടുക്കേണ്ടി വന്നു. അങ്ങനെ 28 ന് രാവിലെ എറണാകുളത്തേക്ക് ഒരാവശ്യത്തിന്. പോകേണ്ട സാഹചര്യം ഉണ്ടായതിനാൽ പാക്കിംഗ് ഒക്കെ കഴിഞ്ഞു.. ഒരു യാത്രക്ക് തയ്യാറായി… കളി പ്രാന്തനായ മോന്‍ അസറുവിന് വരാൻ ഒന്നൊന്നര മടി…… വരില്ലെന്ന് പറഞ്ഞ് കരച്ചിലും.. ഓൺലൈൻ ക്ലാസ്സ് കാരണം കുട്ടികളെ കൂടെ കൂട്ടാതെ നിവർത്തി ഇല്ല.. നാളെ എറണാകുളത്ത് ഏത്താമെന്നും തുടർന്ന് ഒരുമിച്ച് യാത്രാ പോവാമെന്നുo വസീമും ഫാമിലിയും അറിയിക്കുകയും..അവർ വരുമെന്ന പ്രതീക്ഷയിൽ വീട്ടിൽ എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങൽ യാത്ര തുടർന്നു..സാധാരണ ഊട്ടി, മൈസൂർ.. വയനാട് എന്ന ചിത്രത്തിൽ നിന്നും വിഭിന്നമായി തെക്കൻ കേരളവും, ധനുഷ്കോടിയുമൊക്കെയാണ് പ്ലാനില്‍ ഉള്ളത് ..സിന്ദാബാദ് വിളിക്കാൻ മാത്രം അനന്തപുരിയിൽ എത്തിയിട്ടുള്ള ഇക്ക വാസ്തവത്തിൽ തലസ്ഥാന നഗരിയുടെ പരിസര പ്രദേശങ്ങള്‍ ഒന്നും കണ്ടിട്ടേ ഇല്ല..paliyekkara toll

പതിവ് യാത്രയിൽ നിന്ന് വിഭിന്നമായി കുറച്ചു മുൻകരുതൽ കൂടി എടുത്തു… യാത്രകളിൽ ഹരം പകരാൻ കട്ടൻ ചായ ഉണ്ടാക്കുന്നതിന് വേണ്ടി തന്നെ അങ് ദുഫായിൽ നിന്ന് വാങ്ങിയ ഒറ്റ അടുപുള്ള ഗ്യാസ്…. പിന്നെ ചായ ഉണ്ടാകാനുള്ള പാത്രം ..ചയപോടി, പഞ്ചസാര… ഇതൊക്കെ ഡിക്കിയില്‍ സജ്ജമാക്കി വെച്ച് ….യാത്ര തുടങ്ങുന്നു… എന്ത് മാറിയാലും മാറാത്ത ഒന്നുണ്ടല്ലോ .. മ്മളെ റോഡുകളിലെ ട്രാഫിക്ക് … ഹൈവേ എത്തിയപ്പോൾ തെല്ലൊന്നു ആശ്വാസം…….. ഇടക്ക് കുട്ടികളുടെ കല പീലയും അടി കൂടലും… ഇതിനെല്ലാം പുറമെ പാടികൊണ്ടിരിക്കുന്ന സെറ്റും….. സമയം ഉച്ചയായി…. വിശപ്പൊന്നും ഇല്ലെങ്കിലും ഫുഡ് കഴികണല്ലോ….സമയം രണ്ടര മണിയായി…..അങ്ങനെ തൃശൂർ കഴിഞ്ഞ് ഹൈവേയില്‍ കയറിയ ഉടനെ അലിബാബ റെസ്റ്റോറൻ്റിൽ കയറി . നല്ല ഒരു ആമ്പിയൻസും.. പിന്നെ.. പാർകിങ്ങും..വിശപ്പു കൂടുതലായതു കൊണ്ടും പിന്നെ ഉദ്ദേശിച്ച സ്ഥലത്ത് എത്തണമെന്നത് കൊണ്ടും എത്രയും പെട്ടെന്നു കിട്ടുന്നത് ബിരിയാണി ആയതു കൊണ്ടും അത് കഴിച്ചു….. അതിലെ പോവുംന്നവർക് ഒക്കെ ചൂസ് ചെയ്യാവുന്ന ഒരു റെസ്റ്റോറൻ്റ് തന്നെയാണ്

bab arabia

പിന്നെയും യാത്ര തുടരുന്നു.. പാലിയേക്കര ടോൾ അടുത്ത് വന്നപ്പോൾ അതിനു മുൻപിൽ തന്നെ  കുറെ വളണ്ടിയർമാർ ഒരു ഷെഡ് ഒക്കെ ഇട്ടു.. ഫാസ്റ്റാഗ് വിതരണം ചെയ്യുന്നുണ്ട്… ആധാർ കാർഡും,പാന്‍ കാര്‍ഡും പിന്നേ വാഹനത്തിൻ്റെ ആർസി കോപ്പിയും , വേണം…. ജനുവരി ഒന്നു മുതൽ കേരളത്തിൽ എല്ലാ സ്ഥലങ്ങളിലും ഫാസ്റ്റാഗ് നിർബന്ധമാണ് എന്ന അന്നൗൺസുമെൻ്റ് നടത്തുന്നുണ്ട് ടോൾ പ്ലാസ യില് . എന്തായാലും 15 മിനുട്ട് കൊണ്ട് സംഭവം റെഡി ആയി…..ഫാസ്റ്റാഗും സ്റ്റിക്കറും കിട്ടി.

അഞ്ചര മണിക്ക് കൊച്ചിയിലെ ഡിജി മാർക്ക് ഓഫിസിൽ എത്തണം.. എന്തായാലും കൊച്ചി എത്തി…. കൊച്ചി പഴയ കൊച്ചി തന്നെ…. ട്രാഫിക് ബ്ലോക്കും….. മാഷിനെ വിളിച്ചു ലോക്കേഷൻ അയക്കാൻ പറഞ്ച പ്രകാരം അത് ലക്ഷ്യമായി പോയി… ഇടക്കൊന്നു മിന്നായം പോലെ ലുലു മാളും, പിന്നേ മെട്രോയും….സുബിന്‍ യൂസഫ് ഡിങ്ങിമര്‍ക് അകാദമി എം ഡി അദ്ദേഹത്തെ കണ്ടു..

digimark subin yousaf

ശേഷം ഇക്ബാല്‍ വക്കീല്‍ ബാപ്പുകാകാനെ വിളിച്ചു ,അദ്ദേഹം ഓഫീസില്‍ തിരക്കിലാണ് ..ഹൈ കോര്‍ട് വി‌ക്കീലല്ലേ.. അങ്ങനെ അന്നത്തെ ഭക്ഷണവും,താമസവും അദേഹത്തിന്‍റെ കൂടെ  ..(തുടരും)

Adv iqbal

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments