fbpx
Thursday, May 9, 2024
HomeVLOGSINFOVehicle Registration &Transfer In Dubai

Vehicle Registration &Transfer In Dubai

വണ്ടി വില്‍ക്കാനും വാങ്ങാനും ഇത്രക്കെളുപ്പമോ ?

Vehicle Registration &Transfer In Dubai

ഞാന്‍ രണ്ട് വര്‍ഷത്തോളമായി ഉപയോഗിച്ചു കൊണ്ടിരുന്ന Mitsubishi Lancer Ex -2011 മോഡല്‍ കാര്‍ വില്‍ക്കുകയുണ്ടായി. അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ നിങ്ങളുമായി പങ്ക് വെക്കുന്നതിന്‍റെ കാരണം നമ്മളില്‍ പലരും ദുബായില്‍ താമസിച്ചു വരുന്നവരാണ് ,പലരും വാഹനം വാങ്ങുകയും ഉപയോഗിക്കുകയും വില്‍കുകയുമൊക്കെ ചെയ്യുന്നവരാണ് , അത് കൊണ്ട് ഉപകാരപ്പെടും.ഞാന്‍ എന്‍റെ വണ്ടി വാങ്ങിക്കാന്‍ ഒരാളെ കണ്ടെത്തി വില പറഞ്ഞുറപ്പിച്ചു ശേഷം രെജിസ്ട്രേഷന്‍ ട്രാന്‍സ്ഫര്‍ സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ കുറച്ച് കന്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു . കാരണം ഞാന്‍ ദുബൈ വിസക്കാരനും അദ്ദേഹം ഷാര്‍ജ വിസക്കാരനും ആണ് , സംഭവം ലളിതമാണ് എങ്കിലും അന്വേശികുമ്പോള്‍ വെക്തമായ വിവരം കിട്ടാത്ത ഒരു പ്രശ്നം ഉണ്ടായിരുന്നു .

അങ്ങനെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു ആദ്യം ദുബൈ വണ്ടി കാന്‍സല്‍ ചെയ്ത് ട്രാന്‍സ്ഫര്‍ ചെയ്യണം അത് സ്വന്തം പേരിലോ വാങ്ങിക്കാന്‍ വരുന്ന ആളുടെ പേരിലോ ചെയ്യാം . വണ്ടിക്ക് ഇനിയും വാലിഡിറ്റി ഉണ്ടെങ്കില്‍ വണ്ടി കൊണ്ടുവരേണ്ട ആവശ്യം ഇല്ല നമ്പര്‍ പ്ലേറ്റ് മതിയാവും .ശേഷം ഷാര്ജയില്‍ പോയി വണ്ടി ടെസ്ട് ചെയ്ത് പാസ് ചെയ്ത ശേഷം വാങ്ങികുന്ന ആളുടെ പേരില്‍ ഇന്‍സുറെന്‍സ് എടുത്ത് വാഹനം റജിസ്റ്റര്‍ ചെയ്യാം .ദുബായില്‍ വണ്ടി കാന്‍സല്‍ ചെയ്ത് സ്വന്തം പേരില്‍ ട്രാന്‍ഫര്‍ ചെയ്യാന്‍ 120 ദിര്‍ഹംസും .മറ്റൊരാളുടെ പേരില്‍ ട്രാന്‍ഫര്‍ ചെയ്യാന്‍ 520 ദിര്‍ഹംസും ആണ് . ഷാര്‍ജയി റജിസ്റ്റര്‍ ചെയ്യുന്നതിന് മറ്റൊരാളുടെ പേരില്‍ നിന്ന് ചെയ്യാന്‍ 720 ദിര്‍ഹംസും ,വാങ്ങിക്കുന്ന ആളുടെ പേരിലുള്ള ട്രാന്‍ഫര്‍ വണ്ടി റജിസ്റ്റര്‍ ചെയ്യാന്‍ 520 ദിര്‍ഹംസും ആണ് . വണ്ടി ടെസ്റ്റ് ചെയ്ത് ഫിറ്റ്നെസ്സ് പാസ് സര്‍ടിഫികട് കിട്ടാന്‍ 120 ദിര്‍ഹംസ് .

Subscribe :https://www.youtube.com/sambarworld

Facebook : https://www.facebook.com/sambarworld

Instagram : https://www.instagram.com/sambarworld

Website : https://www.sambarworld.com

👆👆👆Follow us on👆👆👆

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments