fbpx
Wednesday, May 8, 2024
HomeVLOGSTRAVELSun Rise In Jebel Jais Mountain Ras Al Khaimah | സൂര്യോദയം കാണാന്‍...

Sun Rise In Jebel Jais Mountain Ras Al Khaimah | സൂര്യോദയം കാണാന്‍ ജബല്‍ ജൈസ് മലയില്‍ ഒരു രാത്രി

Sun Rise In Jebel Jais Mountain Ras Al Khaimah

The UAE’s highest peak, Jebel Jais is part of the spectacular Hajar mountain range that were formed over 70 million years ago in the eastern part of Ras Al Khaimah, United Arab Emirates and Oman. Towering at 1,934 m above sea level,

ജബല്‍ ജൈസ് മൌണ്ടനില്‍ ഒരു ദിവസം രാത്രി ചെലവഴിച്ച് രാവിലെ സൂര്യോദയം കാണുക ,അതൊരു വേറിട്ട  അനുഭവമാണ്. വളരെ വെത്യസ്ഥമായൊരു വൈബ് നല്‍കുന്ന കാലാവസ്ഥയും , കാഴ്ചക്‍ളും ആണ് ഇപ്പോള്‍ ജബല്‍ ജൈസില്‍ അതാണ്  യാത്രികരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം . യു എ ഇ യില്‍ ഡിസംബര്‍ മാസത്തോടെ തണുത്ത കാലാവസ്ഥ തുടങ്ങും അതിനോടൊപ്പം തന്നെ ക്യാമ്പിങ് പരിപാടികളും ആരംഭിക്കുകയായി.യു എ ഇ നാഷണല്‍ ഡേ ആയത്കൊണ്ട് തുടര്‍ച്ചയായ 5 ദിവസത്തെ അവധി ആയത് കൊണ്ട് ആളുകള്‍ മൊത്തത്തില്‍ ഒരു വെക്കേഷന്‍ മൂഡില്‍ ആണ് ,ജബല്‍ ജൈസിലെ രാത്രി കാംബിങ്ങും ,സൂര്യോദയ കാഴ്ചയുമാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.

jebeljais sunrise

 

അങ്ങനെ ഞങ്ങളും ഒരു ദിവസം പോവാന്‍ തീരുമാനിച്ചു, രാത്രി പതിനൊന്നാരക്കാണു പോകുന്നത്, സുഹൃത്തും കുടുംബവും  ഉണ്ട്  എന്ന് പറഞ്ഞെങ്കിലും അവര്‍കെത്താന്‍ കഴിഞ്ഞില്ല അങ്ങനെ ഞങ്ങള്‍ ഒറ്റക് പോയി .രണ്ടര മണിക്കൂര്‍ യാത്ര 120 കിലോ മീറ്റര്‍ താണ്ടി ജബല്‍ ജൈസിലെത്തിയപ്പോള്‍ രണ്ട് മണി .

ഒരുപാട് ആളുകള്‍ ഉണ്ട് ടെന്‍റ് ചെയ്ത് ചിക്കെനും ,ഫിഷുമൊക്കെ ചുട്ടു തീകാഞ്ഞു സൊറ പറഞ്ഞിരിക്കുകയാണ് , മലയാളികളും അരബ്സുമ്മോക്കെ ഉണ്ട് . ടെന്‍റൊക്കെ സെറ്റ് ചെയ്തു കെടന്നും പക്ഷേ രക്ഷയില്ല അടുത്തുള്ള അറബി ചെക്കന്‍മാര്‍ ഉറക്കമില്ല ബഹളമുണ്ടാകി ചിക്കെനും ചൂട്ട് ഇരിക്കുകയാണ് . എങ്കിലും ഞാനും കുടുംബവും ചെറുതായി ഉറങ്ങി 6 മണിക്കെണീറ്റ് സൂര്യോദയവും നോക്കി ഇരുന്നു . 6.45 നാണ് സൂര്യോദയം. തണുപ്പുള്ള പുലര്‍ച്ചെ മല്‍മുകളില്‍ സുലൈമാനിയും കുടിച്ച് സൂര്യോദയം കാണുക രസമുള്ള അനുഭവം ത്തന്നെയാണ് .6.45 കഴിഞ്ഞു 7 മണിയായി എങ്കിലും സൂര്യന്‍ ചേട്ടന്‍ അങ്ങ് പൊങ്ങി വരുന്നത് കാണുന്നില്ല കാരണം ഒരു ജൈസ് മല നിര മറച്ചിരിക്കുകയാണ് സൂര്യനെ .അവസാനം 7.30 മൂപ്പര്‍ പൊങ്ങി വരുന്നതും കണ്ടു ഞങ്ങള്‍ മലയിറങ്ങി .ശുഭം

 

sulaimani at jabal jais

 

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments