GoPro 9 കാമറ വാങ്ങിയതിന്‍റെ വിശേഷങ്ങളാണ് പങ്കുവെക്കുന്നത്.
ശരിക്കും പറയുകയാണെങ്കില്‍ യുറ്റൂബില്‍ നിന്നും കിട്ടിയ പണവും കൂടെ ചേര്‍ത്ത് GoPro 9 വാങ്ങി എന്നു വേണം പറയാന്‍ .നവംബര്‍ 25 ഇന് രാവിലെ അക്കൌണ്ടില്‍ വന്നു ആ സന്തോഷം ചെറുതായൊന്ന് ആഘോഷിച്ചു .അങ്ങനെ നേരെ ദുബൈലേക് വിട്ടു, ലക്ഷ്യം കിസൈസിലെ കോഴിക്കോട് സ്റ്റാര്‍ റസ്റ്റോറന്‍റാണ് , അവിടത്തെ ലഗോണ്‍ ബിരിയാണിക് വേണ്ടി രണ്ട് പ്രാവശ്യം പോയിറ്റുണ്ടെങ്കിലും കിട്ടിയിടില്ലായിരുന്നു . നേരത്തെ പോയി സാധനം കഴിയുന്നതിന് മുന്പ് തന്നെ എത്തണം. അങ്ങനെ ഞങ്ങള്‍ നേരത്തെ എത്തി ലഗോണ്‍ ബിരിയാണി കഴിഞ്ഞിടില്ല ,അങ്ങനെ അതും കഴിച്ചു .
ഇനിയാണ് നമ്മുടെ പ്രധാന ലക്ഷ്യം ഗോ പ്രോ 9 നു വേണ്ടി ബുര്‍ ദുബൈ ക്ലിക്ക് റ്റാല്‍കിലേക് വിളിച്ച് സാധനം രാത്രിയെ വീടിലെത്തൂ എന്ന് ശംസീദറിയിച്ചു. എങ്കില്‍ ഇവടെ ഒക്കെ ഒന്നു കറങ്ങിയിട്ട് വരാം എന്ന് പറഞ്ഞു അങ്ങനെ ക്വീന്‍ എലിസബത്ത് 2 കപ്പല്‍ ഹോടലും ,ദുബൈ ഫ്രൈമും ,സബീല്‍ പാര്‍കിലുമൊക്കെ പോയി സമയം കളഞ്ഞു , ഒരു എയഴരക്ക് ഷോപ്പിലെത്തി .ക്ലിക്ക് ടോക്ക് ശംശീദ് ഇവിടെ വ്ലോഗെഴ്സിനിടയില്‍ പ്രശസ്തനാണ്,അങ്ങനെ Hero GoPro 9 പൊക്കി പോന്നു, 1675 ദിര്‍ഹംസായിരുന്നു വില .
