fbpx
Saturday, May 18, 2024
HomeVLOGSINFOആദ്യ യൂട്യൂബ് മണി വന്നു 😍 വ്ളോഗേഴ്സിന്‍റെ ശ്രദ്ധക്ക്

ആദ്യ യൂട്യൂബ് മണി വന്നു 😍 വ്ളോഗേഴ്സിന്‍റെ ശ്രദ്ധക്ക്

യൂട്യൂബ് ഫ്ലാഷ് ബാക്ക് ..

2015 യുട്യൂബ് വ്ലോഗ്സ് ഒക്കെ പ്രചാരം തുടങ്ങി വരുന്ന കാലം..
യാത്രാ വിശേഷങ്ങളും ,ടെക് വിശേഷങ്ങളുമായി സുജിത് ഭക്തനും രതീഷ് ആർ മേനോനും അങ്ങനെ ചിലരൊക്കെയും
സോഷ്യൽ മീഡിയകളിൽ വന്നുകൊണ്ടിരിക്കുന്നു..
അങ്ങനെ ഞാനും യൂട്യൂബ് കാഴ്ച്ചക്കാരനായി … തുടങ്ങി ..

എഫ് ബി യിലെ സഞ്ചാര .. യാത്രാ ഗ്രൂപ്പുകളിലേയും ഒക്കെ യ്യത്രാ വിവരണങ്ങളും മനംകുളിർപിക്കുന്ന ചിത്രങ്ങളുമൊക്കെ ,ഈ പ്രവാസ ലോകത്തെ ജോലിയിലെ വിരസതയിൽ നിന്നും , പ്രവാസിയുടെ പ്രയാസങ്ങളിൽ നിന്നും ഒക്കെ ഒരാശ്വാസമായി ..
കൂടാതെ വീണ്ടും സ്വപ്നങ്ങളും,ചില ആശകളും ഒക്കെ പൊങ്ങിവരാൺ തുടങ്ങി .. നാട്ടിലെത്തിയാൽ കുടുംബവുമൊത്തും സുഹൃത്തുക്കളുമൊത്തും ഒക്കെ ചെറു യാത്രകൾ ചെയ്ത് ആ ആശ തീർത്ത് ഒരു മാസത്തെ വെക്കേഷനും കഴിഞ്ഞ് നിരാശയോടെ വീണ്ടും പ്രവാസത്തേക് മടങ്ങും ..
പിന്നെ ന്നമ്മെളെടുത്ത ഫോട്ടോയും മറ്റും വീണ്ടും വീണ്ടും കണ്ട് നോസ്റ്റ്ടിച്ച് കുറച്ച് ദിവസങ്ങൾ..
എഫ് ബി യിൽ പോസ്റ്റി ലൈകടിച്ചും കമെൻറടിച്ചും അങ്ങനെ അങ്ങനെ ..

പിന്നെ കളികൾ മാറാൻ തുടങ്ങി ഫോട്ടോയില് നിന്നും
വീഡിയോ യിലേക്കായി പലരും, അപ്പോഴും ഞാനൊക്കെ അത് കണ്ട് .. വൗ.. അമേസിങ് ..സൂപ്പർ ..അടിപൊളി .. എന്ന കമെന്റുകളടിച്ചു
2016 ഉം 2017 ഉം 2018 ഒക്കെ തഥൈവ തന്നെ വിശേഷങ്ങൾ.. പുതുസായൊന്നുമേ ഇല്ലൈ ..പക്ഷേ അപ്പോഴേക്കും ആങ്കുട്ട്യെളും.. പെങ്കുട്ട്യേളും.. ലഡാക്കായി ,ആൾ ഇന്ത്യയായി,ബുള്ളറ്റായി,ബൈ കായി,സ്കൂട്ടറായി,സൈക്കളായി
എന്തിനേറെ നടത്തമായി ..അങ്ങനെ ഒരു കനോൺ ജി‌7എക്സ് മാർക് ടുവും വാങിച്ച് 2019 ജനുവരിയിൽ വീണ്ടും നാട്ടിലേക്ക് ..
എന്തിന് ആ ..

അങ്ങനെ തിരിച്ചു വരുന്നതിന്റെ ഒരാഴ്ച മുന്പ് 6 ഡേ ഹൈദരബാദ് ട്രിപ്പടിച്ചു ..ആശ തീർകണ്ടെ ..ക്കൂട്ടിന് പൊണ്ടാടിയും മക്കളും, സുഹൃത്തുക്കളും കുടുംബവും .. രണ്ട് കാറിൽ ഡ്രൈവ് ടു ഹൈദരാബാദ് … ഊട്ടിയും മൂന്നാറൂം വയനാടും വിട്ട് പിടിച്ചു.. ഭയങ്കരാ ..

ഓരോട്ട പ്രദക്ഷിണം കൂടെ പുതിയ കാമറയിൽ മുഖം കാണികാതെ ഉള്ള പരീക്ഷണ വീഡിയോ പിടുത്തവും ..

അങ്ങനെ അതും കഴിഞ്ഞ് വീണ്ടും പ്രവാസം … റൂമിലെത്തി ഇതെന്ത് കാട്ടും ഈ പിടിച്ച വീഡിയോ ഒക്കെ ..ആ .. എഡിറ്റിങ് അറിയില്ല.. യൂട്യൂബ് ചാനൽ അറിയില്ല .. യുട്യുബിൽ തപ്പി എഡിറ്റിങ് പഠിച്ചു പഠിച്ചു ഒരു വിധം വീഡിയോ ഒപ്പിച്ചു .. ഡയലോഗ് എന്തടിക്കും … എന്തൊക്കെയോ പറഞ്ഞു ബാഗ്രൌണ്ട് സൌണ്ട് കൊടുത്തു … ചാനലിന് പേരിട്ടു ” സാമ്പാർ വേൾഡ്” ഇതെന്ത് പേര്… അത് എനിക് പല ജാതി അസ്കിതയുണ്ട് അപ്പോ അങ്ങനെ കെടക്കട്ടെ എന്നു കരുതി ,ഏത് ഒരു സാമ്പാർ പോലെ ആവട്ടെ ചാനൽ എന്ന്..

പിന്നെ പല വീഡിയോയും ചെയ്തു .. എനിക് തന്നെ തോന്നും എന്താണിത് .. വേണാ .. വേണ്ടേ .. കെടക്കട്ടെ ഒരു വഴിക്ക് പോണതല്ലേ..
അങ്ങനെ എന്തൊക്കെ കുറച്ച് വീഡിയോ ഒക്കെ ചെയ്തു വീണ്ടും നാട്ടില്‍ പോയി യാത്ര ചെയ്തു അതും വ്ളോഗാകി മുഖം കാണിച്ച് പറയാന്‍ കോൺഫിഡന്റ് അല്ലാതിരുന്ന ഞാന്‍ അത് ചെയ്തു അങ്ങനെ അങ്ങനെ .. വ്ളോഗര്‍ എന്ന പേര് ആയി .. അപ്പോഴേക്ക് വ്ലോഗേഴ്സിനെ തട്ടിയിട് നടക്കാന്‍ വയ്യാത്ത അവസ്ഥയായിരുന്നു .. പിന്നെ ആവൂലെ ഞാന്‍ വരെ വ്ളോഗര്‍ ആയീലെ ..

സാമ്പാര്‍ വേള്‍ഡ് മൊണടൈസേഷന്‍ കടംബയുടെ ആദ്യ പടി 1000 സബ്സ്ക്രൈബേഴ്സ് കടന്നു പക്ഷേ വ്യൂവ്സൊക്കെ കൊറവാണു ചില വീഡിയോ ഒക്കെ കയറിയിടുണ്ട് .. ഒരു വെബ് സൈറ്റും പണിതു.. അങ്ങനെ കൊറോണ കാലം വന്നു ലോക്ക് ഡൌണ്‍ ആയി .. പിന്നെ ചാനലുകള്‍ പിറവികൊള്ളുന്ന പെരുമഴകാലമായിരുന്നു … അങ്ങനെ 2020 ജൂണ്‍ മാസം മോണടൈസേഷന്‍ ആയി .. ഒന്നും രണ്ടും ഡോളര്‍ കാണാന്‍ തുടങ്ങി അപ്പോ ഒരു മനസുഖം , ഒരു സംതൃപ്തി …ഒരു ഇന്‍സ്പിറേഷന്‍ ..അങ്ങനെ 25 നവംബറിന് രാവിലെ അക്കൌണ്ടില്‍ ഒരു ചെറിയ ഡോളര്‍ കിലുക്കം .. ചെറുതാണ് വളരെ ചെറുത്.. പക്ഷേ അതൊരു വലിയ ഊര്‍ജമാണ് ..

 

 

ഇപ്പോ ഞാന്‍ പലതും പഠിച്ചു ഒരുപാടൊന്നുമില്ല പക്ഷേ ചിലത് ചെയ്യാന്‍ കഴിയുന്നുണ്ട് എന്ന് ബോധ്യമായി .. എന്നെകൊണ്ട് കഴിയുമോ എന്ന് വിചാരിച്ചത് പലതും ചെയ്തു .. പെര്‍ഫെക്ടായി ഒന്നുമല്ല ,നല്ല നിലവാരമുള്ളതാണെന്നും എനിക് തോന്നുന്നില്ല .. പക്ഷേ ചീലര്‍കെങ്കിലും ഉപകാരമായിടുണ്ടാവാം.. ..ആസ്വദിച്ചിടുണ്ടാവാം…
ചിലര്‍ പറഞ്ഞിടുണ്ടാവും ഇവന് വേറെ പണിയൊന്നുമില്ലെ.. കൊറേ എണ്ണം എറങ്ങിയിട്ടുണ്ട് ഇത് പോലെ എന്നൊക്കെ ..
അവരോട് പറയാനുള്ളത് ..ഹേയ് അവരോടൊന്നും പറയാനില്ല ..
എല്ലാവരോടും പറയാനുള്ളത് നിങ്ങള്‍ ക്രിയേറ്റിവായി എന്തെങ്കിലും ചെയ്തുകൊണ്ടിരികുക .. അല്ല എങ്കില്‍ നിങ്ങള്‍ നിഷ്ക്രിയരാവും, അപ്പോഴാണ് മറ്റുള്ളവരിലേക് നോക്കി തെറ്റുകള്‍ കാണാനും , സ്വന്തത്തിനും ,സമൂഹത്തിനും ദോഷകരമായ പ്രവണതകളിലേക്കും പോവാന്‍ സാധ്യതയുള്ളത്..
നിങ്ങള്‍ ചെയ്യുന്ന കാര്യം നിങ്ങല്‍കിശ്ട്ടമുള്ളതാക്കുക ..
ഇനി സാഹചര്യങ്ങള്‍ നിങ്ങല്‍കിഷട്ടമില്ലാത്ത മേഖലയില്‍ കൊണ്ടെത്തിച്ചിട്ടുണ്ടെങ്കില്‍ അതിനെ ഇഷ്ട്ടപ്പെടാന്‍ നോക്കുക തീരെ കഴിയുന്നില്ലെങ്കില്‍ പതിയെ ശുഭാപ്തിവിശ്വാസത്തോടെ നിങ്ങല്‍കിഷ്ടമുള്ളത് കണ്ടെത്തുകയും അതിനു വേണ്ട വെള്ളവും വളവും കണ്ടെത്തി നിങ്ങളെ സ്വയം പ്രാപ്തനാക്കാന്‍ ആ സമയം ഉപയോഗപ്പെടുത്തുക..
സോറി ഞാന്‍ വിഷയത്തില്‍ നിന്നും തെന്നി മാറി എന്ന് തോന്നുന്നു ..
അപ്പോ യൂടുബ് ചെയ്യുന്നവര്‍ ഇതൊരു ഇഷ്ടം കൊണ്ട് ചെയ്യുക പണമാവരുത് ലക്ഷ്യം .. നമ്മള്‍ നടന്ന വഴികള്‍, പോയ സ്ഥലങ്ങള്‍, പരിചയപെട്ട മനുഷ്യര്‍ അങ്ങനെ എല്ലാം രേഖപ്പെടുത്തിവെച്ച ഒരു ഡയറികുറിപ്പായി ജീവിതത്തിന്റെ പിന്നീടുള്ള കാലത്ത് ഒരൂ മുതല്‍ കൂട്ടാവും ഇത് ..
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ ഓടുന്നതിനിടക്ക് ഇതൊക്കെ രേഖപ്പെടുത്തി വെക്കാന്‍ എവടെ സമയം അല്ലേ ..
ആ ഓട്ടത്തിലൊരു ഹരം ഉണ്ടാവാന്‍ ആരാ ആഗ്രഹിക്കാത്തത് അല്ലേ അതൊക്കെ തന്നെ ഇതൊക്കെ ..
Be Creative .. Be Positive..
By
Sambar World
“Cafe Of Diversity”

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments