Staycation at Ramada by wyndham ajman beach hotel.
-
Staycation
ഹോം ലൊക്കേഷനിൽ അടുത്തുള്ള ഹോട്ടൽസ് ,റിസോർട്സ് മറ്റ് സ്പെഷ്യൽ സ്ഥലങ്ങളിലോ ഒരു ദിവസം സ്റ്റേ ചെയ്ത് ഹോളിഡേ ആഘോഷിക്കുന്നതിനാണ് സ്റ്റേകേശൻ എന്ന് പറയുന്നത്. സുഹൃത്തും ഫാമിലിയും ചേർന്ന് അജ്‌മാൻ ബീച്ചിലുള്ള റമദ ഹോട്ടലിലെ ഒരു ദിവസം കുട്ടികൾക്കും എല്ലാവർക്കും ഒരു എക്സാക്ട് എന്റർടൈൻമെന്റ് തന്നെ ആയിരുന്നു. റമദ ഹോട്ടലിന്റെ അജ്‌മാൻ പ്രൈവെറ്റ് ബീച്ചിലെ കുളിയും , സ്വിമ്മിങ് പൂള് , സോനാ ബാത്ത് , ജിം കൂടാതെ സീ വ്യൂ സ്യുട്ട് റൂമിലെ ആകർഷണീയ കാഴ്ചകളും മനോഹരമായ ഒരു ദിവസം നമുക് നൽകും .
Ramada by Wyndham Beach Hotel Ajman അറേബ്യൻ ഗൾഫ് കടല്‍ തീരത്തിന്‍റെ മനോഹരമായ കാഴ്ചകൾ വാഗ്ദാനം ചെയ്യുന്ന അജ്മാൻ കോർണിഷിലാണ് റമദ ബൈ വിന്ദം ബീച്ച് ഹോട്ടല്‍ അജ്മാൻ സ്ഥിതിചെയ്യുന്നത്. ദുബൈയിലെ വിമാനത്താവളത്തിൽ നിന്നും ലോകപ്രശസ്ത വാണിജ്യ-സാംസ്കാരിക ആകർഷണങ്ങളിൽ നിന്നും 25 കിലോമീറ്റർ അകലെയും , ഷാർജ വിമാനത്താവളത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയുമാണ് സ്ഥിതി ചെയ്യുന്നത്.സ്യൂട്ടുകൾ ഉൾപ്പെടെ 107 മുറികൾ ഉള്‍പ്പെടുന്ന വിനോദത്തിനും ബിസിനസ്സ് യാത്രക്കാർക്കും അനുയോജ്യമായ ഒരു ആധുനിക റിസോർട്ട് ഹോട്ടലാണിത്. മിക്ക മുറികളും സ്യൂട്ടുകളും ഒരു സ്വകാര്യ ബാൽക്കണിയും ഉള്‍പ്പെടുന്നു, അതിഥികൾക്ക് സമുദ്രത്തിന്റെ മനോഹരമായ കാഴ്ചയിൽ മുഴുകാം. എല്ലാ മുറികളും സ്യൂട്ടുകളും വളരെ വിശാലവും മികച്ച രീതിയിൽ സജ്ജീകരിച്ചിടുള്ളതുംമാണ്. എയർ കണ്ടീഷനിംഗ്, ഐഡിഡി സൗകര്യം, ഇലക്ട്രോണിക് സേഫ്, സാറ്റലൈറ്റ് ടിവി, മിനി ബാർ, ബിൽറ്റ്-ഇൻ കിച്ചണ്‍, ബാത്ത് / ഷവർ, ഹെയർ ഡ്രയർ എന്നിവ ഉൾപ്പെടുന്നു. മുറികളും സ്യൂട്ടുകളും തികച്ചും വിശ്രമത്തിനും സമ്പൂർണ്ണ സുഖത്തിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.


പാരമ്പര്യത്തിന്ടെയും നൂതനതയുടെയും പ്രത്യേക സ്പർശം നൽകുന്ന രുചികരമായ അന്താരാഷ്ട്ര പാചകരീതികൾ വിളമ്പുന്ന ഫ്ലേവേഴ്‌സ് റെസ്റ്റോറന്റാണ് വിന്ദം ബീച്ച് ഹോട്ടല്‍ റമദയില്‍ ഭക്ഷണം നല്‍കുന്നത്. കിംഗ്സ് ഗ്രിൽ റെസ്റ്റോറന്റ് പരമ്പരാഗത ഇന്ത്യൻ, പാകിസ്ഥാൻ വിഭവങ്ങളുടെ ചാരുത സമന്വയിപ്പിച്ച് അസാധാരണമായ ആതിഥ്യമര്യാദ നിങ്ങൾക്ക് ഒരു മികച്ച ഡൈനിംഗ് അനുഭവം സൃഷ്ടിക്കുന്നു. ചെറിയ മീറ്റിംഗുകൾ, സെമിനാറുകൾ, സ്വകാര്യ സമ്മേളനങ്ങൾ എന്നിവയ്ക്കുള്ള കോൺഫറൻസ് റൂം, പൂർണ്ണ സജ്ജമായ ജിംനേഷ്യം, നീന്തൽക്കുളം, നീരാവിക്കുളികൾ, സ്റ്റീം റൂം,സ്പാ എന്നിവയുൾപ്പെടെ ഹോട്ടൽ മറ്റ് സൗകര്യങ്ങളും ഒരുക്കുന്നു.
നിലവില്‍ നിരവധിയായ ആനൂകൂല്യങ്ങള്‍ നല്കുന്നുണ്ട് ഒരു ദിവസത്തിന് 99 രൂപയുടെ സ്പെഷല്‍ റേറ്റും ,കൂടാതെ ഗ്രീന്‍ പ്ലാനെറ്റ് അല്ലെങ്കില്‍ ലഗുണ വാടര്‍ പാര്‍ക് ദുബൈ 4 ടികെറ്റ്സും നല്കുന്നുണ്ട്,കൂടുതല്‍ വിവരങ്ങല്‍ക് ഒഫീഷ്യല്‍ റമദ യുമായി ബന്ധപ്പെടുക.