The Palm tree-shaped Jumeirah island is known for luxurious hotels & apartments.
ഈന്തപ്പനയുടെ ആകൃതിയിൽ കടൽ നികത്തി ദുബായിൽ ഉണ്ടാക്കിയിരിക്കുന്ന മൂന്ന് കൃതിമദ്വീപുകളാണ് പാം ദ്വീപുകൾ. ജുമൈറ, ജെബൽ അലി, ദയ്റ എന്നിവിടങ്ങളിലായി ഡച്ച് കമ്പനിയായ ഫാൻ ഉർദ്ദ് ഡ്രെഡ്ജിങ് ആണ് ദ്വീപ് നിർമ്മിച്ചിരിക്കുന്നത്.ഇതില്‍ പണി പൂര്‍ത്തികരിച്ചതും എല്ലാ തരത്തിലും ടൂറിസത്തിനും സന്ദര്‍ശനത്തിനും തുറന്ന് കൊടുത്തിട്ടുള്ളതും പാം ജൂമൈറയാണ്.
Atlantis The palm hotel also situated in palm Jumeirah Dubai. The Pointe ,Guinness World Record water fountain is located in palm Jumeirah , On The pointe .
ദുബായിലെ ആഡംബര ടൂറിസത്തിന്‍റെ പിന്‍ ഡെസ്റ്റിനേശന്‍ ആണ് പാം ജുമൈറ. ലോകോത്തര സ്റ്റാര്‍ ഹോട്ടലുകള്‍ അപ്പാര്‍ട്മെന്‍റുകള്‍ എല്ലാം ഇവിടെ നിര്‍മിച്ചിടുണ്ട്. പൂര്‍ണഅര്‍ത്തത്തില്‍ ഒരു ആഡംബര ഡെസ്റ്റിനേഷന്‍ ആണ് പാം ജുമൈറ, ഈന്ത പനയുടെ ആകൃതിയില്‍ കടലിലേക് 5 കിലോ മീറ്ററോളം കടല്‍ തൂര്‍ത്തുകൊണ്ട് ആണ് നിര്‍മിച്ചിട്ടുള്ളത്. വലിയ കൂറ്റന്‍ കല്ലുകളും മണലും എല്ലാം കൊണ്ട് മാത്രമാണ് ഈ ഒരു നിര്‍മാണം നടത്തിയിടുള്ളത് .2001 ഇല്‍ ആണ് ഇങ്ങനെ ഒരു പ്രോജക്റ്റ് ദുബൈ കൊണ്ടു വന്നത്. ലോകോത്തര ആഢംബര ടൂറിസം ദുബൈലെക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ ആണ് ദുബൈ ഗോവണ്‍മെന്‍റ് ഇങ്ങനെ ഒരു പദ്ധദി കൊണ്ട് വന്നതും അത് വിജയകരമായി പൂര്‍ത്തികരിച്ചതും.

യുണൈറ്റഡ് അറബ് എമിറേറ്റിലെ പാം ജുമൈറയുടെ അഗ്രത്തിൽ സ്ഥിതിചെയ്യുന്ന ഒരു ആഡംബര ഹോട്ടൽ റിസോർട്ടാണ് അറ്റ്ലാന്റിസ് ദി പാം.ദ്വീപിൽ നിർമ്മിച്ച ആദ്യത്തെ റിസോർട്ടാണിത്. അറ്റ്ലാന്റിസിന്റെ ഐതിഹ്യത്തെ പ്രമേയമാക്കി എന്നാൽ വ്യത്യസ്തമായ അറേബ്യൻ ഘടകങ്ങൾ ഉൾപ്പെടുന്നു. കെർസ്‌നർ ഇന്റർനാഷണൽ ഹോൾഡിംഗ്സ് ലിമിറ്റഡും ഇസ്തിത്മാറും സംയുക്ത സംരംഭമായി 2008 സെപ്റ്റംബർ 24 ന് റിസോർട്ട് ആരംഭിച്ചു.
The Pointe Palm Fountain
റെക്കോഡ് ജലധാര ദുബൈ: പാം ജുമൈറ.
സ്വന്തം റെക്കോഡ് തിരുത്തിയെഴുതി ദുബൈ.ബൂര്‍ജ്ഖ ലീഫയുടെ മുന്നിലെ ഫൗണ്ടെയ്നെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി പാം ജുമൈറയിലെ പോയന്‍റില്‍ ‘പാം ഫൗണ്ടെയ്ൻ’ ഒന്നാം സ്ഥാനത്തേക് എത്തി. 150 മീറ്റര്‍ ഉയരത്തില്‍ ഉയര്‍ന്നു പൊങ്ങുന്ന ഈ ജലധാര ഉല്‍ഘാടന ദിവസം തന്നെ ഏറ്റവും വലിയ ഫൌന്‍ഡന്‍ എന്ന റിക്കോര്‍ഡ് കരസ്ഥമാകി . ദിവസവും വൈകിട് 7 മുതല്‍ രാത്രി 12 മണി വരെയാണ് ഷോ നടക്കുന്നതു. 20 ഷോയിലായി 5 വെത്യസ്ത രീതിയിലാണ് ജല നൃത്വം അരങ്ങേറുന്നത് , ഓരോ 30 മിനിറ്റിനിടക് 3 മിനിറ്റ് സമയമാണ് ഷോ നടത്തുന്നത് .14000 ചതുരശ്ര അടിയിലായി സ്ഥാപിച്ചിരിക്കുന്ന ഫൌന്‍ഡന്‍ 105 മീറ്റര്‍ വരെ ഉയര്‍ന്നു പൊങ്ങും .
കടല്‍ വെള്ളം നേരിട്ട് ഇവിടേക് എയത്തികുന്നു എന്നുള്ളതാണ് ഇതിന്‍റെ മറ്റൊരു പ്രത്യേഗത. അത് കൊണ്ട് വെള്ളം സ്റ്റോക്ക് ചെയ്യേണ്ടതായി വരുന്നില്ല . ഇതിന് നിറം പകരുന്നതിനു വേണ്ടി 3000 LED ലൈറ്റുകളാണ് ഉപയോഗിച്ചിട്ടുള്ളത് കൂടാതെ ഇരു വശത്തും 86 സ്പീക്കറുകളും ഗഡിപ്പിച്ചിടുണ്ട്. നിരവധി സന്ദര്‍ശകരാണ് ഇവിടെ സായ്യാന്നം ആസ്വദിക്കാന്‍ വേണ്ടി ദിവസേന എത്തി കൊണ്ടിരിക്കുന്നത് .
