39 th Sharjah International Book Fair
Sharjah International Book Fair is a gateway to a wide audience of people who come together for love of the written word. Engage with thousands of readers and industry professionals from the region and around the world.
39 ആമത് ഷാര്‍ജ രാജ്യാന്തരപുസ്തക മേളഷാര്‍ജ എക്സ്പോ സെന്‍റെറില്ല്‍ 2020 നവംബര്‍ 4 മുതല്‍ 14 വരെ നടന്നു ,വിവിധ രാഷ്ട്രങ്ങളില്‍ നിന്നും ആയിരത്തോളം പ്രസാധകര്‍ പങ്കെടുത്ത,കോവിഡ് കാലത്തെ പുസ്തക മേള മുന്‍ വര്‍ഷങ്ങളില്‍ നിന്നും വളരെ വെത്യസ്തമായിരുന്നു .


ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേള ലോകത്തെ മൂന്നാമത്തെ വലിയ പുസ്തകമേളയാണ്. 2020 ലെ കോവിഡ് കാലത്തെ പുസ്തകമേള സാധാരണ നടക്കാറുള്ള സാംസ്കാരിക സമ്മേളനം അതുപോലെ മറ്റ് പ്രമുഖ വെക്തികളുടെ സാന്നിധ്യം എന്നീ ആകര്‍ഷക്‍മായ പരിപാടികള്‍ ഇല്ലാതെയാണ് നടന്നത് .ഇത്തവണ ലോകത്തെ എല്ലാ രാജ്യാന്തര പുസ്തക്‍മേളകളും നിര്‍ത്തിവെച്ചപ്പോഴാണ് ഷാര്‍ജ പുസ്തക്‍മേള ഈ കോവിഡ് കാലത്തും നടപ്പിലാകിയത് . സാധാരണയില്‍ നിന്നും വെത്യസ്തമായി ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് പോലും ഇല്ലാതെയാണ് തുടക്കം കുറിച്ചത് . മലയാളം ഉള്‍പ്പെടെ ഉള്ള ഇന്ത്യന്‍ പ്രസാധകര്‍ക്ക് മേളയില്‍ മികച്ച സ്ഥാനം നേടാനായി . എങ്കിലും ഏലാ മേളകളിലും പങ്കെടുക്കുന്ന നിരവധി പ്രസാധകര്‍ ഇപ്രാവശ്യം എത്തിയില്ല .3 മണിക്കോര്‍ നേരത്തേക്ക് ഓണ്ലൈന്‍ വഴി മുന്‍ക്കൂട്ടി റജിസ്റ്റര്‍ ചെയ്തവ്ര്‍കാണു സന്ദര്‍ശന അനുമതി നല്കിയത് .
ലോകം ഷാര്ജയില്‍ നിന്നും വായിക്കുന്നു എന്ന ടാഗ് ലൈനോടെ മേള നടന്നത് .ശശി തരൂര്‍,മീരനായര്‍ എന്നിവര്‍ ഓണ്‍ലൈനില്‍ പങ്കെടുത്തു ,രമേഷ് ചെന്നിത്തലയുടെ നിയമസഭാ പോരാട്ടങ്ങള്‍ ,ടി എന്‍ പ്രതാപന്‍ എം പി യുടെ ഓര്‍മകളുടെ സ്നേഹതീരം എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു ,50 ഓളം മറ്റു പുസ്തകങ്ങളും പ്രകാശനം ചെയ്തു. കോവിഡ് കാലത്തെ പോലും തോല്‍പ്പിച്ചുകൊണ്ട് ലോകത്തിന് തന്നെ മാതൃകയായികൊണ്ട് ഷാര്‍ജ രാജ്യ്ന്തര പുസ്തക്‍മേള നവംബര്‍ 14 നൂ സമാപിച്ചു .
Subscribe :https://www.youtube.com/sambarworld
Facebook : https://www.facebook.com/sambarworld
Instagram : https://www.instagram.com/sambarworld
Website : https://www.sambarworld.com
👆👆👆Follow us on👆👆👆