ആധുനികതയും പുരാതനവും ഒത്തുചേർന്ന ഇന്ത്യയിലെ ആറാമത്തെ വലിയ മെട്രോ നഗരം ഹൈദരാബാദിലെ ചാർമിനാർ, മക്ക മസ്ജിദ് കാഴ്ചകൾ

മൂന്നാം ദിനം 

രാവിലെ എട്ടുമണിക്ക് ഇറങ്ങാം എന്ന് പറഞ്ഞെങ്കിലും ഒമ്പതുമണിക്ക് എല്ലാവരും റെഡി ആയി ആദ്യം ചാർമിനാർ

ചാർമിനാർ….

1591 ൽ സുൽത്താൻ ഗിലി ഖുതുബ മുൽക്ക് പണികഴിപ്പിച്ചത് 180 അടിയോളം ഉയരമുള്ള കല്ലും ചുണ്ണാമ്പും ഉപയോഗിച്ച് … നിറയെ അറബി ലിപി കൊതിവച്ചിടുണ്ട്.. “അല്ലാഹ്… മുഹമ്മദ് “എന്നു കൊത്തി വച്ചിട്ടുണ്ട്.. അക്കാലത്ത് അവിടെ പടർന്നു പിടിച്ച മഹാമാരി (പ്ലേഗ്) തടഞ്ഞതിൻ ജഗദീശ്വരനോടുള്ള നന്ദി സൂചകമായി അദ്ദേഹം പണികഴിപ്പിച്ചത് എന്ന് ചരിത്രം പറയുന്നു. ..

ഹൈദരാബാദിലെ മാർക്കറ്റ് റോഡുകളിലൂടെ പോവുകയാണ് ചാർമിനാറിലേക്, റോഡും പരിസരവും ജനങ്ങളും വണ്ടികളും ഒരു നിയന്ത്രണവുമില്ലാതെ പോവുകയാണ്.പലയിടത്തും റോഡിന്റെ നടുവിലേക്ക് കയറും വിധം ചെറിയ ദർഗകളും ചിലയിടത്ത് ക്ഷേത്ര രൂപങ്ങളും കണ്ടൂ… രാവിലത്തെ ആദ്യ സന്ദർശനം അങ്ങോട്ടയത്ത് കൊണ്ട് എല്ലാവരും അകാംക്ഷയിലാണ് .. ട്രാഫിക്ക് നിയമങ്ങൾ സ്വല്പം പോലും തൊട്ടുതീണ്ടിയട്ടില്ലാത്ത ഇടം… ഒരു വിധത്തിൽ പാർക്കിംഗ് ഒപ്പിച്ചു. ദർഗകളിൽ നിന്ന് പ്പൂജയുടെ പുകയുയര്‍ന്ന് കാണാം… എത്തിയെ ഉടനെ ഒരു ഗൂളിങ് ഗ്ലാസ് കച്ചവടക്കാരൻ പിടികൂടി….1000 രൂപ യില് തുടങ്ങി പിന്നെ 200 നു വാങ്ങിച്ചു… ഇതുകണ്ട റിഷാ ദും ഒരു കൈനോകി മറ്റൊരിടത്തു നിന്ന് 150 ന്‌ വാങ്ങിച്ചു…‍‍‍…. എല്ലാവരും പർച്ചേസിംഗ്… എല്ലാം നല്ല വിലകുറവിലും. നാലു മിനാരങ്ങൾ ചേർന്നതാണ്.. ചാർ മിനാർ…(ഹിന്ദി വാക്യം) മുകളിൽ നിന്ന് നോക്കിയാൽ ഹൈദരാബാദ് നഗര തിന്‍റെ ഒരു നേർകാഴ്ച കാണാം.

മക്ക മസ്ജിദ്..

1617 ഇൽ ഖിലി കുത്തബ് ഷാ തുടങ്ങിയ മസ്ജിദിന്‍റെ നിർമാണ പ്രവർത്തി 1694 ല് ഒറംഗസേബ് അണ് പൂർത്തീകരിച്ചത്. പുറമെ നിന്നു കണ്ടൂ ഉള്ളിലേക്ക് പണി നടക്കുന്നതിനാൽ പ്രവേശനം സാധ്യമല്ലായിരുന്നു…

ഒരു അർബ്യൻ രീതിയിൽ പണികഴിപിച്ച വിശാലമായ ഒരുനില പള്ളിയുടെ തൊട്ടടുത്തായി ഒരു വലിയ കുളം അതിന്റെ നാലുഭാഗതും കമ്പി 
മതിലിൽ ഒരുപാട് പ്രാവുകൾ.. ചാർമിനാറും മെക്ക മസ്ജിദുമൊക്കെ ആർകിയോളജിക്കൽ ഡിപ്പാർട്ട്മെൻറ് കീഴിലാണ്.പ്രാവുകൾ പറക്കുന്ന ഒരുപാട് സീൻസ് ഫിലിമുകളിൽ കണ്ടിട്ടുണ്ടാവും അത് ഇവിടെ നിന്നാണ്. പഴയ കാലഘട്ടത്തിലെ ഫ്രെയിമിൽ നിൽക്കുന്ന ഒരു പ്രതീതി, പ്രത്യേകം എടുത്തുപറയേണ്ട ഒരു നെഗറ്റീവ് ആയി ഹൈദരാബാദിൽ തോന്നിയത്, എത്തിയത് മുതലുള്ള ഭിക്ഷാടകരുടെ ആധിക്യമാണ്. ട്രാഫിക്കിലും ഏതു സ്ഥലത്തും എപ്പോഴും ഭിക്ഷാടകർ ശല്യപ്പെടുത്തി കൊണ്ടിരിക്കുന്നതാണ് അനുഭവം.ഒന്നാംനൈസാം സുല്‍ത്താനും അവസാന നൈസാം സുല്‍ത്താനും അല്ലാത്ത എല്ലാ നൈസാമുമാരുടെയും മറവ് ചെയ്യ പെട്ടിട്ടുള്ളത് മക്ക മസ്ജിദില്‍ ആണ് . ഒറ്റ കല്ലില്‍ തീര്‍ത്ത കവാടങ്ങള്‍  മക്ക മസ്ജിദില്‍ കാണാം .2007 ല്‍ മക്ക മസ്ജിദില്‍ ബോംബ്‌  സ്ഫോടനം ഉണ്ടായി ,ഒരു വെള്ളിയാഴ്ച ആയിരുന്നു ,പതിമൂനോളം പേര്‍ കൊല്ല  പെടുകയും നിരവദി  പേര്‍ക്ക് പരിക്ക് പാറ്റുകയും  ഉണ്ടായി. ഇനി അടുത്ത സ്ഥലത്തേക്,സലാര്‍ ജന്ഗ് മ്യുസിയം .

പാര്‍ട്ട് 3 ല്‍ കാണാം . 

 

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here