സലാർജങ് മ്യുസിയം

ചാർമിനാറിന്‍റെ ക്കാഴ്‌ച്ച കഴിഞ്ഞു മ്യൂസിയത്തിലേക് മൂന്ന് നിലകളിൽ ഉള്ള ഒരു വലിയ കെട്ടിടം.അവിടെ വിദ്യാർഥികളുടെ രംഗോലി മത്സരം നടക്കുന്നു..ഓണ പൂകളം പോലെ .. മൈലാഞ്ചി ചാർത്ത് പോലെ…

 

തിരക്കാണ് എങ്കിലും അച്ചടക്കമുള്ള മാനേജ്മെന്റ്… ടിക്കറ്റ് ഒക്കെ വേഗം കിട്ടി… ക്യാമറയ്ക്കു പ്രത്യേക ചാർജ്… (മൊബൈൽ ക്യാ മറ) ടിക്കറ്റ് എടുക്കാതെ ഫോട്ടോ എടുത്താൽ ഫൈൻ 500 എന്ന് വെണ്ടക്ക അക്ഷരത്തിൽ എഴുതി വെച്ചിരിക്കുന്നു. ഹൈദരാബാദ് രാജവംശം .. അവരുടെ ജീവിതരീതി,വിദ്യാഭ്യാസം..സംസ്കാരം, വ്യാപാരം എല്ലാം നേരിട്ട് മനസ്സിലാക്കാം….ജീവനില്ലെന്നെ ഉള്ളൂ… എല്ലാം അച്ചടി ഭാഷ് യിലെന്ന പോലെ വ്യക്തം.ഇന്ത്യയിലെ നാനാവിധ സംസ്കാരങ്ങൾ … മ്മളെ കേരളത്ത ന്റെ സ്വന്തം രവിവർമ പൈന്റിങ് അവിടെ ഇടം നേടിയത് ശ്രദ്ധേയമായി

രണ്ട് നില നടന്നപ്പോൾ തന്നെ മ്മള്‍ ക്ക്ക്ഷീണം തുടങ്ങി… വെശപ്പാണെങ്കിൽ വേറെ…. അപോ എല്ലാവരും ക്ലോക്ക് ഷോ ഉണ്ടെന്ന് പറഞ്ഞു ഒരു ഹാൾ ലക്ഷ്യമാക്കി പോയി… എല്ലാവരും സീറ്റ് ഒക്കെ പിടിച്ചു ആകാംക്ഷ യോടെ കാത്തിരിപ്പ്.. ക്യാമറാ യുമായി കുട്ടികളുടെ കൂടെ ഏറ്റവും ഫ്രണ്ടിൽ…. നല്ല രസമുണ്ട് സംഭവം എന്ന് പറഞ്ഞു ഉണ്ണിയും നസറുവും എല്ലാവരെയും പിടിച്ചിരുത്തി… റിഷാദ് ക്ലോക്കിൽ നിന്നും ഇമവെട്ടാതെ ഇരികാണ്…ഒരു മണിയായി, സൂചി പോലത്തെ കിളി വന്നു ഡോറു തുറന്നു, ഒരു പട്ടാളക്കാരൻ ചെണ്ടയെടുത് 1 മണി അടിച്ചു … ദേ…. വന്നു ദാ .. പോയി…എല്ലാം കഴിഞ്ഞു… ഷോ കഴിഞ്ഞു…. (എല്ലാരെയും പറ്റിച്ചെന്ന മട്ടിൽ 
അങ്ങനെ മ്യൂസിയം കാഴ്ച കഴിഞ്ഞു ഹൈദരാബാദ് ചരിത്രംവും സാംസ്കാരികവുമായ ഒരുപാട് കാഴ്ചകൾ കണ്ടു ചെറിയ സമയത്തിൽ എല്ലാം ഉൾക്കൊള്ളാൻ കഴിയില്ല എങ്കിലും ഉള്ളതു കൊണ്ട് ഓണം പോലെ.

ഇനി ഉച്ചഭക്ഷണത്തിനുള്ള ഓട്ടമാണ് പാർക്കിംഗ് ഉള്ള ഒരു നോൺ വെജ് ഹോട്ടലാണ് ലക്ഷ്യം ,അഞ്ചാറ് കിലോമീറ്റർ ഓടിയെങ്കിലും സൗകര്യപ്രദമായത് കണ്ടില്ല അവസാനം BAWARCHI എന്നുപേരുള്ള റസ്റ്റോറൻറ് എത്തി, ഹൈദരാബാദിൽ എത്തിയത് മുതൽ പല സ്ഥലങ്ങളിലും കണ്ടിരുന്നു, നല്ലൊരു ഹോട്ടൽ ശൃംഖല BAWARCHI ക് ഹൈദരാബാദിൽ ഉണ്ട്. അവിടന്നും ഹൈദരാബാദി ബിരിയാണിയും, ചിക്കൻ കടായി, തന്തൂർ റൊട്ടിയും കഴിച്ചു അതിനിടക്ക് മകൻ അസർന് വയറിന് ചെറിയ അസ്കിത .രണ്ടുപ്രാവശ്യം വയറ്റിന്ന് പോയി, ഹോട്ടലിൽ ബ്ലാക്ക് ടീ യോ ബ്ലാക്ക് കോഫീയോ ചൂടുവെള്ളമോ ചോദിച്ചിട്ട് കിട്ടുന്നില്ല! കഷ്ടം… അവസാനം മുതലാളിയോടു പരാതി പറഞ്ഞു , സുലൈമാനിയും ചെറുനാരങ്ങയും ഒപ്പിച്ചു അവിടുന്ന് ഇറങ്ങി അടുത്തത് ഗോൽകൊണ്ട ഫോർട്ട്.

ഗോൽകൊണ്ട ഫോര്‍ട്ട്‌

പറഞ്ഞാൽ തീരതത്രേയും കഥകൾ ഉണ്ട്.(.1518-1687) കുതുബ് ഷാഹി ഭരണത്തിന്റെ തലസ്ഥാന മായിരുന്നു ഗോൽകണ്ട. ആസ്ഥാനതുണ്ടായ ജലക്ഷാമം കാരണമത്രെ ഗോൾകണ്ടയില്‍നിന്ന് പിന്നീട് ഹൈദരാബാദിലേക്ക് പുനരധിവാസം നടത്തിയത്… ഒരു ചരിത്ര വിദ്യാർഥി എന്ന നിലക്ക് ഹൈദരാബാദിൽ എന്നെ കൂടുതൽ ആഘർഷിച്ചത് ഇതു തന്നെ..”വജ്രങളുടെ കലവ്‌റ ആയിരുന്നു ഗോല്‍കൊണ്ട”എന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു… അവിടയുള്ള പ്രധാന കവാടങ്ങളില്‍ വജ്രം ഘടിപ്പിച്ചിട്ടുണ്ട്… അവിടുത്തെ. ശബ്ദ സoവിധാനം അത്യുഗ്രൻ തന്നെ. താഴെ മെയിന്‍ കവാടത്തിൽ നിന്നും കൈ അടിച്ചാൽ 300 അടി മുകളിലുള്ള മട്ടുപ്പാവിൽ കേൾക്കും…. മുൻപ് പോയപ്പോൾ ഗൈഡ് കൂടെയുണ്ടായിരുന്നത് കൊണ്ട് മനസ്സിലാക്കി തന്നത്…

ഒരു വലിയ പാറ മലയുടെ മുകളില്ലും അനേകം പാറ കുന്നുകളിലുമാണ് ഗോൽകണ്ട നിർമ്മാണം നടത്തിയിട്ടുള്ളത്ത്. ഏഴോളം പള്ളികൾ തന്നെ കൊട്ടകുള്ളിലായി നിർമിച്ചിരുന്നു എന്ന് പറയപ്പെടുന്നത് അക്ഷരാർതഥത്തിൽ ശരിയാകുമെന്ന് നേരിട്ടു കണ്ടാൽ തന്നെ ബോധ്യമാവുന്നതാണ്.പള്ളികളെന്ന് തോന്നിക്കും വിധം കെട്ടിടങ്ങൾ കാണുകയുണ്ടായി… പ്രധാന കവാടം കഴിഞാൽ ഉടനെ ടിക്കറ്റ് എടുത്ത് നടന്നു നീങ്ങുന്നത് അതിസുന്ദരമായ പൂന്തോട്ടം…. കണ്ട മാത്രയിൽ കുട്ടികളൊക്കെ അവിടെ ഓടി കളിയായി.. കാണുപോൾ തന്നെ അത് പണിത ഓരോ മനുഷ്യന്‍റെയും കഠിന പരിശ്രമം ഓർത്തുപൊവും.. ഓരോ പാറകല്ലും ഒരേ ശൈലിയിൽ അടുക്കി വെച്ചിരിക്കുന്നു… ഉള്ളിലേക്കളള ഭീമാകാരമായ കവാടവും ഇരുമ്പ് വാതിലും കണ്ടാൽ തന്നെ ഒരുപാട് കാലം കുതുബ്‌ ഷാഹി രാജവംശം എങ്ങനെ ആക്രമണങ്ങളെ അതിജീവിച്ചു എന്നു ഊഹിക്കാം… പാവം ഒറംൻഗസ്സീബ് ഒരുപാടു് കഷ്പെട്ടിടുണ്ടാവും ഗോൽകണ്ട ഒന്നു പിടിച്ചെടുക്കാൻ അവിടുത്തെ ആയുധ പുര…റാണിമാരുടെ മണിയറകൾ.. മന്ത്രി മന്ദിരങ്ങൾ… വജ്രങ്ങളും മറ്റു അമൂല്യ സമ്പത്തുകൾ സൂക്ഷിച്ച മുറികൾ.. മന്ത്രി ദർബാർ… നീരാട്ട്‌ കുളങ്ങൾ… അങ്ങനെ അങ്ങനെ നീണ്ടു പോവുന്നു.. കുട്ടികൾക്ക് ഇവിടെയും നിരാശ തന്നെ. ഫലം.. ഇവിടേം കളികുന്നതൊന്നും ഇല്ലല്ലോ പാവങ്ങൾ അവർ കുണ്ടോ രാജാവും റാണിയും. ആകേകൂടി ബാഹുബലിയെ അറിയാം…. എങ്കിലും ഒരുവിധമോക്കെ നടന്നു കണ്ടൂ…. ഏറ്റവും മുകളിൽ കയറിയാൽ ഫോര്‍ടിന്‍റെ മൊത്തമായി കാണുന്ന സീൻ ഒന്നൊന്നര മാസ്സ് തന്നെ യാണ്… വൈകിട്ട് അവിടെ എന്നും സൗണ്ട് ആൻഡ് ലൈറ്റ് ഷോ ഉണ്ട്…. കൊട്ടാരത്തിന് വെളിച്ചവും കുതിര കുളമ്പടി
ശബ്ധങ്ങളോടെയുള്ള ചരിത്ര വിവരണം നമ്മളെ ആ നൂറ്റാണ്ടിലേക്ക് എത്തിക്കും….. അധികം നിന്നാൽ പ്ലാനിംഗ് ഒക്കെ തെറ്റും അടുത്ത ഡെസ്റ്റിനേഷൻ ലക്ഷ്യമാക്കി അ വലിയ സാമ്രാജ്യത്തിൽ നിന്നും ഞങ്ങള്‍ വിടവാങ്ങി… അടുത്തത് .. 

ഹുസൈൻ സാഗര്‍ ലേക്ക് &ബുദ്ധ സ്റ്റാച്യു

കുതുബു ഷാ ഭരണ കാലത്തുണ്ടായ ഒരു ജലക്ഷാമം പരിഹരിക്കാൻ വേണ്ടി “ഹുസൈൻ എന്ന പേരുള്ള ഒരു വലിയ്യു”രാജാവിനോട് ഒരു തടാകം അവിടെ കുഴികാൻ ആവശ്യപ്പെടുകയും രാജാവ് ആ തടാകത്തിന് ഹുസൈൻ സാഗർ എന്ന പേരിട്ടു എന്നാണ് പറയപെടുന്ന ചരിത്രം.ഹുസൈൻ സാഗർ തടാക ത്തിൽ നിന്നും തൊട്ടടുത്ത ലുംബിനി പാർക്കിൽ നിന്നും തടാകത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന ബുദ്ധ പ്രതിമ ഉൾപെടുന്ന ഒരു ചെറിയ ദ്വീപിലേക്ക് ബോട്ട് യാത്രയുണ്ട്…. ഹുസൈൻ സാഗരിൻറ്റെ നാലു ഭാഗത്തും പൂന്തോട്ടം ഉൾകൊള്ളുന്ന പാത്ത് വെ ഉണ്ട് …. മെയ്ൻ ഗേറ്റിന്‍റെ അരികിലായി കുട്ടികളുടെ പാർക്ക് ഉണ്ട്.. താൽകാലിക ആശ്വാസത്തിന് കുട്ടികള്‍ അതിന്മേൽ കയറിയെങ്ങിലും സെക്യൂരിറ്റി ജീവിനക്കാർ ക്ലോസ് ആണെന്ന് പറഞ്ഞു അവരെ ശകാരിച്ചു.. അസ്ഹർ പട്ടാളക്കാരൻ തോക്കും പിടിച്ചു മ്മളെ വെടിവെ ക്കുമോ എന്ന് ഭയന്ന് ഓടി… രസ്വയും ഹാദിയും  മ്മക്ക് പുല്ല ആണെന്ന മട്ടിൽ. ലുംബനി പാര്‍കില്‍ പോയി ലേസർ ഷോ കാണാന്‍ ഉള്ള കാല്കുലെശനില്‍ബോട്ടില്‍ കയറി ബുദ്ധ സ്റ്റാച്യു വിലേക്ക് .. . ബോട്ടിൽ ഇറങ്ങിയ ആളൂ കള എല്ലാം സേഫ് ജാക്കറ്റ് ഇട്ടിട്ടുണ്ട്… മ്മളെ കിടാങ്ങൾ ജാക്കറ്റ് പോയിട്ട് സീറ്റിൽ ഒന്നു ഇരുന്നാൽ ……. ഡ്രൈവർ ആകെ അങ്കലാപ്പിലായി… എന്തോ തെലുങ്കിൽ പിറുപിറുത്തു…. കമ്പി കൊണ്ട് കെട്ടിയാണ് ബോട്ടിന്റെ 2 സൈഡ്… മ്മള് കടലിന്റെ മക്കൾ.. ഞങ്ങ ഇതൊക്കെ എത്ര കണ്ടതാ…. എന്നാണ് പിള്ളാരുടെ ഒരിത്…. എന്തായലും യാത്ര തുടങ്ങി…. ദീപിലെത്തി….. ചോള പൊരി കണ്ടതും എല്ലാവരും തൊണ്ടാൻ തുടങ്ങി……ഞങ്ങളിറങ്ങിയപ്പോ പിന്നെ ലുംബിനിയിൽ നിന്നു വന്ന ആളുകളെ കൊണ്ട് തിരിച്ചു പോയി… അവിടെയുള്ള ബുദ്ധ സ്റ്റാച്ചു ഒറ്റകല്ലില് തീർത്ത ലോകത്തെ വലിയ പ്രതിമകളിൽ ഒന്നാണ്.ആന്ധ്രയുടെ മുഖ്യമന്ത്രി ആയിരുന്ന രാമ റാവു (1981-1989) തന്റെ അമേരിക്കൻ സന്ദർശന തിൽ “ഫ്രീഡം ഓഫ് ലിബർട്ടി”പ്രതിമ കണ്ട ആവേശം ഉൾക്കൊണ്ടു കൊണ്ട് ഉണ്ടാക്കിയതാണ്…58 അടി ഉയരവും 350 കിലോ തൂക്കംവും ഉണ്ട്…. എന്തായലും അൽഭുതം തന്നെ…തടാകത്തിന്റെ ഒത്തനടുവിലാണ് പ്രതിമ…

തടാകത്തിന്റെ മറ്റൊരു വശത്തു ആകാശം മുട്ടിനിൽകുന്ന രൂപത്തിൽ ഇന്ത്യൻ പതാക പാറി കളികുന്നത് വേറിട്ട ഒരു കാഴ്ചയാണ്.., ഒരുപക്ഷേ അത്രയും വലിയ ഉയരത്തിലും വലിപ്പത്തിലും ഇന്ത്യൻ പതാക ദർശിക്കുന്നത് ആദ്യമായാണ്…. കുറെ ഫോട്ടോ എടുത്തു… പ്രതിമ ചുറ്റും ഒരു ചെറിയ കനാലും സീറ്റും നിർമിച്ചിട്ടുണ്ട്.. ഒരു ചെറിയ ഗർഡനിഗും ….  വന്നു … .. മ്മളെ സ്വന്തം ബുദ്ധ നോട് യാത്ര പറഞ്ഞിറങ്ങി…..
നേരെ ബിർള മന്ദിർ… അത് കഴിഞ്ഞ് ലുംബിന് ലേസർ ഷോ കാണാമെന്ന് വെച്ച് നേരെ ബിർള യിലേക്കു….

ബിർള മന്ദിർ..

സക്കന്തദരാബാദിൽ നിന്നും 7കിലോമേറ്റർ അകലെയാണ് ബിർള ഫൗണ്ടേഷൻ സ്ഥാപിച്ച ബിർള മന്ദിർ. ആദ്യമായി കാണാൻ പോവുന്ന കൂടത്തില്ല്ലുള്ളവർ ആകാംഷയോടെ കാത്തിരിക്കുകയാണ് ബിർള കാണാൻ… വെള്ള മാര്‍ബിള്‍കൊണ്ടുടാക്കിയ , വൈഷ്ണവ ക്ഷേത്രം.. ഇന്ത്യയിൽ മൊത്തം 11 ക്ഷേത്രങ്ങൾ ബിർള നിർമ്മിച്ചിട്ടുണ്ട്…2000 ടണ് മാർബിൾ ഇതിനു ആവശ്യമായി വന്നത്….

അകത്തേയ്ക്ക് ചെരുപ്പ് ധരിക്കൻ വിലകിയിരികുന്നു… ലോക്കർ സംവിധാനം ഫ്രീ അനവിടെ. ക്യാമറയും നിഷിദ്ധ്മാകിയിര ക്കു ന്നു. ഏതു മതസ്ഥർക്കും പ്രവേശിക്കാൻ അനുമതിയുണ്ട്.. രാത്രി സമയമായതിനാൽ വെള്ള മാർബിളി ന്റെ തിളക്കതിന് മാറ്റ് കൂടി .. നാൽപതോളം പടികൾ കയറി വേണം മുകളിൽ എത്താൻ… ഏറ്റവും മുകളിലെത്തിയാൽ ഹൈദരബാദ് നഗരത്തിന്റെ രാത്രി കാഴ്ച അതീവ സുന്ദരമാണ്… നമ്മുടെ ചാമുണ്ഡി യില് നിന്ന് മൈസൂർ പട്ടണം കാണുന്ന ഒരു പ്രതീതി… അവിടെ പൂജയും മറ്റും നടത്തുന്നത് കണ്ടൂ… ബിർള ശരിയ്ക്കും തണുപ്പിചു… മാർബിൾ അല്ലെ ….ഹൈദരാബാദിലെ ട്രാഫിക് ഒന്നുകൂടി ഞങ്ങളെ പറ്റിച്ചു… ലുംബിനി പാർക്കിലെ ലേസർ ഷോ നഷ്ടമായി
അങ്ങനെ മൂന്നാംദിനം കഴിഞ്ഞു ഇനി OYO റൂം ബുക്ക് ചെയ്യണം ഭക്ഷണം കഴിക്കും, ഫിലിം സിറ്റി ലൊക്കേഷൻ വച്ച് മുന്നോട്ടുപോവുകയാണ് വഴിയിൽ ഒരു ഫിർദൗസ് കവാബ് ഹോട്ടൽ കണ്ടു ,അവിടെ നിര്‍ത്തി.തന്തൂരി,
കബാബ്,ടിക്ക ഇതൊക്കെയാണ് സ്പെഷ്യാലിറ്റി. ഹൈദരാബാദിൽ മട്ടൻ ഷോപ്പുകൾ ഒരുപാടായി കണ്ടിരുന്നു, മട്ടനും, തന്തൂരിയും റൊട്ടിയും. റൂം നോക്കി പോകുന്ന വഴിയിൽ ഒന്നുരണ്ട് OYO ഹോട്ടലുകളിൽ കയറി മൂന്നാമത്തേതിൽ ഉറപ്പിച്ചു, ഇനി നാളെ ഹൈദരാബാദ് സ്പെഷ്യൽ രാമോജി ഫിലിം സിറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here