റാമോജി ഫിലിം സിറ്റി കാഴ്ചകള്‍

ഹൈദരാബാദ് നിന്നും സിറ്റിയില്‍ നിന്നും 20 കിലോമീറ്റർ അകലെ അനാജ്പുർ എന്ന ഗ്രാമത്തിലെ ഹയാത്ത് നഗറിലാണ് സുമാർ 2000 ഏകറിൽ പരന്നു കിടക്കുന്ന ഒരു ചലച്ചിത്ര ലോകം….1996 ഇൽ “രാമോജി രാവു ” എന്ന ഹിന്ദി- തെലുങ്ക് സവിധയകനും വ്യവസായിയും ആണ് ഇങ്ങനെ ഒരു സംരംഭം തുടങ്ങിവച്ചത്… ലോകത്തിലെ ഏറ്റവും വലിയ ഫിലിം സിറ്റി എന്ന ഗിന്നസ് റെക്കോർഡ് 2005 ല്‍ ന്നേടി … ‘ഉദയനാണ് താരം ‘എന്ന തിരകഥകളുടെ കഥ പറയുന്ന ചിത്രതിലൂടെയാണ് നമ്മൾ മലയാളികൾക്ക് ഫിലിം സിറ്റി സുപരിചിതമായ ഒന്നായി മാറിയത്…

എന്തായാലും ഫിലിം സിറ്റി എന്ന സിനിമയുടെ ലോകത്തിലേക്ക് ഞങ്ങളും കാൽവെപ്പ് നടത്തുകയാണ്.. ഒരുപാട് പ്രതീക്ഷകളും ഉണ്ട്..വല്ല ഷൂട്ടിംഗിലും തല കാണിക്കാൻ കഴിഞ്ഞാലോ? തമിഴ് സിനിമ അരാധകനായ കൂട്ടത്തിലെ റിഷാദ് കൂടുതൽ ത്രില്ലിലാണ്….വടിവേലു വിനെങ്കിലും കണ്ടാൽ മതിയായിരുന്നു എന്തായാലും എൻട്രി ഗേറ്റ് എത്തി .
ഗേറ്റ് കടന്നു.. വണ്ടി പാർക്ക് ചെയ്യുന്നു… ടിക്കറ്റ് കൗണ്ടർ ലക്ഷ്യമാക്കി .. അപോ കിടാങ്ങൾക് ടോയ്‌ലെറ്റ് പോവനുണ്ടെന്ന് പറഞ്ഞ് ഉണ്ണി.,. കൂടെ ഞങ്ങളും നല്ല ഒന്നാന്തരം ടോയ്‌ലറ്റ്…. അവിടെ ആവശ്യത്തിന് തിരക്കുണ്ട്…. ഫൈവ്സ്റ്റാറിന് തുല്യമായ ടോയ്‌ലട്ട് കണ്ടാൽ അസക്കു ഒന്നു പരീക്ഷിച്ചു നോക്കാൻ ഉൾവിളി ഉണ്ടവൽ പതിവുണ്ട്… മൂപതി ഫിലിം സിറ്റി യിലും രണ്ടിന് പോയി ഒന്നു പരീക്ഷിച്ചു ടിക്കറ്റ് എടുകുമ്പോൾ രസകരമായ കഥ..4 വയസ്സിനു മുകളിൽ ഉള്ളവർക്ക് ടിക്കറ്റ് എടുക്കണം.. വലിയവർക്ക് 1250 രൂപ, 55 സെൻറീമീറ്റർ മുകളിലുള്ളവർക്ക് 1050 രൂപ. അസക്കു, അസർനും ഒഴിവാക്കാൻ ഒന്നു ട്രൈ ചെയ്തു… പക്ഷേ പെട്ടുപോയി‍ഹംദാന്‍ എന്തായാലും ടിക്കറ്റ്‌ വേണം, 4 വയസ്സ് കഴിഞ്ഞ ഹാദിയും ,രസ്വവയും , അവിടുത്തെ വലിപ്പം നോക്കിയപ്പോൾ ടിക്കറ്റ്‌ വേണ്ട …..ഉള്ളിൽ കയറി ബസ് വന്നു..”കണ്ടപ്പോൾ തന്നെ ശ്രീനിവാസന്റെ പാടു സീൻ കണ്ണിൽ വന്നു….” കരളേ കരളിന്റെ കരളേ…..”

അതെ ചുവപ്പ് ബസ്… സീറ്റ് കിട്ടി, ഒരു സ്റ്റാഫ് മൈക്കുമായീ മുൻപിൽ രമോജിയെ വർണികുന്നു… ചരിത്രം തുടങ്ങി….. ആദ്യം കാണിച്ചു തന്നത് അവിടുത്തെ വലിയ റെഡിമെയ്ഡ് വാട്ടർ ഫാള്‍… പിന്നെ ഓരോ നഗരങ്ങൾ.. യൂറോപ്പ്…. അമേരിക്ക.. ലണ്ടൻ.. പിന്നെ സ്വന്തം ദൂബൈ മോഡൽ….ഓടിക്കൊണ്ടിരിക്കുന്ന ബസിൽ ഓരോന്നായി കാണിച്ചു തരുന്നത് പണ്ടേ ശ്രദ്ധ കുറവുള്ള ഞങ്ങളെ പോലുള്ളവർക്ക് ഒരേസമയം ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതെയായി.  … ചന്ദ്രമുഖി സിനിമ വീടും, മുന്ന ഭായി എംബിബിഎസ് ലെ ഹോസ്പിറ്റൽ അങ്ങനെ നീളുന്നു….താജ്മഹൽ… ഇന്ത്യ ഗേറ്റ്.. ചാർമിനാർ.. ചെങ്കോട്ട… അങ്ങനെ ഓരോന്നായി കാണുന്നു… അങ്ങനെ ബസ് ഒരിടത്ത് നിർത്തി.. അങ്ങനെ ഒരു ഹാളിൽ കയറിയ.. മഹാഭാരത സദസ്സിൽ.. രാജാവും മന്ത്രിമാര് .. എല്ലാവരും രാജസദസ്സിൽ..സാഹചര്യത്തിന് പറ്റിയ സൗണ്ടിങ്ങും..അത് കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ബസ് കാത്തുനിൽക്കുന്നു…. നെക്സ്റ്റ് എയർപോർട്ട് ലക്ഷ്യമാകി… ഉസ്താദ് ഹോട്ടലിലെ ദുൽഖർ സൽമാൻ ഇരുന്ന എയർപോർട്ട്.. നിരവധി താര രാജാക്കന്മാർ വിദേശപര്യടനത്തിന് ഉപയോഗിക്കുന്ന എയർപോർട്ട്……

ഉളളിൽ എത്തി… ഫോട്ടൊ സെഷൻ…സെൽഫികൾ.. അസയുടെ ചോദ്യം ഇതെന്താ പോകാത്താതെന്ന്? ഒരു വഴിക് ത്താഴെ ഇറങ്ങിയപോൾ അസർ സീറ്റീന്ന് എഴുനേൽക്കുന്നില്ല.ഹാദിയാണെങ്കിൽ വാപാ ഒന്നു കൂടി കേറട്ടെന്ന്‌ ,,,വീണ്ടും ഫിലിം സിറ്റിയുടെ ചുവന്ന ബസ് ഞങ്ങൾക്ക് വേണ്ടി പുറത്ത് കാത്തുനില്‍കുന്നു…. കണ്ട മാത്രയിൽ എല്ലാവരും ഓടി കയറുന്നു. അടുത്ത ഡെസ്റ്റിനേഷൻ റെയ്ൽവേ സ്റ്റേഷൻ ,  ട്രെയിൻ കണ്ടതും കുട്ടികളെല്ലാം ചാടി കയറി…. ഇതുവരെ ട്രെയിൻ കാണാത്ത കിടാ ങ്ങൾ ശരിക്കും അർമാദിച്ചു…..

പക്ഷേ എല്ലാർക്കും നിരാശ, ഈ ട്രെയിൻ ന്താ പോകാതത്???? ബസ് വന്നു… ഉണ്ണി തന്‍റെ കിടാങ്ങളെ തല എണ്ണുമ്പോൾ ഹാദി വീണ്ടും മിസ്സിങ്…. എന്റെ കൂടെ ഉണ്ടായിരുന്നു കുറച്ചു സമയം..ഇതേവിടെപോയി പോയി നോക്കുമ്പോൾ ഹാദി ഇരുന്നു ട്രെയിന്‍റെ ടയറിന്‍റെ എണ്ണം എടുകായിരുന്ന് !!!!! അങ്ങനെ വീണ്ടാമതും ബസ് വരുന്നു.. കയറുന്നു,.. അതിമനോഹരമായ മുഗൾ ഗാർഡൻ സൈഡില്‍കാണാം, ശരിക്കും അതിൽ നടന്നു കാണേണ്ട ഒന്നാണ് മുഗൾ ഗാർഡനും പാലസും.
(ഫിലിം സിറ്റിയില്‍ നമ്മുടെ തന്നെ വാഹനത്തിന് പ്രവേശനാനുമതി നൽകുകയാണെങ്കിൽ കൂടുതൽ നന്നാവുമായിരുന്ന് എന്നു തോന്നി)

മ്മളെ ജോധ അക്ബർ സിനിമയിൽ ഐശ്വര്യറായ് നൃത്തം ചെയ്യുന്ന അതേ സ്ഥലം.. നമ്മളും അവിടെ ഇരുന്ന കുറെ ഫോട്ടോസ് എടുത്ത്… അവിടുന്ന് താഴേയ്ക്ക് നോക്കിയാൽ മുഗൾ ഗാർഡന്‍റെ ഒരു കിടിലൻ സീൻ ഉണ്ട്…

ഹാദിയും അസറും അവിടം കണ്ട് ശെരിക്കും ഞെട്ടിയുട്ടുണ്ട്.അതിന്‍റെ ഫീൽ  ഫോട്ടോയിൽ വായിച്ചെടുക്കാം…..ഐശ്വര്യ ഡാൻസ് ചെയ്ത സ്ഥലത്ത് നമ്മളെ പോലെ ഒരു ടൂറിസ്റ്റ് ലേഡി ഡാൻസ് ചെയന്നുണ്ട്. ചെറിയ രീതിയിലുള്ള ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് അവിടെ ഫിറ്റ് ചെയ്തിട്ടുണ്ട്… അസയും ഒരു കൈ നോക്കി.. കൂടെ മറ്റുള്ളൊരും… ഹൈസക്കും റസ്വകും അവിടെ തന്നെ നിന്നാൽ കൊള്ളന്നുണ്ട്…
ചുവപ്പ് ബസ് വീണ്ടാമതും വന്നു.. വിശ്വവിഖ്യാത ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ ഒറിജിനൽ സെറ്റ്.. ശരിക്കും ഞങ്ങളെ ഈ യാത്രയിൽ കുട്ടികളുടെ മുഖത്ത് ആഹ്ളാദം അലയടിച്ചത് ബാഹുബലിയുടെ മഹിഷ്മതി സാമ്മ്രാജ്യത്തിൽ എത്തിയപ്പോഴാണ്, കട്ടപ്പയും, ബാഹുബലിയും, ബള്ളർദേവയും, ശിവകാശിയും എല്ലാവരും ദേശത്ത് സന്നിദ്തരാണ്. ആ സാമ്രാജ്യം ഇന്നും അവിടെ ടൂറിസ്റ്റ് സന്ദർശനത്തിന് മാറ്റിവെച്ചിട്ടുണ്ട്.ബാഹുബലി യുടെ പ്രതിമ ക്കു ജീവൻ നൽകാൻ ആരുടെ തലയും ഒന്നു വെച്ച് പരീക്ഷിക്കാൻ അവസരമുണ്ട്..

ഒരുമിച്ച് വന്നയാത്രയിൽ പലരും വഴി തെറ്റിയത് ഇവിടാണ്… എല്ലാവരും വെവ്വേറെ വഴിയിൽ അണ്, കാരണം ചൂടും നട്ടുച്ച സമയവും.ശരിക്കും പറ്റിച്ചു..നടന്നു ക്ഷീണിച്ചു…കുടിവെള്ളം പലസ്ഥലങ്ങളിലും ഉണ്ടെങ്കിലും പരിഹാരമായില്ല .. ലാസ്റ്റ് ഒരു ഹോട്ട് ആൻഡ് കൂൾ കണ്ടൂ സാൻവിച്ചും സമൂസയും താൽകാലിക ആശ്വാസമായി…ഞങ്ങൾക്ക് അഭിമുഖമായി സ്റ്റേജിൽ രണ്ടുപേർ മണിപ്പൂരി നൃത്ത ചുവടുകളുമായി ഉണ്ട് … ശേഷം വീണ്ടും മറ്റൊരു ഡെസ്റ്റിനേഷൻ….

ഘോസ്റ്റ് ഹൗസ്..

ചെറിയ രീതിയിൽ എല്ലാവരും ഒന്ന് ഭയപ്പെട്ടു…. കരിങ്കല്ലിൽ ഉണ്ടാക്കിയ ഗുഹ… ഉളളിൽ ലൈറ്റ് ഒന്നുമില്ല…. പ്രേത സിനിമയിലെ സൗണ്ടിങ്…. കുട്ടികൽ എല്ലവരും കൈ മുറുകെപ്പിടിച്ചു തന്നെ. ഹൈസ കരച്ചിൽ നിർത്തുന്നില്ല… 
മൈയിൻ സെൻററിൽ എത്തി നേരെ ആദ്യം മൂവി മാജിക്… പഴയ ഹിന്ദി ചിത്രമായ “ഷോലെ”യിലെ നായികയായ ബസന്തിയെ ഗുണ്ടകൾ പിന്തുടരുന്ന സീനിനെ പുനരാവിഷ്‌കരണം ചെയ്യുന്നു. ഇംഗ്ലീഷിലും തെലുങ്കിലും നന്നായി അഭിസംബോധനം ചെയ്യുന്ന അവതാരകൻ…. കാണികളിൽ നിന്ന് ഒരു ലേഡി യെ വിളിച്ചു.. തേരിൽ ഇരുത്തി കയ്യിൽ ഒരു കയറുവടി കൊടുത്ത് അങ്ങോട്ടും ഇങ്ങോട്ടും വീശാൻ പറയുന്നു… മറ്റൊരാളെ വിളിച്ച് ഒരു യന്ത്രത്തിന്റെ പിടി തിരിക്കാൻ പറയുന്നു… തേരിലിരികുന്ന ബസന്തി അതിവേഗത്തിൽ മുന്നേറുന്നു.. ഗുണ്ടകൾ പിറകില്‍ ഓടുന്നു.. കാണികളുടെ വിചാരം ബസന്തിയുടെ കുതിരയുടെ വേഗത കൊണ്ടാണെന്നാണ്..അതാണ് മൂവി മാജിക് എന്താല്ലേ‍‍…സൗണ്ടുണ്ടാകുന്നത് കല്ലുകള്‍ തമ്മിൽ ഉരസുമ്പോൾ.. ഇങ്ങനെ സിനിമ സൗണ്ടിങ്ങിന്‍റെ എല്ലാ നിർമാണവും… (ഇപോ ടെക്നോളജി വികാസം ഇതിനോന്നും വിലയില്ലതായി) ശേഷം മറ്റൊരുമൂവി മാജിക് ഷോ കാർട്ടൂണുകളുടെ നിർമാണം കാണിച്ചുകൊണ്ട്…. നല്ല മികച്ച രീതിയിൽ കൊച്ചു കുഞ്ഞുങ്ങളെ കൂടി മനസ്സിലാകുന്ന രീതിയിൽ കാർട്ടൂൺ മേകിങ് എങ്ങനെയാണെന്ന് കാണിച്ചു തരുന്നു… കുട്ടികളെല്ലാം  കുറെ ദിവസം പോഗോ കാണാൻ പറ്റാത്ത പരാതി പരിഹരിച്ചു …

സമയം മൂന്നര….. ഫുഡ് കോർട്ട് ലക്ഷ്യമാക്കി നീങ്ങി….ന്യൂഡിൽസ്..,. ഗോപി മഞ്ചൂര്യൻ…..അടിപൊളി ഫുഡ്… കുറെ സ്പൂണ് അടിച്ചുമാറ്റി അസയു ഉം ഹാദിയും.. ഷോപ്പ് കണ്ടാൽ ലേസും ലോലിപോപ്പും ചോദിച്ച് രിസ്വ വാശി തുടങ്ങി….വാങ്ങികൊടുകില്ലെന് വാശിയിൽ റിഷാദ്…പുറത്ത് ഇറങ്ങിയപ്പോൾ മാരതോണിന് പോകും പോലെ കൂട്ടയോട്ടം.. റമോജീ “സ്പിരിറ്റ് ഷോ”5 മിനുട്ട് … ഞങ്ങളും ഓടി…. നസരുവും ഉണ്ണി യും മിസ്സിംഗ്…. ഷോ തുടങ്ങിയതും ഞങ്ങളെത്തിയതും ഒപ്പം…. ബാക്കിൽ ഒരുവിധത്തിൽ ഒരുമിച്ച് സീറ്റ് കിട്ടി… ഉണ്ണീനേ വിളിച്ച് വേഗം വരാൻ… ശരിക്കും സുപ്പര്‍ഷോ, ഷോയിൽ ഉടനീളം നാഷണൽ സ്പിരിറ്റ് ഉളവാകുന്ന പെർഫോർമൻസ്… കുട്ടികൾക്കും വലിയവർകും ഒരുപോലെ ഇഷ്ട്ടായി ..

കുട്ടികൾക്ക് കളിക്കാനായി പാർക്ക് തപ്പി കുറെ നടന്നു ചെറിയ കളി ഒന്നുമില്ല ഗെയിമിംഗ്, ബൈക്ക് റൈഡിങ്, ബോംബിംഗ്,വെടിവെപ്പ് .. കുട്ടികൾക്ക് വേണ്ടി ഡ്രൈവ്കളുടെ.. വലിയ ലോകം തന്നെ ഉണ്ട്.ആറു മണിക്
ഫൈനല്‍ സ്റ്റേജ് ഷോ ഷോ തുടങ്ങുന്നു..വലിയ സ്റ്റേജിൽ ലൈറ്റുകൾ ഓണ്‍ ആകുന്നു… രണ്ടു സൈഡിലും ഒരു വലിയ സ്ക്രീൻ..  നാല് ഭാഗത്തേക്കും ചുറ്റുന്നു.. ഇടകിടെ ഞങ്ങളെയും ബിഗ് സ്ക്രീനിൽ കാണിച്ചു…അവതാരകൻ…. സൂപ്പർ ആയിരുന്നു…. മൂപ്പര് കാണികളുടെ സ്റ്റേറ്റ് അടിസ്ഥാനത്തില് സ്ട്രെങ്ങ്ത് അറിയാൻ ഇന്ത്യയിലെ ഓരോ സ്റ്റേറ്റിന്‍റെയും പേര് വിളികുമ്പോള്‍ ഗാലറിയിൽ ഉള്ളവർ കൈപോക്കുന്ന്.. മ്മളെ കേരളാ മാത്രം പറഞ്ഞില്ല..അവതാരകന്‍റെ അന്തമില്ലയ്‌ഴ്മ… ഞങള്‍ആയിരകണക്കിന് ആളുകളുള്ള അ ഗാലറിയിൽ അവതാരകൻ കേക്കുമാറു ഉച്ചത്തിൽ കേരള..കേരള… എന്നു ആർത്തു .. മൂപ്പരും സോറി.. കേരളാ..എന്ന് വിളിച്ചുപറഞ്ഞു…. ഞങ്ങൽ അന്തസ്സോടെ കൈ പൊക്കി…. ഭാരതമെന്നു കേട്ടാൽ അഭിമാന പൂരിതമാകണമന്തരംഗം, കേരളമെന്നു കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ… അങ്ങനെ ഷോ തുടരുകയാണ്, പാട്ട്, ഡാൻസ്, സ്റ്റണ്ട് ഷോ,. നോർത്തീസ്റ്റ് കായിക മികവും …. അവരുടെ മെയ് വഴക്കം കാണിക്കുന്ന ചില അഡ്വഞ്ചറസ് ഡാൻസും.. ശേഷം ഡപ്പാൻ കൂത്ത് ഡാൻസും… ഒരു പിന്നണി ഗായികയുടെ പാട്ടും… സിനിമയിൽ മാറ്റുരയ്ക്കുന്ന ഡാൻസ് ടീം ആയിരികും.. സംഗതി കുശാൽ… ഇറങ്ങാൻ നേരം ആയി…എട്ടു മണി…. റാമോജിയോട് ബ്ബൈ..ഹൈദരാബാദ് നോടും..,

അങ്ങനെ വന്നപോലെ തിരിച്ചു പോരുന്നു ….ഇനി ആയിരത്തോളം കിലോമീറ്റർ ഓടാനുണ്ട് എന്നുള്ളതും,ടൂർ കഴിഞ്ഞു എന്നുള്ളതും സ്വാഭാവികമായുണ്ടാകുന്ന ചെറിയൊരു വിഷമം ഉണ്ട് .മകള്‍ടെ കണ്ണിന്‍റെ അസുഖ മൊക്കെ പോയി എന്ന് തോന്നുന്നു…. നല്ല വിഷപുണ്ട്… പക്ഷേ ഹൈവേ യില് ഒന്നും കാണുന്നില്ല.. കുറെ ട്രുകുകളും ഞങ്ങളും മാത്രം… ഒരു ഫ്രൂട്സ് കട പോലും കാണുന്നില്ല..കുട്ടികൾക്ക് വല്ല പഴമോ മ്മറ്റോ വാങ്ങിക്കൊടുക്കാൻ .. അവരും ഉറങ്ങി…എനിക്കും ചെറുതായി മയക്കം വരുന്നുണ്ട്.. ഉറങ്ങാൻ പറ്റില്ലല്ലോ… മ്മള് കൂടി സൈഡ് അയാൽ പിന്നെ ഡ്രൈവറും മയങ്ങിയാലോ??? ആപോഴാണ് ഇന്ന് വ്യാഴാഴ്ച ആണല്ലോ, എന്‍റെ കൂട്ടായി പാട്ടുത്സവം ഉണ്ട്…….. പിന്നെ പാട്ട് സെലക്ഷൻ… ഗസൽ തന്നെ വേണം… റാസ ബീഗ തിൻെറ മാത്രം ഗസൽ…. പക്ഷേ ഡ്രൈവിംഗ് അല്ലേ..ലിറിക്സ് ഒക്കെ വായിക്കാൻ ബുദ്ധിമുട്ടാണ്…. ട്രക്കുകൾ ആണ് തലങ്ങും വിലങ്ങും…. കൂട്ടായി യുടെ സ്വന്തം വാട്സ്ആപ്പ് ഗ്രൂപ്പ് ആയ “എൻറെ കൂട്ടായി”പാട്ടു ഉത്സവം ആണ്… പാട്ടുകൾ ഓരോന്നായി നോക്കുന്നു… ഇക്കാക്ക് പാടാൻപറ്റുന്നത് വേണം താനും.. അതിനിടയിൽ എന്നെ കൊണ്ട് ഒരു മാപ്പിള പാട്ടും പാടിച്ചു…. നെറ്റ് ഫുൾ ഡൗൺ ആണ്… ഇന്റർനെറ്റ് തൊട്ടു തീണ്ടാത്ത ഇന്ത്യൻ നഗരങ്ങലോ സർച്ച്നിടയിൽ “മ്മളെ മഹിയിൽ മാഹ കാണുന്നു… അത് ഡ്യൂയറ്റ് പാടിയലോ.. അങ്ങനെ അതൊന്നു പാടി.. ഒരു കയ്യിൽ സ്റ്റിയറിങ്ങും മറ്റു കയ്യിൽ റെക്കോർഡ് ആകാനുള്ള ഫോണും, എന്റെ കയ്യിൽ ലിറിക്സ് നോക്കുന്ന ഫോണും.. മടിയിൽ രണ്ടു കുട്ടികളും…. പുറത്ത് കുറെ ട്രക്കുകളും…. പാടുൽസവത്തിന്‍റെ ഹരത്തിൽ ഒന്നു തെറ്റിയാൽ പൊലിയുന്നത് അഞ്ചു ജീവനുകൾ… ഡ്രൈവിംഗ് ശ്രദ്ധിക്കാൻ ഉപദേശികുന്നുണ്ടെങ്ങിലും ഞാനും പാടിനൊരുങ്ങി നിൽകല്ലെ…. അങ്ങനെ കാലങ്ങളായുള്ള ഡ്യൂറ്റ് എന്ന എന്‍റെ സ്വപ്നം പൂവണിഞു.. പക്ഷേ നെറ്റ്വർക്ക് ഡൗൺ …. ഒന്നും ലോഡ്‌ ആയിട്ടില്ല…. ഒന്നു റേഞ്ച് കിട്ടിയാൽ മൊത്തം പാട്ടിന്റെ പൂരം… അപോ അതാ അപുറത്തെ കാറില് ഉള്ള റിഷാദിന്‍റെ മക്കത്ത് പൂത്തൊരാ , ഗാനം……. അങ്ങനെ അതിന്‍റെ സമയം കഴിയുന്ന വരെ ആ ഹരത്തിൽ അങ്ങനെ പോയി.. അങ്ങന എൻറെ കൂട്ടായിപാട്ടുൽസവം കൊണ്ട് ഒരു വല്യ ഉപകാരം ഉണ്ടായി.. രണ്ടുമൂന്നു മണിക്കൂർ ഡ്രൈവ് ചെയ്തത് അറിഞ്ഞില്ല…..ആകെ കൂടി നിശബ്ദം….ചുവന്ന പാറകെട്ടുകളിലൂടെ ഉള്ള യാത്ര…. ഒരു ഭയം ഇല്ലാതില്ല… കൂടെയുള്ള വണ്ടിയിലേക്ക് ഇടകിടക്ക്‌ വിളിക്കുന്നു… അങ്ങനെ നെസറന്‍റെ വിളി…. രാത്രി ഡ്രൈവിംഗ് റിസ്ക് ആണ്.. എവിടേലും റൂം കണ്ടാൽ അവിടെ നിർത്താം…പക്ഷേ എവിടെ റൂം കാണാൻ, ആളൊഴിഞ്ഞ നീണ്ടുകിടക്കുന്ന പച്ചക്കറി തോട്ടങ്ങളും, പാറമലകളും മാത്രം. ഇനി റൂം കിട്ടണമെങ്കിൽ കുര്‍നോള്‍ എത്തണം , ഇനിയും ഓടണം . പക്ഷേ ഞങ്ങൾക്ക് മുൻപിൽ ഒരു വലിയ റിസ്ക് ഉണ്ട്… ഇന്നു ഇവിടെ തങ്ങിയാൽ നികാഹ് വെള്ളതിലാവുമല്ലോ… ഞാൻ പറഞ്ഞു നമുക്ക് പറ്റുന്നിടതോളം ഓടാം.. എന്നിട്ട് ബാംഗ്ലൂർ എത്താം.. അവിടുന്ന് റിലാക്സ് ചെയ്തു നാളെ പോവാം.. നസറും റിഷാദും കുറെ യാത്ര മാറ്റിവെക്കാൻ നോക്കിയെങ്കിലും ഇക്കാ വിടുന്നില്ല… ഡാ… നികാഹ്… അങ്ങനെ ഞങളു യാത്ര തുടരാൻ തീരുമാനിച്ചു.. ഉണ്ണിയുടെ ഉപദേശം… നീ ഉറങ്ങരുത് ട്ടാ,. എന്തേലും മിണ്ടിം പറഞ്ഞൊക്കെ ഇരുന്നോ;… യാത്ര തുടരുന്നു… കൂടെയുള്ള ചങ്കു ടൂർ ടീം പിരിയാൻ പോകുന്നു.. സമയം പതിനൊന്നര..

അങ്ങനെ യാത്ര വീണ്ടും തുടങ്ങുന്നു…. മ്മളെ കണ്ണിൽ ഉറക്കം വീഴാൻ തുടങ്ങി… എന്നിട്ടും അതൊക്കെ മാറ്റിവെച്ചു എന്തൊക്കെയോ ഉറങ്ങാതിരികാൻ വേണ്ടി സംസാരിച്ചു,.. നോ രക്ഷ… ഇക്ക്കകും നല്ല ഉറക്കം വരുന്നു…. ഇനിയും കിലോമീറ്ററോളം താണ്ടനം ബാംഗ്ലൂർ എത്താൻ….. ഒരു രാജസ്ഥാൻ മരുഭൂമി എന്ന് വിശേഷിപ്പിക്കുന്ന രീതിയിലുള്ള സ്ഥലം.. ആളും അർത്ഥവും ഇല്ല… സ്ട്രൈറ്റ്‌ റോഡ്…. ഹോട്ടലുകൾ എങ്ങും കാണുന്നില്ല….ചിലയിടങ്ങളിൽ പഞ്ചാബി ധാഭകൾ കാണാം… നല്ല വിശപും ഉണ്ട്…. ധാഭകളിലെ ഫുഡ് എങ്ങനാവുമെന്ന് അറിയാത്തത് കൊണ്ട് പരീക്ഷണത്തിന് മുതിർന്നില്ല….പന്ത്രണ്ടരകഴിഞ്ഞു…. ഞാൻ ഇടകിടകു ഉറങ്ങിപോകുന്ന്…. മരണത്തെ പിടിച്ചു വെക്കാൻ പറ്റില്ല എന്ന് പറയും പോലെ ഇടക്ക്‌ ഉറകത്തെയും നമുക്ക് പിടിച്ചു വെക്കാൻ പറ്റിയ ഒന്നല്ലെന്ന് മനസ്സിലായ നിമിഷങ്ങള്‍… ഇക്കാക് ഉറക്കം നന്നയി വന്നിട്ടുണ്ട്… വണ്ടി എവിടേലും കുറച്ചു നിർത്തി ഒന്നു റിലാക്സ് ചെയ്താലോ എന്ന് പറഞ്ഞതും ഇക്കാ സൈഡ് ആകി നിർത്തി..രണ്ടു മണി മണി…. സീറ്റ് താഴ്ത്തി വെച്ച് ചെറുതായി ഉറങ്ങി… എണീറ്റപ്പോൾ 3 മണി…. എന്താ സംഭവിച്ചത്… അര മണിക്കൂർ റെസ്റ്റ് എടുകാന്ന്‍ പറഞ്ഞു നിർത്തിയത.. യാത്ര തുടങ്ങി വിശപ്പിൻെറ കാഹളം മുഴങ്ങുന്നു… രക്ഷയില്ല.. ദാബ എങ്കിൽ ദാബ തന്നെ ശരണം….. വണ്ടി നിർത്തി… കഴിക്കാൻ പൊറാട്ടയും തക്കാളി കറിയും….. കുട്ടികളെ വിളിച്ച്.. അവർക്കും കൊടുത്തു.. പുറത്ത് 4 കസേരയും 2 ടേബിളും… മൊതലാളി നേകണ്ടാൽ മ്മളെ തമിഴ് ഫിലിമിലെ കൗണ്ടർ ആണെന്നു തോന്നിപ്പോവും.. പക്ഷേ മുഖത്ത് ചിരിയിക്കെ ഉണ്ട്… മ്മളെ പഴെ മോഡൽ ടിവി… മൊയലാളിം തൊഴിലാളിം കൂടി തെലുങ്ക് മൂവി കണ്ട് ലഹരിയലാണ്… ഏതായാലും വിശപ്പ് മാറി… .. ഇക്ക സുലൈമാനി എന്ന് പറഞ്ഞതും സാദനം റെഡി.അപോ ഒരു ട്രക്ക് ലോറി അവിടെ സൈഡ് അക്കി….. ഡ്രൈവറെ കണ്ടപ്പോൾ എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റയ്ക്കു.. ഇക്ക പറഞ്ഞു ഗോൾഡ് ഒക്കെ ഒളിച്ചു പിടിക്ക്..സത്യത്തിൽ സിനിമയിലൂടെ നമ്മൾ കാണുന്ന ഡ്രൈവറുടെ മട്ടും ഭാവവും ശരിക്കും പേടിപ്പെടുത്തുന്ന രൂപം .. ഞങ്ങൾക്ക് മുൻപേ അയാള്‍ വണ്ടി സ്റ്റാർട്ട് ചെയ്തു പോയി… മനസ്സിന് ആവലാതി… കുറച്ചു പാസ് ചെയ്തപ്പോൾ ആ ട്രക്ക് ഞങ്ങളുടെ പുറകിലു… വണ്ടി നല്ലോണം കത്തിച്ചു വിട്ട്….. ഒരു മൂന്നാല് ട്രുകുകൾ മുൻപിലും ബാക്കിലോക്കെ കണ്ടപ്പോൾ സമാധാനം…ആളുകളുണ്ടല്ലോ എന്ന സമാധാനം….. സമയം 3.30 ബാംഗ്ലൂർ എത്താനാവുന്നു… ഇനി യാത്ര ബുദ്ധിമുട്ടാണ്…. ബാംഗ്ലൂര് അടുത്തു ഹോട്ടലുകളും ആളുകളേം ഒക്കെ കണ്ടു തുടങ്ങി,സമയം നാലുമണി കഴിഞ്ഞു, റൂം എടുത്തു… കിടന്നു…എണികുമ്പോൾ നേരം പത്തര .

അഞ്ചാം ദിനം

ഇനി അടുത്ത ലക്‌ഷ്യം …ബാംഗ്ലൂർ to കൂട്ടായി സമയം പതിനൊന്നര.
അടയാർ ഭവനിൽ നിന്നു നല്ല നാസ്ത്ത..അങ്ങനെ ബാംഗ്ലൂർ ടൗൺ… ട്രാഫിക്കിൽ ക്ലച് ചവിട്ടി ച്ചവിട്ടി കാലുവേദന തുടങ്ങി… കമ്പാനിയൻ സ് ആയിരുന്ന ചെങ്ങായിമാരെ വിളിക്കുന്നു… ടാ ഇങ്ങളോടെ… റിഷാദ്.. ഞങ്ങള് ഇറങ്ങാൻ നികാണ്‌ ഫുഡ് കഴിക്കുന്നു… അവർക് ഇനിയും 250 ഓളം കിലോമീറ്റർ ഓടണം ബാംഗ്ലൂർ എത്താൻ…അങ്ങനെ ഫ്രൂട്സ്, ഒക്കെ വാങ്ങി ഇളനീര് …രണ്ടര കഴിഞ്ഞു… മൈസൂര്‍ ടൗണിലേക്ക് കയറാതെ ഉള്ള ബൈപ്പാസിലൂടെ പോയിക്കൊണ്ടിരിക്കുകയാണ് ഗുണ്ടൽപേട്ട് ആണ് ലക്ഷ്യം… വഴിയിൽ വത്തക വിൽപന പൊടിപൊടിക്കുന്നു… ഒന്നു നിർത്തി ,ഞങ്ങളും ഒന്നു മുറിപിച്ച് തിന്നു നല്ല മധുരം… ഒരു ചാക് വാങ്ങി…150 രൂപ 12 വത്തക്ക.നഞ്ചൻകോട്, ഗുണ്ടൽപേട്ട് എല്ലാം കഴിഞ്ഞു നമ്മുടെ കേരളത്തോട് അടുക്കുന്നു മുത്തങ്ങ വന മേഖലയിലൂടെ കടന്ന് വയനാട് എത്താറായി… ഉച്ച ഭക്ഷണം മൈനസ് ആകി… ഫ്രൂട്സ് മാത്രം….നമുക്ക് കോഴിക്കോടെത്തിട്ട് റഹ്മത്തില്‍ നിന്ന് നല്ല ബിരിയാണി അടിക്കാം.. ….. ചുരം ഇറങ്ങുന്നതിനു മുമ്പ് ഒരു ക്കൂൾബറിൽ കയറി ജ്യൂസ് ഒക്കെ കുടിച്ചു ഫ്രഷ് ആയി….

കോഴിക്കോട് എത്തി… നേരെ റഹ്മത്ത് ഹോട്ടൽ…. 


ബിരിയാണി ആന്‍ഡ്‌ ചിക്കൻ ലോലിപോപ്പ്.. എന്തൊരു ടേസ്റ്റ്… വിശപ്പുള്ളത് കൊണ്ട് ഒന്നു കൂടി ടേസ്റ്റ് കൂടി… …പോരാത്തതിന് സെൽഫി എടുത്തു ബാംഗ്ലൂർ ടീമിന് വിട്ടു… സത്യം പറഞ്ഞാല് 5 ദിവസം മുൻപ് മ്മളെ കോഴിക്കോട്ന്ന് കഴിച്ച നാടൻ ചോറ് തിന്നിട്ട് ഇപോഴാണ് പള്ള നിറച്ച് കഴിക്കുന്നത് എന്നത് സത്യം…പിന്നെ കൂട്ടായി …..വണ്ടി കൂട്ടായി എത്തി…സമയം 11.30… ശുഭം…

LEAVE A REPLY

Please enter your comment!
Please enter your name here