fbpx
Wednesday, May 8, 2024
HomeVLOGSTRAVELSharjah To Calicut | ഞങ്ങളും നാട്ടിലേക്ക് 😀 ഇനി കോറണ്ടൈനോ ? Covid19

Sharjah To Calicut | ഞങ്ങളും നാട്ടിലേക്ക് 😀 ഇനി കോറണ്ടൈനോ ? Covid19

Sharjah To Calicut | നാട്ടിലേക്കുള്ള യാത്ര അത് ഒരു സുഖമുള്ള യാത്രയാണ് . 

ഏതൊരു പ്രവാസിയുടെയും ഏറ്റവും വലിയ സന്തോഷം തിരിച്ച് നാട്ടിലേയ്ക്കുള്ള യാത്രയാണ്.Sharjah To Calicut

അത് വര്‍ഷത്തില്‍ ഒരിക്കല്‍ അനുഭവിക്കുന്നവരും വര്‍ഷങ്ങള്‍ കാത്തിരുന്ന് അനുഭവിക്കുന്നവരും എല്ലാം ഉണ്ട് . പൂർണമായ ഒരു മടക്ക യാത്ര ആഗ്രഹിച് നടക്കുന്നവരും ഒരുപാടുണ്ട് പക്ഷെ വീണ്ടും പ്രവാസിയായി മടങ്ങി വരും അതാണ് യാഥാർഥ്യം . നിരവധി ആളുകൾ പ്രവാസം നിർത്തി പോയിട്ടുണ്ടെങ്കിലും പിന്നീട് തിരിച് വന്ന അനുഭവങ്ങൾ ഒരുപാട് കണ്ടിട്ടുണ്ട് .ജിവിത സാഹചര്യങൾ എന്നും പ്രവാസിയായി മാറ്റപെടുന്ന ഒട്ടുമിക്ക ആളുകളും പിന്നീട് ആ പ്രവാസം മനസ്സാ വരിക്കാറാണ് പതിവ്. പ്രവാസി ആവുന്ന ആദ്യ കാലങ്ങളിൽ പലരും പറയുന്ന ഒരു ഡയലോഗ് ആണ് 5 വർഷം അതിന് ശേഷം ഞാൻ നാട്ടില് സെറ്റ്ൽ ചെയ്യും എന്നൊക്കെ എന്നാല് അത് പറഞ്ഞവരിൽ ഭൂരിഭാഗം പേരും അവസാന കാലം വരെ പ്രവാസി ആയി നിന്നതാണ് ചരിത്രം .അതങനെയാണ് ജീവിതം അങ്ങനെ മുന്നോട് പോവും തോറും പുതിയ പുതിയ ആവശ്യങ്ങളും ആഗ്രഹങ്ങളും നമ്മേ മാറ്റി ചിന്തിപ്പിക്കും അല്ലെങ്കിൽ നിർബന്ധിതനാക്കും .

flight view

നമ്മുടെ നാടിന്റെ ഇന്ന് കാണുന്ന അഭിവ്രിധിയുടെ പ്രധാന കാരണം ഈ പ്രവാസം ആണ് പ്രവാസിയാണ്. ഇന്ന് ന്നാം അനുഭവിക്കുന്ന ഈ തണൽ നമ്മുടെ കാരണവന്മാർ കൊണ്ട വെയിലാണ് , ഒഴുക്കിയ വിയർപ്പാണ് . ചോര നീരാകി ഗൾഫ് നാടുകളിൽ പണിയെടുക്കുന്ന ഓരോ പ്രവാസിയുടെയും വിയർപ്പിന്റെ വില അനുഭവിക്കാത ഒരു മനുഷ്യനും കേരളത്തിൽ ഉണ്ടാവില്ല . പ്രത്യക്ഷമായൊ പരോക്ഷമായോ പ്രവാസിയുടെ സഹായം എല്ലാവർക്കും ഉണ്ടായിട്ടുണ്ട് . അങ്ങനെ ഉള്ള ഒരു പ്രവാസിയാണ് ഞാനും അതില് അഭിമാനിക്കുന്നു ,ഇപ്പോൾ 10 വർഷമായി ഗല്ഫിലുണ്ട് എപ്പൊഴും ആലൊജിക്കും നാട്ടില് പോയി സെറ്റിൽ ചെയ്യാം എന്ന് നടന്നില്ല , നടക്കുമൊ ? ഇപ്പോൾ നാടിലെക്കുള്ള യാത്ര , ഈ യാത്രയിൽ എന്തെങ്കിലും മിറാകിൾ സംഭവിക്കുമൊ ?

വിസിറ്റിന് മാര്‍ചില് വന്ന പൊണ്ടാട്ടിയും കുട്ടികളും കൊറോണയിലും ലോക്ഡൗണിലും പെട്ടു ഡിസംബർ 10 വരെ ഗൾഫിൽ നിന്നു ഇനി തിരിച് നാട്ടിലേക് പോകുന്നു … കൊറണ്ടൈൻ കാലവും കഴിഞ് കാണാം .. നാട്ടുവിശേഷവും യാത്രയും ഒക്കെയായി കാണാം ..

Subscribe :https://www.youtube.com/sambarworld
Facebook : https://www.facebook.com/sambarworld
Instagram : https://www.instagram.com/sambarworld
Website : https://www.sambarworld.com
👆👆👆Follow us on👆👆👆
*** Cameras & Gadgets I am using ***
1) iPhone 11 Pro : https://www.amazon.ae/dp/B07Y3K3RGT/
2) Canon G7X Mark II : https://www.amazon.ae/dp/B01BYERRUG/
3) GoPro HERO9 Black :
https://www.amazon.in/GoPro-HERO9-Black
4) Tripod for Camera:https://www.amazon.ae/dp/B00D76RNLS/
5) Mic : https://www.amazon.ae/dp/B07MCR9M29/
6) Editing : https://filmora.wondershare.com/

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments