fbpx
Monday, May 20, 2024
HomeNEWSപ്രവാസികളുടെ ക്വാറന്‍റൈന്‍ ഇനി 14 ദിവസം

പ്രവാസികളുടെ ക്വാറന്‍റൈന്‍ ഇനി 14 ദിവസം

ക്വാറന്‍റൈന്‍ ഇനി 14 ദിവസം എന്ന പുതിയ  സര്‍ക്കാര്‍ തീരുമാനം പ്രവാസികള്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ്.

വിദേശങളില്‍ നിന്നും   തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക്  കേരളത്തില്‍ ക്വാറന്‍റൈന്‍ 14 ദിവസമാക്കി കുറച്ചുകൊണ്ട്  സര്‍കാര്‍ പുതിയ  ഉത്തരവിറക്കി. നേരത്തെ ഇത് 28 ദിവസമായിരുന്നു. പ്രവാസികള്‍ക്ക് വലിയ ആശ്വാസം  പകരുന്നതാണ് പുതിയ സര്‍ക്കാര്‍ തീരുമാനം. മിക  പ്രവാസികളും ഒരുമാസത്തെ ലീവിന് നാട്ടില്‍ വരുന്നവരാണ്  അവരെ സംബന്ധിചെടത്തോളം വലിയ ആശ്വാസകരമായ തീരുമാനമാണ് പുതിയ ഉത്തരവ് .

28 ദിവസത്തെ കാലയളവ് പുനപരിശോധിക്കണമെന്ന ആവശ്യവുമായി വിവിധ പ്രവാസി സംഘടനകള്‍ ആവശ്യം ഉന്നയിച്ചിരുന്നു .

മുറവിളികള്‍ ശക്തമാകുന്നതിനിടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഭേദഗതി വരുത്തിയത്. അതെ സമയം ഇതര സംസ്ഥാനത്ത് നിന്ന് വരുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്‍റൈന്‍ വേണമെന്ന തീരുമാനത്തില്‍ മാറ്റം വരുത്തിയിട്ടില്ല.കൊവിട് വ്യാപനം ഓരോ ദിവസവും കൂടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രത വേണ്ട സമയത്താണ് ഈ തീരുമാനം എന്നതും പ്രസക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments