fbpx
Sunday, May 19, 2024
HomeNEWSപി ആര്‍ വര്‍കുകള്‍കിടയില്‍ ഒറ്റക് നിന്ന് പോരാടുന്ന ഡോ: നജ്മ ,സര്‍വ്വ പിന്തുണയും

പി ആര്‍ വര്‍കുകള്‍കിടയില്‍ ഒറ്റക് നിന്ന് പോരാടുന്ന ഡോ: നജ്മ ,സര്‍വ്വ പിന്തുണയും

കളമശ്ശേരി മെഡിക്കല്‍ കോളജിലെ പിഴവുകള്‍ തുറന്നുപറഞ്ഞ ഡോക്ടര്‍ നജ്മ

‘പൊട്ടിക്കരഞ്ഞുകൊണ്ട് ലോകത്തോട് ആശുപത്രിയിലെ മെഡിക്കൽ നെഗ്ളിജൻസിനെക്കുറിച്ച് തുറന്നു പറഞ്ഞ ഡോക്ടർ നജ്മയെ ഒറ്റപ്പെടുത്താനും സൈബര്‍ ആക്രമണം നടത്തി തളര്‍ത്താന്‍  ശ്രമിക്കുന്നവരും ആലോചിക്കേണ്ട ഒന്നുണ്ട്  അവര്‍ തനിച്ച് കണ്‍മുന്നില്‍ കണ്ട തെറ്റിനെതിരെ ശബ്ദിക്കാനും വിരല്‍ ചൂണ്ടാനും കാണിച്ച ആര്‍ജവം ഈ സമൂഹത്തിനു വേണ്ടിയാണ്  . വാഴ്ത്തു പാട്ടുകൾ മാത്രമല്ല, വിമർശനങ്ങൾ കേൾക്കാനും സർക്കാർ ബാധ്യസ്ഥരാണ്’

പി ആർ വർക്കുകൾക്കിടയിൽ സത്യം വിളിച്ചു പറയുന്നവർക്ക് .. പ്രതികരിക്കുന്നവർക് ..
കരയേണ്ടി വരുന്നു ..
സൈബർ ആക്രമണം ഏൽക്കേണ്ടി വരുന്നു..
ഒറ്റപ്പെടേണ്ടി വരുന്നു ..
നിസ്വാർത്ഥമായി തന്റെ മുന്നിൽ കാണുന്ന തെറ്റുകളെ എതിർക്കാൻ , അല്ലെങ്കിൽ ഒരു ചെറു ശബ്ദം കൊണ്ട് തിരുത്താൻ ശ്രമിക്കുന്നത് ഇത്രക് വലിയ പാതകമാണോ ..

“ഒരു നഗരത്തിൽ അനീതി നടന്നാൽ സൂര്യാസ്തമയത്തിനു മുൻപ് അവിടെ കലാപമുണ്ടാവണം. ഇല്ലെങ്കിൽ ഇരുട്ടും മുൻപ് ആ നഗരം കത്തിയമരണം”

ഈ വാക്യം സർവാത്മനാ നെഞ്ചിലേറ്റുന്ന ആർജവമുള്ള മനസ്സുകളിലാണ് ഈ നാടിന്റെ പ്രതീക്ഷ..
അത് തല്ലി കെടുത്താൻ നോക്കരുത് ..
നാട് കത്തിയമരും,
അല്ലെങ്കിൽ അനീതി വാഴും ..

ഡോ: നജ്മക്ക് സർവ്വ പിന്തുണയും ..

#StandWithDrNajma
#SupportNajma

ആതുര സേവകരെ കഴുത്ത് ഞെരിച്ചു കൊല്ലുന്നതിന് സമമാണ് കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ അനാസ്ഥകൾ…

വകുപ്പിലെ അപാകതകൾ തങ്ങൾക്കെതിരെ ഉയർന്നു വരുമ്പോൾ മാലാഖ പട്ടം പിച്ചി ചീന്തി പിശാചിന്റെ പടച്ചട്ട ധരിക്കുന്ന കേരളത്തിലെ സർക്കാർ, ഡോ ഖഫീൽഖാനെ വേട്ടയാടിയ യു.പി സർക്കാരിന്റെ രീതിയാണ് ഡോ:നജ്‌മയോട് കാണിക്കുന്നത്.

ഡോ നജ്മയെ പോലെ ആയിരകണക്കിന് ആരോഗ്യ പ്രവർത്തകർ നിസ്വാർത്ഥമായി സേവനം ചെയ്യുമ്പോൾ അവരെ ആദരിക്കേണ്ടതിന് പകരം ഭീഷണിപ്പെടുത്തി ഒതുക്കി കളയുന്നത് ഒരു യോഗി സ്റ്റേറ്റിന്റെ മാതൃകയാണ്.

ഈ സർക്കാരിന്റെ എല്ലാ പ്രവണതകളും മോദി ഭരണത്തിന്റെ അച്ചിലാണ് വാർത്തിരിക്കുന്നത്.

നജ്മ എന്ന കേരളത്തിലെ ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന ഒരു ഡോക്ടർ വിളിച്ചു പറയുന്ന ഈ അപകടങ്ങൾക്ക് മുന്നിൽ കണ്ണടച്ചു പോയാൽ അതിന്റെ ദുരന്തം കേരളത്തിന് താങ്ങാനാകില്ല.

സർക്കാരിന്റെ ഈ അനാസ്ഥകൾക്ക് മുന്നിൽ ശക്തമായി പ്രതിഷേധങ്ങൾ ഉയരണം.

പികെ നവാസ്
(പ്രസിഡന്റ്, msf കേരള )

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments