fbpx
Monday, December 4, 2023
HomeNEWSതിരൂര്‍ മാസ്റ്റർപടിയിൽ സഘര്‍ഷം ഒരാള്‍ മരിച്ചു

തിരൂര്‍ മാസ്റ്റർപടിയിൽ സഘര്‍ഷം ഒരാള്‍ മരിച്ചു

തിരൂർ:കൂട്ടായി മാസ്റ്റർപടിയിൽ സഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു, വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഘർഷം ഉണ്ടായത്.മാസ്റ്റർ പടി സ്വദേശി ചേലക്കൽ യാസർ അറഫാത്ത് (26) ആണ് കൊല്ലപ്പെട്ടത്.

ഗുരുതരമായി പരുക്കേറ്റ യാസർ അറഫാത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഘർഷത്തിൽ പരുക്കേറ്റ രണ്ടു പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.ഗുരുതരമായി പരിക്ക്പറ്റി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് യാസർ അറഫാത്തിന് മരണം സംഭവിക്കുകയായിരുന്നു കൂട്ടായി മാസ്റ്റർ പടി സ്വദേശി ഏനിൻ്റെ പുരക്കൽ അബൂബക്കർ മകൻ ഷമീം (24), സഹോദരൻ സജീഫ് (26) എന്നിവരാണ് ചികിത്സയിലുള്ളത്.

സംഭവം രാഷ്ട്രീയ സംഘർഷമല്ലെന്ന് പൊലീസ് പറഞ്ഞു. രാത്രി വൈകിയും വീട്ടിനു സമീപത്തെ പൊതുസ്ഥലത്ത് ഇരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സഘര്‍ഷത്തില്‍ കലാശിക്കുകയും ഒരു മരണവും ,സഹോദരങ്ങല്‍ക് ഗുരുതരമായ പരിക്കേല്‍കുകയും ഉണ്ടായ സാഹചര്യം ഉണ്ടായത്.സംഭവസ്ഥലത്ത്  തിരൂർ സി ഐ ടി പി ഫർഷാദ്, എസ് ഐ ജലീൽ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments