voterlistadding

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനും,നീക്കം ചെയ്യാനും. തിരുത്തൽ പ്രക്രിയകള്‍ക്കും 4 ദിവസം മാത്രം 27/10/2020 മുതൽ 30/10/ 2020 വരെ മാത്രം.

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ ഒക്ടോബർ 1-ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേര് ചേർക്കുന്നതിന്
ഒക്ടോബർ 27 മുതൽ 31 വരെ വീണ്ടും അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ്
കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു.941 ഗ്രാമപഞ്ചായത്തുകൾ, 86മുനിസിപ്പാലിറ്റികൾ,6 കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ അന്തിമ വോട്ടർപട്ടിക ഒക്ടോബർ 1-ന് പ്രസിദ്ധീകരിച്ചിരുന്നു. വോട്ടർ പട്ടികയിൽ നിന്നും പേരുകൾ ഒഴിവാക്കുന്നതിനും ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനുമുളള അപേക്ഷകളും 27 മുതൽ സമർപ്പിക്കാം.പേരുകൾ ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും സ്ഥാനമാറ്റം നടത്തുന്നതിനും http://lsgelection.kerala.gov.in  എന്ന വെബ്സൈറ്റിൽ ഓൺലൈൻഅപേക്ഷകളാണ് നൽകേണ്ടത്. മരണപ്പെട്ടവരെയും സാധാരണ താമസക്കാരല്ലാത്തവരെയും പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനുളള ആക്ഷേപങ്ങൾ ഫാറം 5-ലും ഫാറം 8-ലും നേരിട്ടോ തപാലിലൂടെയോ അതാത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കാം.

ഒക്ടോബർ3 1 വരെ ലഭിക്കുന്ന അപേക്ഷകളും ആക്ഷേപങ്ങളും
പരിശോധിച്ച് നവംബർ 10-ന് സപ്ലിമെന്ററി പട്ടികകൾ പ്രസിദ്ധീകരിക്കുന്നതിന്
ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒക്ടോബർ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ
1,29,25,766 പുരുഷന്മാർ, 1,41,94,775 സ്ത്രീകൾ 282 ട്രാൻസ്ജെന്റർമാർ എന്നിങ്ങനെ
2,71,20,823 വോട്ടർമാരാണ് ഉൾപ്പെട്ടിട്ടുളളത്.
(എസ്. ഇ. സി.38/2020)

LEAVE A REPLY

Please enter your comment!
Please enter your name here