fbpx
Monday, May 20, 2024
HomePOLITICSSalute Prashanth Bhushan | മുട്ടിലിഴയുമെന്നാണ് അവർ കരുതിയിരുന്നത് ,പക്ഷേ, അയാൾ മാപ്പ് പറഞ്ഞില്ല..

Salute Prashanth Bhushan | മുട്ടിലിഴയുമെന്നാണ് അവർ കരുതിയിരുന്നത് ,പക്ഷേ, അയാൾ മാപ്പ് പറഞ്ഞില്ല..

ഒരു വലിയ ട്രാപ്പിലാണ് പ്രശാന്ത് ഭൂഷൺ നമ്മുടെ ഏമാന്മാരെ എത്തിച്ചിട്ടുള്ളത്..

അദ്ദേഹത്തെ ശിക്ഷിച്ചാൽ ഇതൊരു അന്താരാഷ്‌ട്ര വാർത്തയാകും.. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് വലിയ ചർച്ചകൾ ഉണ്ടാകും.. ഭൂഷന്റെ ട്വീറ്റ് ഇനി വായിക്കാൻ ലോകത്ത് ഒരാളും ബാക്കിയില്ലാത്ത അവസ്ഥ വരും.. ആർ എസ് എസ് കാരന്റെ ഹാർളി ഡേവിഡ്‌സൺ ബൈക്കിൽ കറങ്ങുന്ന വലിയ ഏമാനെക്കുറിച്ച് ലോകം മുഴുക്കെ ട്രോളുകൾ വരും..

അയാളെക്കുറിച്ച് മാത്രമല്ല, ബാബരി മസ്ജിദ് വിധിയും പ്രത്യുപകാരവും രാജ്യസഭാ സീറ്റും രാജാവിന്റെയും മന്ത്രിയുടേയും പണ്ടത്തെ ചരിത്രവുമെല്ലാം വീണ്ടും എപ്പിസോഡുകളായി വരും.. ചെരുപ്പ് നക്കുന്ന ഇവിടത്തെ മാധ്യമങ്ങളെപ്പോലെയല്ലല്ലോ അന്താരാഷ്‌ട്ര മാധ്യമങ്ങൾ.. അവർക്കെന്ത് കതീന, അവർക്കെന്ത് അമിട്ട്?..

ഇനി ശിക്ഷിക്കാതെ വിട്ടാലോ, അതും പൊല്ലാപ്പാകും.. ഭൂഷൺ താര രാജാവാകും. അയാളെ അനുകരിച്ച് കൂടുതൽ ആളുകൾ ശബ്ദിക്കാൻ തുടങ്ങും.. രാജാവിന് അത് ക്ഷീണം ചെയ്യും..

രണ്ടായാലും പെട്ട്…

മുട്ടിലിഴയുമെന്നാണ് അവർ കരുതിയിരിക്കുക.
അതാണല്ലോ ചെയ്തും പറഞ്ഞും ശീലിച്ചിട്ടുള്ളത്.

പക്ഷേ, അയാൾ മാപ്പ് പറഞ്ഞില്ല,
മുട്ടിലിഴഞ്ഞുമില്ല..

താൻ എഴുതിയതും പറഞ്ഞതും തികഞ്ഞ ബോധ്യത്തോടെയാണ്.
ഈ ഭരണഘടനാ സ്ഥാപനത്തിന്റെ മൂല്യം ഉയർത്തിപ്പിടിക്കാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണത്.
ഒരു പൗരനെന്ന നിലക്കുള്ള ഉത്തരവാദിത്തമാണത്..

അതുകൊണ്ട് തന്നെ ദയ യാചിക്കുന്നില്ല,
മാപ്പ് പറയുന്നുമില്ല..
എന്ത് ശിക്ഷയാണോ
വിധിക്കാനുള്ളത് അതങ്ങ് വിധിച്ചേക്കുക..

വായിച്ചപ്പോൾ രോമാഞ്ചം വന്നു പോയി..

നിയമവാഴ്ചയുടെയും ജനാധിപത്യത്തിന്റെയും നിലനിൽപിന് വേണ്ടി ശബ്ദമുയർത്തേണ്ട മാധ്യമങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുട്ടിലിഴയുമ്പോൾ,
ചെരുപ്പ് നക്കുവാൻ ക്യൂ നിൽക്കുമ്പോൾ

ഒരു അറുപത്തിമൂന്ന് വയസ്സുകാരൻ നട്ടെല്ലുയർത്തിപ്പിടിച്ച് ശബ്ദമുയർത്തുന്നത് കാണുമ്പോൾ
വാക്കുകളില്ല..

ആദരം മാത്രം..

കടപാട് : FB

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments