fbpx
Monday, May 20, 2024
HomePOLITICSനിയമസഭയിൽ 50 വർഷം പിന്നിടുന്ന ജന നേതാവ് ഉമ്മന്‍ ചാണ്ടി

നിയമസഭയിൽ 50 വർഷം പിന്നിടുന്ന ജന നേതാവ് ഉമ്മന്‍ ചാണ്ടി

പുതുപ്പള്ളിയിലെ ചാണ്ടിച്ചായന്‍  നിയമസഭയിൽ 50 വർഷം പിന്നിടുന്നു.വിനയത്തിന്‍റെ  നിറകുടമായി നിയമസഭയി
ൽ 50 വർഷം പിന്നിടുന്ന പുതുപ്പള്ളിക്കാരൻ.

1943- ൽ കോട്ടയം കുമരകത്ത് ജനിച്ചു.പുതുപള്ളി സെന്‍റെ ജോര്ജ് ഹൈസ്കൂളിൽ പഠിക്കുന്ന സമയം KSU വിന്‍റെ യൂണിറ്റ് സെക്രട്ടറി ആയി രാഷ്ട്രീയ പ്രവതനത്തിലേക്ക്‌ കാൽ വെപ്പ് നടത്തുന്നു. പിന്നീട് 1967 -1969 ല് KSU വിൻെറ സംസ്ഥാന പ്രസിഡന്റ് ആയി ചുമതല ഏൽക്കുന്നു.ചങ്ങനാശേരി CMS കോളജിൽ പ്രീഡിഗ്രി കഴിഞ്ഞ് സെന്‍റെ ബേർച്മാൻ കോളജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദം നേടുന്നു.പിന്നീട് എറണാകുളം Govt Law കോളെജിൽ നിന്ന് എൽഎൽബി പഠനം പൂർത്തിയാക്കി.

KSU പ്രസിഡന്‍റെ ആയിരിക്കെ മികച്ച പ്രവർത്തനം കാഴ്ച വെച്ച ഉമ്മൻ ചാണ്ടി 1970 – ൽ യൂത്ത് കോൺഗ്രസ്സ് പ്രതിനിധി ആയി പുതുപള്ളി മണ്ഡലത്തിൽ നിന്ന് നിയമ സഭ സമാജികനായി തെരഞ്ഞെടുത്തു.അന്ന് മുതൽ നീണ്ട അൻപത് വർഷ കാലം നിയസഭയിലേക്ക് കാൽവെപ്പുമായി ഇന്നും യാത്ര തുടരുന്നു. എന്നും കേരള ജനതയുടെ ഉദയസൂര്യ്‌നായി ജ്വലിച്ചു നിൽക്കുന്ന കോട്ടയത്തെ ഉമ്മന്‍ ചാണ്ടി എന്ന നേതാവിന്‍റെ ജൈത്രയാത്ര ജനങളുടെ ഇടയില്‍ തന്നെ നിലയുറപ്പിച്ചു കൊണ്ട് തുടര്‍ന്നു കൊണ്ടിരിക്കുന്നു.

2004-2006 കാലഘട്ടത്തിലും ,2011-2016 കാലയളവിൽ കേരളത്തിന്റെ മുഖ്യമന്ത്രി ആയി കേരള ജനതയുടെ മനസ്സുകളിൽ , എന്നും സാധാരണ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന രീതിയിൽ സ്വാധീനമുള്ള മുഖ്യമന്ത്രിയായി .

2006-2011 ല്‍‌ പ്രതിപക്ഷ  നേതാവ് ആയി തിരഞ്ഞെടുക്കപ്പെട്ടു.നിലവിൽ കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗമായും , ആന്ധ്രാ പ്രദേശ് ചുമതലയുള്ള കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ആയും പ്രവർത്തിച്ചു വരുന്നു.

ഒരു യഥാർത്ഥ രാഷ്ട്രീയ പ്രവർത്തകൻ എന്നതിൽ ഉപരി സ്നേഹതുല്യനായ പിതാവു കൂടിയാണ് .”ഒരു രാഷ്ട്രീയക്കരൻ ആയിരുന്നില്ല എങ്കിൽ അച്ഛൻ ഒരു പള്ളിലച്ഛൻ ആവുമായിരുന്ന് എന്ന് അദ്ദേഹത്തിന്റെ മകൾ തന്നെ പറയുകയുണ്ടായി.

ജനമനസ്സുകളില്‍ എന്നും  വിനയന്വിതനായി , ലാളിത്യത്തോടെ, ഒരു നല്ല രാഷ്ട്രീയ പ്രവർത്തകനായി, ഒരു നല്ല നിയസഭ സമാജികാനായി,പാവപ്പെട്ടവന്‍റെ  അത്താണിയായി ഇനിയും നിയാഭയുടെ അകത്തളങ്ങളിൽ ശബ്ദിക്കാൻ ഉമ്മൻ ചാണ്ടി എന്ന വലിയ നേതാവിന് സാധിക്കട്ടെ.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments