fbpx
Sunday, May 19, 2024
HomeNEWSഎയർ ഇന്ത്യ എക്സ്പ്രസിന്‍റെ സസ്പെന്‍ഷന്‍ ദുബൈ ന്നീക്കി, സർവീസുകൾ പുനരാംഭിക്കും

എയർ ഇന്ത്യ എക്സ്പ്രസിന്‍റെ സസ്പെന്‍ഷന്‍ ദുബൈ ന്നീക്കി, സർവീസുകൾ പുനരാംഭിക്കും

വീഴ്ച സമ്മതിച്ച എയർ ഇന്ത്യ എക്സ്പ്രസ്  മാപ്പ് എഴുതി നൽകി ,ദുബൈ എവിയേഷൻ അതോറിറ്റി 15 ദിവസത്തേക്  എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ഏര്‍പെടുത്തിയ വിലക്ക് പിന്‍വലിച്ചു .

കോവിഡ് രോഗികൾക്ക് നിയമവിരുദ്ധമായി യാത്ര അനുവദിച്ചതിന് ദുബൈ എവിയേഷൻ അതോറിറ്റി 15 ദിവസത്തേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് വിലക്ക് കൊണ്ട് വന്നത്, സെപ്തംബര്‍ 18 മുതല്‍ ഒക്ടോബര്‍ 2 വരെ ആയിരുന്നു വിലക് ഏര്‍പെടുതിയത്.ഈ വിലക്ക് പിൻവലിച്ചതായി എയർലൈൻസ് അറിയിച്ചു.

എഫ് ബി യിലൂടെ യാന്‍ എയര്‍ ഇന്ത്യ എക്സ്പ്രെസ്സ് ഈ വിവരം അറിയിച്ചത് .

സർവീസുകൾ ഷെഡ്യൂൾ പ്രകാരം നടക്കും. പക്ഷെ , ഇത് സംബന്ധിച്ച ദുബൈ എവിയേഷൻ അതോറിറ്റിയുടെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. ഇതോടെ പല വിമാനങ്ങളും ഷാർജയിലേക്ക് റീ ഷെഡ്യൂൾ ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് കോവിഡ് പോസറ്റീവായ രോഗികളെ ദുബൈയിലെത്തിച്ചതിനായിരുന്നു വിലക്ക്. സെപ്റ്റംബർ രണ്ടിന് ഇങ്ങനെ സംഭിവിച്ചപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു വീണ്ടും   സെപ്റ്റംബർ നാലിന് ജയ്പൂരിൽ നിന്ന്  കോവിഡ് രോഗി പോസിറ്റീവ് സർട്ടിഫിക്കറ്റുമായി എത്തി. സംഭവത്തില്‍ മാപ്പ് എഴുതി നല്‍കി  എയർ ഇന്ത്യ എക്സ്പ്രസ് പ്രശ്നം പരിഹരിച്ചതിന്‍റെ പശ്ചാതലത്തിലാണ് സര്‍വീസ് പുനരാരംഭികുന്നത് . ജയ്പൂരിലെയും ഡൽഹിയിലെയും ഗ്രൗണ്ട് സ്റ്റാഫുകൾക്ക് എതിരെ നടപടിയെടുത്തു. ഇതിന് ശേഷമാണ് സർവീസ് പുനരാംഭിക്കുമെന്ന അറിയിപ്പുണ്ടായത്.ധാരാളം യാത്രക്കാര്‍ ആശങ്കയില്‍ ആയിരുന്നു ഒരു ദിവസത്തിനു ശേഷം സര്‍വീസ് പുനരാരംഭികുന്നത് നിരാശരായ ടികെറ്റ് എടുത്ത യാത്രക്കാരെ സമ്ബന്ധിച് വലിയ ആശ്വാസമാണ് .

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments