fbpx
Monday, May 20, 2024
HomePOLITICSമതനിരപേക്ഷതയുടെ പ്രതീകം,സ്വാമി അഗ്നിവേഷ് വിട വാങ്ങി

മതനിരപേക്ഷതയുടെ പ്രതീകം,സ്വാമി അഗ്നിവേഷ് വിട വാങ്ങി

സാമൂഹിക പ്രവർത്തകനും ആര്യസമാജ് നേതാവുമായ സ്വാമി അഗ്നിവേശ് എന്ന ശ്യാം വേപ റാവു അന്തരിച്ചു.

സാമൂഹിക പ്രവർത്തകനും ആര്യ സമാജ് നേതാവുമായ സ്വാമി അഗ്നിവേശ് ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിൽ വെച്ച് വെള്ളിയാഴ്ച അന്തരിച്ചു. 80 വയസ്സായിരുന്നു.ആന്ധപ്രദേശിലെ ശ്രീകാകുളം എന്ന സ്ഥലത്ത് ജനിച്ച അഗ്നിവേശ് ആര്യസമാജത്തിലൂടെ സന്ന്യാസം സ്വീകരിച്ചു. വാണിജ്യശാസ്ത്രത്തിലും, നിയമത്തിലും ബിരുദം നേടിയ അഗ്നിവേശ് പ്രവര്‍ത്തനമണ്ഡലമായി ഹരിയാന തിരഞ്ഞെടുത്തു.ഹരിയാന വിദ്യാഭ്യാസ മന്ത്രിയായും,കേന്ദ്ര കാബിനറ്റ്‌ മന്ത്രിയായും പ്രവര്‍ത്തിചിടുണ്ട്.‌

ആര്യസഭ എന്ന രാഷ്ട്രീയ പാര്‍ട്ടി 1970-ല്‍ രൂപീകരിച്ച അദ്ദേഹം 77 ല്‍ ഹരിയാന നിയമസഭയിലെത്തി, തൊഴില്‍വകുപ്പ് മന്ത്രിയായി. സജീവ രാഷ്ട്രീയത്തില്‍ നിന്ന് ക്രമേണ പിന്‍വാങ്ങിയ അഗ്നിവേശ്‌ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു.1987 -ലെ സതി നിരോധന നിയമം നടപ്പാക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

ജാതി വിരുദ്ധ സമര ങ്ങൾക്കേതിരെയും,സ്ത്രീ വിദ്യാഭ്യാസതെ വളരെയധികം പ്രോത്സാഹിപ്പിക്കുകയും , കുട്ടികൾക്കേതിരെ നടക്കുന്ന ചൂഷണങ്ങൾ ക്കെതിരെയും,പെൺ ഭ്രൂണഹത്യക്കെതിരെയും, ദളിതരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുനതിന് വേണ്ടിയും അഹോരാത്രം പരിശ്രമിച്ചു.

വിവിധ മതങ്ങൾക്കിടയിൽ സൗഹൃദ സംവാദങ്ങൾ നടത്തുന്നതിന് അതിയായ പരിശ്രമങ്ങൾ നടത്തി, അടിമവേല നിർത്തലാ ക്കാൻ വേണ്ടി പോരാടുകയും “bounded Labour liberation front” എന്ന പേരിൽ സംഘടന രൂപീകരിക്കുകയും ചെയ്തു.ഇസ്ലാമിനെയും മുസ്ലംകളെയും അനുകമ്പ യോടെ കണ്ടൂ.

2 വർഷം മുൻപ് ജാർഗണ്ടിൽ വെച്ചു ബിജെപി-ആർഎസ്എസ് പ്രവർത്തകരുടെ ക്രൂര മർദ്ധനങൾക്ക്‌ ഇരയായിട്ടുണ്ട്. ആ ആക്രമണത്തിന്റെ പരിണിത ഫലമായാണ് കരൾ സംബന്ധമായ അസുഖ ങ്ങൾക്ക്‌ കാരണമായതെന്ന് പറയപ്പെടുന്നു.

ഏറ്റവും ഒടുവിലായി കേന്ദ്ര ഗവ്മെന്റിന്റെ CAA-NRC നിയത്തിനത്തിരെ പ്രക്ഷോഭ പരിപാടികൾ നിരന്തരo പങ്കാളിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments