fbpx
Sunday, December 10, 2023
HomeNEWSപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പേര് ചേര്‍ക്കാനുള്ള അവസാന തിയ്യതി ആഗസ്ത് 26.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പേര് ചേര്‍ക്കാനുള്ള അവസാന തിയ്യതി ആഗസ്ത് 26.

നാട്ടിലുള്ളത് പതിനായിരക്കണക്കിന് പ്രവാസികള്‍; പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മിക്കവര്‍ക്കും വോട്ടില്ല; പേര് ചേര്‍ക്കാനുള്ള അവസാന തിയ്യതി ആഗസ്ത് 26.

അപേക്ഷ : പത്തു മിനുട്ട് കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കാം

🧾കോവിഡ് പശ്ചാത്തലത്തില്‍ മടങ്ങിയെത്തിയ പതിനായിരക്കണക്കിന് പ്രവാസികള്‍ നാട്ടിലുണ്ടെങ്കിലും മിക്കവര്‍ക്കും വോട്ടില്ല. വോട്ടവകാശത്തിനായി നിരന്തരം മുറവിളി കൂട്ടാറുള്ള പ്രവാസി മലയാളികള്‍ മിക്കവരും വോട്ട് ചേര്‍ത്തിട്ടില്ലെന്ന് രാഷ്ട്രീയ രംഗത്തുള്ളവര്‍ പറയുന്നു. സാധാരണ ഗതിയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകയറി വോട്ട് ചേര്‍ക്കാറുണ്ടെങ്കിലും ഇത്തവണ കോവിഡ് പശ്ചാത്തലവും ശക്തമായ മഴയും കാരണം ഇക്കാര്യത്തില്‍ വലിയ ആവേശമില്ല. പ്രവാസികളാവട്ടെ ഇക്കാര്യത്തില്‍ സ്വയം മുന്നോട്ടു വന്നതുമില്ല.

ഓണ്‍ലൈനില്‍ വോട്ട്‌ചേര്‍ക്കാനുള്ള സമയ പരിധി ഈ മാസം 26 നാണ് അവസാനിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി പ്രവാസികള്‍ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, തദ്ദേശസ്വയംഭരണ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ലോക്സഭാ വോട്ടര്‍ പട്ടികയ്ക്ക് പകരം കഴിഞ്ഞ പ്രാവശ്യത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കാലത്തെ വോട്ടര്‍ പട്ടികയാണ് പരിഗണിക്കുക.

ഈ സാഹചര്യത്തില്‍ പ്രവാസികള്‍ വരുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് വോട്ടര്‍ പട്ടികയില്‍ ചേരാന്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കണം.

http://www.lsgelection.kerala.gov.in/

എന്ന വെബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടത്.

ലളിതമായ രീതിയില്‍ വെറും പത്തു മിനുട്ട് കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കാം. മാത്രമല്ല, പാസ്പോര്‍ട്ടും മറ്റും ഫോട്ടോയെടുത്ത് അപ്ലോഡ് ചെയ്താല്‍ മതി. രേഖകള്‍ പോസ്റ്റ് വഴി അയക്കണമെന്നായിരുന്നു നേരത്തെ നിയമം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments