fbpx
Thursday, May 9, 2024
HomeVLOGSINFOSteering Tight Problem in car

Steering Tight Problem in car

Steering Tight Problem in car ,സ്റ്റാറിങ് പ്രശ്നമുണ്ടെങ്കിൽ വിട്ടോളു മണ്ണാർകാട്ടേക്ക്

നാട്ടിലെത്തിയ ഞാന്‍ എന്‍റെ വണ്ടി Maruthi Suzuki Ritz എടുത്തപ്പോള്‍ സ്റ്റാറിങ് നല്ല ടൈറ്റ് ,അപ്പോഴാണ് അഷ്രഫ് എക്സല്‍ വ്ലോഗ്സില്‍ സെയിം കാര്യം പറഞ്ഞത് ഓര്‍ത്തത്. മണ്ണാര്‍ക്കാട്ടുള്ള ഒരു ഉപ്പയും മകനും ,മജീദ്ക്കയും മകന്‍ ഇല്‍യാസും. എങ്കിലും ഒന്നുകൂടി തിരൂര്‍ അന്വേഷിച്ചു ആരെങ്കിലും ഈ അടുത്ത പ്രദേശത്തുണ്ടെങ്കില്‍ മണ്ണാര്‍ക്കാട് വരെ പോവണ്ടല്ലോ എന്ന് കരുതി.

steering tight

 

മാരുതി സുസൂക്കി സര്‍വീസ് സെന്‍ററില്‍ നിന്നും പറഞ്ഞത് സ്റ്റാറിങ് ഗിയര്‍ മാറ്റി വെക്കുക എന്ന ഒരു ഓപ്ഷന്‍ ആണ് അതിന് 30000 രൂപയോളം ചെലവ് വരും . മറ്റ് ചില വര്‍ക്ഷോപ്പിലും അന്വേഷിച്ചു ബുഷ് അടിച്ചു കോറച്ചൊക്കെ ലെവലാക്കാം എന്നതല്ലാതെ വേറെ ഒന്നുമില്ല അത് ഒരിക്കല്‍ ചെയ്തതാണ് , സൌണ്ട് ശരിയായി എന്നുള്ളതല്ലാതെ ടൈറ്റ് കുറയുന്നില്ല ,കുറച്ച് കൂടിയോ എന്നാണ് സംശയം . അങ്ങനെ മണ്ണാര്‍ക്കാട്ടെക് തന്നെ വിട്ടു , 80 കിലോമീറ്റര്‍ ഉണ്ട് എങ്കിലും കാര്യം നടക്കും എന്നുള്ളത് കൊണ്ട് അതാണ് നല്ലതെന്ന് തീരുമാനിച്ചു .അവിടെ ഞാനും വൈഫും 4.30 മണികെത്തി ഒരു വീടാണ് മണ്ണാര്‍ക്കാട് ബസ്സ്റ്റാന്‍റ് കഴിഞ്ഞ് കുറച്ച് മുന്നോട്ട് പോയാല്‍ വലത് ഭാഗത്തേക് ഉള്ളിലോട്ട് ഒരു വീട്.

checking car rits car

അങ്ങനെ വണ്ടി മൂപ്പര് ചെക്ക് ചെയ്തു സംഭവം നല്ല ഹാര്‍ഡ് ആണെന്ന് മൂപ്പരു സമ്മതിച്ചു. അങ്ങനെ പണി തുടങ്ങി അഞ്ച് മണികൂര്‍ സൂക്ഷമമായ ഹാര്‍ഡ് വര്‍ക് . പത്ത് മണിക്ക് പണി കഴിഞ്ഞു വണ്ടി ടെസ്റ്റടിച്ചു സംഭവം ഓകെ . പോയ വണ്ടി തന്നെയാണോ ഞാന്‍ ഓടിച്ച് കൊണ്ടുവരുന്നതെന്ന് തോന്നിപ്പോയി. ആവശ്യമുള്ളവര്‍ മജീദ്കാനെ വിളിച്ച് സംസാരിച്ച് മണ്ണാര്‍ക്കാട്ടെക് വിട്ടോളൂ, 00918111874896 Mechanic Vlogger link: മജീദ്ക്കയും മകന്‍ ഇല്യാസും https://youtube.com/c/MechanicVlogger

Subscribe :https://www.youtube.com/sambarworld
Facebook : https://www.facebook.com/sambarworld
Instagram : https://www.instagram.com/sambarworld
Website : https://www.sambarworld.com
👆👆👆Follow us on👆👆👆

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments