ഉത്തർപ്രദേശിലെ 19 കാരിയായ പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു ക്രൂരമായി കൊലപെടുത്തിയ കേസിൽ സമൂഹത്തിന്‍റെ നാനാഭാഗങ്ങളിൽ നിന്ന് പ്രതിഷേധങ്ങൾ ആഞടിച്ചു കൊണ്ടിരിക്കുകയാണ്.

പെൺകുട്ടിയുടെ മൃതദേഹം പോലും മാതാപിതാക്കളെ കാണിക്കാതെ ആചാര പ്രകാരം ദഹിപ്പിക്കാൻ വിട്ടുകൊടുക്കാതെ നട്ടെല്ലിനു ക്ഷതമേല്പിച്ചു നാവ് മുറിച്ചു ക്രൂരമായി ഒരു പുനർ പോസ്റ്റുമോർട്ടത്തിന് പോലും ഉള്ള സാധ്യത ഇല്ലാതാക്കാൻ പൂർണമായും തെളിവ് നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കൂടി കത്തിച്ചു കളഞ പോലീസ് നടപടിയിൽ പ്രതിഷേധം രാജ്യത്ത് വിവിധ ഭാഗങ്ങളിൽ  തുടർന്ന് കൊണ്ടിരിക്കുന്നു.പ്രദേശത്ത് 144 പാസാക്കിയ ഭരണ കൂട നടപടി തന്നെ വളരെ ഞെട്ടിപിച്ചിരിക്കുക്യാണ്..

കോൺഗ്രസ്സ് നേതാക്കളായ രാഹുൽ ഗാന്ധിയും , പ്രിയങ്ക ഗാന്ധിയുo പെൺകുട്ടിയുടെ വീട് സന്ദർശനം നടത്തുന്നതിനെ വിലക്കിയ പോലീസ് നടപടിയിൽ തുടർന്നുണ്ടായ  പോലീസിന്‍റെ ബലപ്രയോഗം തന്നെ മാധ്യമങ്ങൾ വഴി കണ്ടതാണ്..മാധ്യമങ്ങളെയോ അഭിഭാഷകരെയൊ,സാമൂഹ്യ പ്രവർത്തകരെ പോലും കടത്തിവിടാതെ തികച്ചും യു പി ഭരണകൂടം അവിടെ പോലീസിന്‍റെ നരന്നായാട്ടിനു വിട്ടു കൊടിതിരിക്കയാണ്.

മനീഷ വാൽമീകി എന്ന പെൺകുട്ടി,കലാകാരി ബിരുദവിദ്യാർത്ഥി തൻ്റെ വളർത്തുമൃഗങ്ങൾക്ക് പുല്ല് ശേഖരിക്കാൻ പോയിടത്ത് സവർണർ നാലു പേരാൽ ബലാൽസംഗം ചെയ്യപ്പെട്ടവൾ നാക്കറുക്കപ്പെട്ടവൾ നട്ടെല്ല് തകർന്നവൾ പ്രാണനായി പിടഞ്ഞവൾ, മരിച്ചവൾ അവളെ ഒരു നോക്കു കാണാനും വിട്ടു നൽകാതെ അധികൃതരും പോലീസും ചേർന്ന് സംസ്കരിച്ചു. അല്ല ചുട്ടു തിന്നു.തൻ്റെ മകൾക്കായി കരഞ്ഞു വിളിച്ച അമ്മയോട്’ നിർത്ത് നാടകം ‘ എന്നാക്രോശിച്ചത്രേ അധികൃതർ
പ്രാണവേദന അവർക്ക് നാടകമാണ്, നാടകം !

ഇതുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരം മാധു നടത്തിയ പരാമർശം ഇപ്പൊൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് മാധുവിന്‍റെ വാക്കുകൾ..

ആദ്യമായി ഞാൻ മേക്കപ്പ് ഇല്ലാതെ എന്‍റെ പ്രിയപ്പെട്ട ചുവന്ന ലിപസ്റ്റിക് ഇല്ലാതെ വിയർത്തൊലിച്ച് മുടി ഒതുക്കി വയ്ക്കാതെ ഒരു വീഡിയോ ഷൂട്ട് ചെയ്യുന്നു. പാടുകളില്ലാത്ത മുഖമല്ല, മനസ്സാണ് നമുക്ക് വേണ്ടത്. എപ്പിഡെമിക് എന്ന വാക്ക് കോവിഡ് കാലത്താണ് ഞാൻ ആദ്യമായി കേൾക്കുന്നത്. കോവിഡ് മനുഷ്യരാശിക്ക് രൂക്ഷമായ പ്രതിസന്ധിയാണ് സമ്മാനിച്ചത്. സാമ്പത്തികമായും മാനസികമായും തകർന്നു, ഒരുപാട് ജീവിതങ്ങളെ നഷ്ടമായി. എന്നിരുന്നാലും ശുഭാപ്തി വിശ്വാസത്തോടെ നമ്മൾ മുന്നോട്ട് പോവുകയാണ്. എന്നാൽ രാജ്യത്ത് സ്ത്രീകൾക്കെതിരേ നടക്കുന്ന അനിഷ്ട സംഭവങ്ങൾ എന്ത് ശുഭസൂചനയാണ് നമുക്ക് നൽകുന്നത്? ഇത് മനുഷ്യൻ മനുഷ്യനോട് ചെയ്യുന്നതാണ്. എങ്ങിനെയാണ് ഇത് സാധിക്കുന്നത്?

ബലാത്സം​ഗം ചെയ്യുന്നവര പൊതുമധ്യത്തിൽ തൂക്കിലേറ്റണമെന്നും അത് ടെലിവിഷനിലൂടെ ലോകം മുഴുവൻ കാണിക്കണമെന്നും ഞാൻ അധികൃതരോട് അപേക്ഷിക്കുകയാണ്. ഇനി ആരും ഇതിന് മുതിരരുത്. പൊതു സ്ഥലത്ത് വച്ച് സ്ത്രീകളെ ആരെങ്കിലും ദുരുദ്ദേശത്തോടെ സ്പർശിക്കുമ്പോൾ അല്ലെങ്കിൽ മോശമായി നോക്കുമ്പോൾ അവൾ അനുഭവിക്കുന്ന മാനസികാവസ്ഥ അത്രയും തീവ്രമാണ്. അപ്പോൾ തങ്ങളിലൊരാൾ ക്രൂര പീഡനത്തിന് ഇരയായി മരണത്തിന് കീഴടങ്ങുന്നത് കാണുമ്പോഴോ?

 

 

LEAVE A REPLY

Please enter your comment!
Please enter your name here