fbpx
Monday, May 20, 2024
HomePOLITICSഅസഹിഷ്ണുതയുടെ രക്തസാക്ഷി "ഗൗരി ലങ്കേഷ്" സെപ്തമ്ബര്‍ 5 അവരുടെ രക്ത സാക്ഷി ദിനം

അസഹിഷ്ണുതയുടെ രക്തസാക്ഷി “ഗൗരി ലങ്കേഷ്” സെപ്തമ്ബര്‍ 5 അവരുടെ രക്ത സാക്ഷി ദിനം

സെപ്തമ്ബര്‍ 5  “ഗൗരി ലങ്കേഷ്” രക്ത സാക്ഷി ദിനം

2017  സെപ്തമ്ബര്‍  5 നാണ് ഗൗരി ലാങ്കേഷ് എന്ന മുതിർന്ന മാധ്യമപ്രവർത്തക, എഴുത്തികാരി ,ബാംഗ്ലൂരിലെ  രാജ രാജാജി നഗരിലുള്ള സ്വന്തം വീടിന് മുൻപിൽ ഹിന്ദുത്വ തീവ്രവാദികളുടെ  വെടിയുണ്ട ഏറ്റു കൊല്ലപ്പെട്ടത്. ഏഴ് വെടിയുണ്ട ഉതിര്‍ത്ത അക്രമികളുടെ മൂന്ന് വെടിയുണ്ട അവരുടെ ശിരസു പിളര്‍ത്തി, അസഹിഷ്ണുതയുടെ രൌദ്ര  താണ്ടവം ആടിയത് .

എഴുത്ത് : അഡ്വ . ഫമീഷ സി എം ടി

2015  കൽഭുർഗ്ഗി കൊല്ലപ്പെട്ട സമാന രീതിയിൽ തന്നെയാണ് ഗൗരി ല്ലങ്കേഷിന്‍റെയും കൊലപാതകമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.കൽബർഗിയുടെ കൊലപാതക തിനെത്തിരെ ശക്തമായി നിലകൊണ്ടവരിൽ പ്രധാനി ആയിരുന്നു ഗൗരി ലങ്കേഷ്‌.തീവ്ര ഹിന്ദുത്വ നിലപാടുകൾക്കെതിരെയും ജാതി വ്യവസ്ഥക്കെ തിരെയും എന്നും ശക്തമായി തൂലിക ചലിപ്പിച്ചുകൊണ്ടിരുന്നു. അച്ഛനും എഴുത്തുകാരനുമായ പി. ലങ്കേശ്‌ തുടങ്ങിവെച്ച “ലങ്കേശ് പത്രികെ’ എന്ന പതിപ്പിലൂടെ തുടർച്ചയായി ഫാസിസ്റ്റ് – വര്‍ഗീയ  നിൽപാടുകൾക്കേതിരെ നിരന്തരം പൊരാടികൊണ്ടിരുന്നൂ. അക്കാരണത്താല്‍ ഒരുപാട്  മാനനഷ്ട കേസുകളിൽ ലങ്കേശിനെ പ്രതി ചേർക്കപെടുകയും അതെ തുടർന്ന് തന്നെ മുതിർന്ന ബി ജെ പീ നേതാവും , എം. പിയുമായ പ്രഹലാദ് ജോഷി നൽകിയ കേസിൽ 6 മാസം തടവ് ശിക്ഷക്കും വിധേയമായിട്ടുണ്ട്.

നിരന്തരമായ ഹിന്ദുത്വ തീവ്രവാദികളുടെ ഭീഷണികൾക്കൊടുവിൽ കൽബുർഗി യുടെയും പൻസാരേ യുടെയുo പിൻഗാമി എന്ന പോലെ ലങ്കേഷിനെയും അവർ വെട്ടി മാറ്റി എന്ന് തന്നെ പറയാം. “വാക്കിന് വാളിനേക്കൾ മൂർച്ചയുണ്ട്”എന്ന്  മുൻപേ മനസ്സിലാക്കി വെച്ചിട്ടുള്ള ഫാസിസ്റ്റ്- വർഗീയ ശക്തികൾ തങ്ങളുടെ ബുള്ളറ്റുകള്‍  ബാക്കി വെച്ചിട്ടുണ്ടാവാം. എന്നും വർഗീയ നിലപാടുകൾക്കെതിരെ തന്‍റെ തൂലികയിലൂടെ യുദ്ധം ചെയ്ത ;ഗൗരി ലങ്കേശ്; താങ്കൾ എന്നും ജനാധിപത്യഭോധമുള്ള  സഹിഷ്ണുതയുടെ ഇന്ത്യന്‍ മനുഷ്യ മനസ്സുകളിൽ എന്നും അസഹിഷ്ണുതയുടെ രക്തസാക്ഷിയായി ജീവിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments