fbpx
Monday, May 20, 2024
HomeVLOGSNEWS VLOGSKoottayi koottayma Chartered FLight ✈ | ആകാശം തൊട്ട സ്വപ്നം | കൂട്ടായി കൂട്ടായ്മ...

Koottayi koottayma Chartered FLight ✈ | ആകാശം തൊട്ട സ്വപ്നം | കൂട്ടായി കൂട്ടായ്മ വിമാനം പറന്നുയർന്നു

“കൂട്ടായി കൂട്ടായ്മ യൂ എ ഇ ചാർട്ടേഡ് വിമാനം പറന്നുയർന്നു

മലപ്പുറം ജില്ലയിലെ കടലോര ഗ്രാമമായ കൂട്ടായിക്കാരുടെ
യൂ എ ഇ യിലെ പ്രവാസി കൂട്ടായ്മയാണ് “കൂട്ടായി കൂട്ടായ്മ .

ആറു വർഷത്തോളമായി
യൂ എ ഇ യിലും നാട്ടിലും സാമൂഹ്യ സേവന രംഗത്ത് നിറസാന്നിധ്യമായി പ്രവർത്തിച്ചു വരുന്നു . നാട്ടിലേ പ്രയാസമനുഭവിക്കുന്ന നിർധനരായ രോഗികൾക് വർഷോങ്ങളോളമായി മരുന്ന്കളും മറ്റു സഹായ ഹസ്തങ്ങളും നൽകി കൊണ്ട് ആതുര സേവന പ്രവർത്തനങളിലും ശ്രേദ്ധേയമായ സംഭാവനകൾ നൽകി വരുന്നു .

കോവിഡ് 19 പശ്ചാത്തലത്തിൽ കൂട്ടായിലെ പ്രവാസികൾക്കിടയിൽ നിരവധിയായ സഹായങ്ങളും ആശ്രയവും ആയി നിലകൊണ്ട കൂട്ടായി കൂട്ടയ്മ എന്ന ഈ സംഘടനക് നാട്ടിലേക് പോകാൻ പ്രയാസപെടുന്ന നിരവധിയായ കൂട്ടായിക്കാർ സംഘടനയെ സമീപികുകയുണ്ടായി ,മേൽ സാഹചര്യത്തിലാണ് ഫ്ലൈറ്റ് ചാർട്ടർ ചെയ്യാനുള്ള തീരുമാനം ഉണ്ടായത് . ചെയർമാൻ സയ്യിദ് ഹൈദ്രോസ് കോയതങ്ങളും സെക്രട്ടറി സി എം ടി റഫിയുടെയും നേതൃത്വത്തിൽ കമ്മറ്റി അംഗങ്ങൾ കൂടിആലോചിച്ച് അപേക്ഷ കഷണിച്ചുകൊണ്ട് നിരവധി പ്രയാസപ്പെടുന്ന പ്രവാസികളായ കൂട്ടായിക്കാർക് മുൻഗണന നൽകികൊണ്ട് 27 ജൂൺ രാത്രി 12 മണിക് ഷാർജയിൽ നിന്നും കോഴിക്കോട്ടേക് വിമാനം പറന്നുയർന്നു ,ബുദ്ധിമുട്ടുള്ള ചിലർക് പൂർണമായും സൗജന്യമായ ടികെറ്റ് ഫെയറിലും ,പകുതി ഫെയറിലും യാത്ര സൗകര്യം ഏർപ്പെടുത്താൻ കഴിഞ്ഞു,കമ്മറ്റി അംഗങ്ങളുടെയും ,മറ്റു സുമനസ്സുകളുടെയും സഹായത്താൽ അവർ നാടണഞ്ഞു.

എല്ലാ പ്രവർത്തനങ്ങൾക്കും ചെയർമാൻ ഹൈദ്രോസ് കോയ തങ്ങൾ , സെക്രട്ടറി സി എം ടി റഫി , രക്ഷാധികാരി കുഞ്ഞിമൂസ, മുഹമ്മദ് അലി സഹീർ ,റാഫി എം , ഫൈസൽ കെ പി , ത്വയ്യിബ് ,സഹീർ പുളിഞ്ചോട് ,മുക്താർ ,സഹീർ സി പി ,
ഗഫൂർ പി വി, സാബിത് കൂറ്റനാട് എന്നിവർ നേതൃത്വം നൽകി .

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments