SPB | S. P. Balasubrahmanyam | എസ് പി ബി എന്ന നാദം നിലച്ചു .

0
247

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഗായകനും,നടനും, സംഗീതസംവിധായകനും, നിർമ്മാതാവും ,ഡബ്ബിംഗ് ആര്‍ടിസ്റ്റ് എന്നീ നിലയില്‍ നിറസനിധ്യം  എസ്. പി. ബാലസുബ്രഹ്മണ്യം അഥവാ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം യാത്രയായി.

1966 ഇൽ സാംബ മൂർത്തീ – ശകുന്തള ദമ്പതികലുടെ മകനായി ആന്ധ്രാപ്രദേശിൽ ജനിച്ചു. ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് കോളജിൽ പഠിക്കുന്ന കാലത്താണ് ഗാനമേള ട്രൂപ്പിൽ പാടി ഗാനരംഗത്തിലേക്ക് ചുവടു വെയ്ക്കുന്നത്. ഇന്ന് സെപ്തമ്ബര്‍ 25 ന് ചെന്നൈ എംജിഎം ഹെൽത്ത് കെയര്‍ സെന്‍ററില്‍ ആയിരുന്നു അന്ത്യം. ഓഗസ്റ്റ് 5 നു കോവിഡ്‌ ബാധിച്ചു ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത് ആയിരുന്നു, സെപ്തംബര്‍ 7 ന് നെഗറ്റീവ് ആയെങ്കിലും ,പിന്നീട് ആരോഗ്യനില ഗുരുതരമാവുകയായിരുന്നു . മികച്ച ഗായകനുള്ള ദേശീയ പുരസ്കാ രം 6 തവണ നേടിയിട്ടുണ്ട്. യേശുദാസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ദേശീയ അവാർഡ് നേടിയ ഗായകനാണ് എസ്. പി. ബി. ഒരു ദിവസം 17 സിനിമാ പാട്ടുകൾ പാടി എന്ന റെക്കോർഡും എസ്. പി . ബി ക്കുണ്ട്. 11 ഓളം ഭാഷകളിലായി 40000 ത്തോളം പാട്ടുകള്‍ അദ്ദേഹത്തിന്‍റെതായുണ്ട്.ഗായകന് പുറമെ മികച്ച സംഗീത സംവിധായകനുo , ഡബ്ബിംഗ് ആർട്ടിസ്റ്റ്, നിർമാതാവ്, എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. രജനീകാന്ത്, കമൽ ഹസൻ, സൽമാൻ ഖാൻ, അനിൽ കപൂർ, ഭാഗ്യ രാജ്, രഘുവരൻ, എന്നിവർക്ക് വേണ്ടി പല സിനിമകളിലും ശബ്ദം നൽകിയിട്ടുണ്ട്. സാവിത്രിയാണ് ഭാര്യ. ചരൺ (മകൻ), പല്ലവി എന്ന മക ളും അടങ്ങിയതാണ് കുടുംബം…ശാസ്ത്രീയ സംഗീതഭ്യാസം ഇല്ലാതെ തന്നെ വളരെ സംഗീത സാന്ദ്രമായ ഗാനങ്ങൾ നൽകി ആ അതുല്യ പ്രതിഭ യാത്രയായി…. Subscribe :https://www.youtube.com/sambarworld Facebook : https://www.facebook.com/sambarworld Website : http://www.sambarworld.com 👆👆👆Follow us on👆👆👆.

LEAVE A REPLY

Please enter your comment!
Please enter your name here