fbpx
Monday, May 20, 2024
HomeVLOGSPUBLIC INTRESTFake News of Asianet in Abudhabi |അബുദാബിയിലെ പ്രവാസികളുടെ ഫേക്ക് വാര്‍ത്ത കൊടുത്ത് ഏഷ്യാനെറ്റ്‌

Fake News of Asianet in Abudhabi |അബുദാബിയിലെ പ്രവാസികളുടെ ഫേക്ക് വാര്‍ത്ത കൊടുത്ത് ഏഷ്യാനെറ്റ്‌

ഏഷ്യാനെറ്റ്‌ അബുദാബിയില്‍ പ്രവാസികള്‍ തെരുവില്‍ ഭക്ഷണവും താമസിക്കാന്‍ റൂമും ഇല്ലാതെ കഴിയുന്നു ,എന്ന വാര്‍ത്ത തീര്‍ത്തും കെട്ടിച്ചമച്ചതാണ്.

അബുദാബിയിൽ ഭക്ഷണവും പാർപ്പിടവുമില്ലാതെ മലപ്പുറം ജില്ലക്കാരായ ഏതാനും പേർ കഷ്ടത അനുഭവിക്കുന്നു എന്ന വാർത്ത ഇന്നലെ ഒരു ചാനൽ പുറത്തു വിട്ടിരുന്നു. ഏതെങ്കിലും സംഘടനക്കാരുടെ കോപ്രായങ്ങൾക്കു കേട്ട പാതി ചാടിപുറപ്പെടും മുമ്പ് ചാനലുകാർ കുറച്ചുകൂടി ഔചിത്യം കാണിക്കേണ്ടതുണ്ട്. ചുരുങ്ങിയ പക്ഷം യു. എ.ഇ പോലെയുള്ള ഗൾഫ് രാജ്യങ്ങളിലെങ്കിലും. ‘ഏഷ്യാനെറ്റ് വാർത്ത ഫലം കണ്ടു’ എന്ന തലക്കെട്ടിലും അതിനു മുമ്പ് വന്ന അനുബന്ധ സ്റ്റോറിയും ഒരേ സമയം റെക്കോർഡ് ചെയ്ത് വെച്ചു ,പിന്നീട് രണ്ട് ബുള്ളറ്റിനുകളിലായി കൊടുക്കുന്ന കോമാളിത്തരങ്ങൾ അല്പത്തരമായി പോയി. വിസിറ്റിംഗ് വിസയിലുള്ള തങ്ങൾക്കു നാട്ടിലേക്കു പോവാനുള്ള പ്രയാസമല്ലാതെ ഭക്ഷണത്തിനും താമസത്തിനും യാതൊരു പ്രയാസവുമില്ലെന്നും ആ ചെറുപ്പക്കാർ സാക്ഷ്യപ്പെടുത്തുന്നു. എംബസി യുടെ ശ്രദ്ധ കിട്ടാൻ സ്റ്റോറി ചെയ്യാം എന്ന് പറഞ്ഞിട്ടാണ് തങ്ങളുടെ അടുത്ത വന്നവർ ഇങ്ങിനെ ഒരു വാർത്ത സൃഷ്ടിച്ചത്. അതിൽ തങ്ങൾക്കു ദു:ഖമുണ്ട്. യാഥാർഥ്യമറിയാൻ എത്തിയ കെഎംസിസി പ്രതിനിധികളോട് അവർ പറഞ്ഞു..അനവസരത്തിൽ സ്റ്റോറി കൾ സെറ്റ് ചെയ്യുന്നതിൽ മാധ്യമ പ്രവർത്തകർ ശ്രദ്ധപുലർത്തേണ്ടതുണ്ട്.

#asianet #kmcc #abudhabi

Subscribe :https://www.youtube.com/sambarworld

Facebook : https://www.facebook.com/sambarworld

Website : http://www.sambarworld.com

👆👆👆Follow us on👆👆👆..

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments