fbpx
Monday, May 20, 2024
HomeVLOGSPUBLIC INTRESTWithdraw EIA Draft 2020 | EIA 2020 പിൻവലിക്കണം | പരിസ്തിതി സംരക്ഷണം ഉറപ്പ്‌...

Withdraw EIA Draft 2020 | EIA 2020 പിൻവലിക്കണം | പരിസ്തിതി സംരക്ഷണം ഉറപ്പ്‌ വരുത്തുക

ഇൻഡ്യയിൽ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന വൻകിട പദ്ധതികൾക്ക് പാരിസ്ഥിതിക ആഘാത പഠനവും, പൊതുജനങ്ങൾ പങ്കെടുക്കുന്ന ഹിയറിങ്ങും, അതിന്മേൽ നിബന്ധനകൾ വെയ്ക്കാൻ വിദഗ്ദ്ധസമിതിയുടെ പരിശോധനയും ആവശ്യമാണ്.

ലോകമാസകലമുള്ള മനുഷ്യരും രാജ്യങ്ങളും സുസ്ഥിര വികസനത്തിന് വേണ്ടി ചർച്ച ചെയ്തുണ്ടാക്കിയ സ്റ്റോക്ക്ഹോം കൺവെൻഷൻ പോലുള്ള അന്താരാഷ്ട്ര തീരുമാനങ്ങളിൽ ഊന്നിയാണ് 1994 മുതൽ ഇൻഡ്യ ഇത് പരിസ്ഥിതി നിയമത്തിനു കീഴിൽ EIA വിജ്ഞാപനമെന്ന പേരിൽ നടപ്പാക്കി വരുന്നത്. വൻകിട ഡാമുകൾ, ക്വാറികൾ, താപവൈദ്യുത നിലയങ്ങൾ, പെട്രോകെമിക്കൽ വ്യവസായങ്ങൾ, എയർപോർട്ട്, ഹൈവേ, എന്നിങ്ങനെ വലിയ പദ്ധതികൾക്ക് മുൻകൂർ പരിസ്ഥിതി അനുമതി വേണം. 2006 ൽ ഈ വിജ്ഞാപനം പുതുക്കുകയും ചെയ്തു. അതിരപ്പിള്ളി ഡാം പദ്ധതി പോലുള്ള പല പദ്ധതികളുടെയും പരിസ്ഥിതി പഠനത്തിലെ പിഴവുകൾ പഞ്ചായത്തുകൾ അടക്കം പ്രദേശത്തെ ജനങ്ങൾ ചൂണ്ടിക്കാട്ടിയതും പൊതുതെളിവെടുപ്പ് അടക്കമുള്ള ജനകീയ ഇടപെടലുകളിലൂടെയാണല്ലോ. ജനങ്ങൾക്കിടയിൽ വേണ്ടത്ര ചർച്ചയില്ലാതെ ഉദ്യോഗസ്ഥർ പടച്ചുണ്ടാക്കുന്ന ചട്ടങ്ങൾ ജനദ്രോഹകരമാകുന്ന കാഴ്ചയും നമുക്ക് മുന്നിലുണ്ട്. എന്നാൽ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനം തന്നെ വെള്ളം ചേർത്ത് ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്ന കാഴ്ചയാണ് നാം ഇന്ന് കാണുന്നത്. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം കോവിഡ് കാലത്ത് തിരക്കിട്ട് EIA 2020 എന്ന പേരിൽ ഒരു കരട് വിജ്ഞാപനം ഇറക്കുകയും ഇതുവരെയുള്ള EIA – പരിസ്ഥിതി നിയമങ്ങൾ മിക്കതും എടുത്തു കളയുകയും ചെയ്യാൻ തീരുമാനിച്ചു. പൊതുതെളിവെടുപ്പോ ആഘാത പഠനമോ, വിദഗ്ദ്ധരുടെ പരിശോധനയോ ഇല്ലാതെ ഇത്തരം പദ്ധതികൾക്ക് അംഗീകാരം നൽകാമെന്നാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇതുവരെയുള്ള നിയമലംഘകർക്കു മുഴുവൻ അനുമതി നൽകുമെന്നും ഇനി നിയമം ലംഘിച്ചു തുടങ്ങുന്നവർക്ക് പിന്നീട് ക്രമപ്പെടുത്തി നൽകാമെന്നും അതിൽ പറയുന്നു. ഇൻഡ്യയും ഐക്യരാഷ്ട്രസഭയിലെ മറ്റു അംഗരാജ്യങ്ങളും ഇന്നേവരെ പരിസ്ഥിതി സംരക്ഷണ രംഗത്ത് സ്വീകരിച്ചു പോന്ന പ്രധാനപ്പെട്ട തത്വങ്ങളെ പിന്നോട്ടടിക്കുന്ന തീരുമാനമാണ് EIA 2020. പാർലമെന്റിലോ ജനങ്ങൾക്കിടയിലോ വേണ്ടത്ര ചർച്ച കൂടാതെയാണ് ഈ EIA 2020 വിജ്ഞാപനം കൊണ്ടുവരുന്നത്. ഇതിന്മേൽ എതിർപ്പ് രേഖപ്പെടുത്താൻ പൊതുജനങ്ങൾക്ക് JUNE 30 വരെ മാത്രമാണ് സർക്കാർ അവസരം നൽകിയത്. കോവിഡ് മഹാമാരിയുടെ ഇക്കാലത്ത് പോസ്റ്റ് ഓഫീസുകൾ പോലും ശരിയായി പ്രവർത്തിക്കത്ത സമയത്ത്, എതിർപ്പ് ഉന്നയിക്കപ്പെടില്ല എന്നതിനാൽ, ഇക്കാര്യത്തിൽ സമയം നീട്ടണമെന്ന് ഇന്ത്യയിലെ നിരവധി സംഘടനകളും വ്യക്തികളും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ നിഷേധാത്മകമായ സമീപനമാണ് മന്ത്രി.പ്രകാശ് ജാവദേക്കർ സ്വീകരിച്ചത്. ജനാധിപത്യത്തിലെ ചട്ടനിർമാണങ്ങളിൽ ജനങ്ങൾക്ക് അഭിപ്രായം പറയാൻ പോലും സമയം കൊടുക്കാതെ കോർപ്പറേറ്റ് കമ്പനികൾക്ക് വേണ്ടി പരിസ്ഥിതി നിയമങ്ങൾ ഇല്ലാതാക്കുന്ന നടപടിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉണ്ടായി. ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രം ഗസറ്റിൽ പ്രസിദ്ധീകരിച്ച് ചുരുക്കത്തിൽ പാസാക്കി എടുക്കാമായിരുന്നു നീക്കം. ഡൽഹി ഹൈക്കോടതി ഈ നീക്കത്തെ പരാജയപ്പെടുത്തി. EIA 2020 നെതിരെ ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കാനുള്ള സമയപരിധി ആഗസ്റ്റ് 11 വരെ നീട്ടിക്കൊണ്ട് കോടതി ഉത്തരവിട്ടു. ജനങ്ങളെയും വ്യവസായങ്ങളെയും ഒരുപോലെ ബാധിക്കുന്നതിനാൽ, ഭരണഘടനയുടെ എട്ടാം ഷെഡ്യുളിൽ ഉള്ള 22 ഭാഷകളിൽ ഈ വിജ്ഞാപനം തർജ്ജമ ചെയ്തു പ്രസിദ്ധീകരിക്കണമെന്നും, ജനങ്ങൾക്ക് എതിർപ്പ് പറയാൻ അവസരം നൽകണമെന്നും ഡൽഹി ഹൈക്കോടതി വിധിച്ചു.കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയത്തിനു കോടതിയിൽ നിന്ന് കിട്ടിയ പ്രഹരമാണ് ഈ വിധി. ഈ ചട്ടം പ്രാദേശിക ഭാഷകളിൽ പ്രസിദ്ധീകരിക്കണമെന്ന വിധിക്ക് എതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ BJP സർക്കാർ !! പാർലമെന്റ് സമിതികളിൽ ചർച്ചയില്ലാതെ, ജനങ്ങളുമായി ചർച്ച ചെയ്യാതെ കോവിഡ് കാലത്തെ ചട്ടഭേദഗതികൾ ശക്തമായി എതിർക്കാൻ EIA വിജ്ഞാപനത്തോട് ശക്തമായ എതിർപ്പ് അറിയിക്കാൻ യൂത്ത് ലീഗ് ആവശ്യപ്പെടുന്നു. നിലവിലുള്ള കാടും, പുൽമേടുകളും, നീർത്തടങ്ങളും, ജൈവ സമ്പത്തും കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന, ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു തടസം നിൽക്കുന്ന, നിയമലംഘകർക്ക് ഒത്താശ നൽകുന്ന EIA 2020 പിൻവലിക്കണം. പാർലമെന്റിന്റെ പരിസ്ഥിതി സമിതി ചർച്ച ചെയ്യുന്നത് വരെ ഈ കരട് വിജ്ഞാപനം മരവിപ്പിക്കണം. ഇതിനെപ്പറ്റി എല്ലാ പ്രാദേശിക ഭാഷയിലും അറിയിപ്പുകൾ ജനങ്ങൾക്ക് നൽകണം. സുപ്രീംകോടതിയിലെ കേസ് പിൻവലിക്കണം. ഇക്കാര്യങ്ങൾ നിരത്തി കേന്ദ്രസർക്കാരിന് കാൽലക്ഷം ഇമെയിൽ അയക്കാൻ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്. ഭൂമിയെയും പരിസ്ഥിതിയെയും പരിഗണിക്കാതെ വികസനം സുസ്ഥിരമല്ലെന്ന പാഠമാണ് മനുഷ്യൻ കോവിഡ് കാലത്തും പഠിച്ചത്. അത് പരിഗണിച്ചാവണം വികസനം. അതിനെ തകർക്കുന്ന EIA 2020 കരട് വിജ്ഞാപനം റദ്ദാക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുന്നു.

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ (പ്രസിഡണ്ട്)

പി.കെ ഫിറോസ് (ജനറൽ സെക്രട്ടറി)

********** ഇ-മെയിൽ അയക്കേണ്ട വിലാസം

eia2020-moefcc@gov.in, secy-moef@nic.in

 

iF YOU NEED FORMAT.

To
The Secretary,
Ministry of Environment, Forest and Climate Change,
Indira Paryavaran Bhawan, Jor Bagh Road,
Aliganj, New Delhi – 110003.

Sir,
Sub: Objection against gazette notification S.O.1199(E) draft EIA Notification, 2020 dated 23.03.2020 published in the proposing to amend the Environment Impact Notification, 2006 – Reg:-

1. That, I am residing in the above-mentioned address. As a citizen of India, who follows the Constitution of India, and a follower of Indian Union Muslim League, I am concerned about the Sustainable Development of this country and its people. I am strongly objecting abuse of power shown by the Ministry by totally diluting the existing Environmental protection measures in the EIA Notification 2006, by proposing a draft EIA Notification 2020.

2. First of all, Crores of citizens of India are out of internet access either to read the draft or to react to the same. Most of them are ignorant or incapable of understanding the content of a notification which is available only in English or Hindi. Most of them are unable to understand it. Even a project requires its EIA report to be published in local languages, the very notification governing the EIA regime is not doing it is a classic example of double stand, and is hereby objected. This EIA draft notification should be published in all 22 local languages in Schedule 8 of the Constitution, widely circulated and invite suggestions from the public at large. This draft directly affects the rights related to Forests, Environment, Air and Water in India, and future of crores of poor citizens. Parliament Committee on Environment has started scrutinising this draft EIA 2020. Ministry should wait for their report, discuss in the parliament of India. EIA draft Notification 2020 should be withdrawn now and after getting wide public opinion and report from Parliamentary Committee, Parliament should discuss this and pass an act for a fair EIA process.

3. Apart from the above reasons, I prefer the following objection against the draft EIA Notification, 2020 explaining the background and reason for each of such objection.

4. There are exclusions and dilutions of existing environmental norms. Some activities / projects as such are taken out from EIA regime. By reducing the threshold, some activities are out of EIA regime. Regulation of some activities have been categorised as B2 and got away with the EIA Process. The scope of preparing Impact Assessment and Public Consultation have been taken away from several projects / activities that may harm the environment. Time for Public Consultation is reduced. Any dilution from existing EIA provisions in the draft notification is illegal, unfair and against the powers given by Section.3 of the Environment (Protection) Act. All the unfair steps have to be removed. A team of Environmental Experts with independent view should be entrusted to study about the failure of existing EIA norms and make suggestions for future amendments, if any.

5. State of Kerala have faced a severe flood in the year 2018, due to unprecedented rains. Our planet is going through a tough time of Climate Change, and Covid-19. Environment degradation is shown as a major reason for such ecological disasters. All Human beings and the economy as a whole are suffering due to this. We should avoid dilution of existing Environment laws. Most of the changes proposed in the new draft are dilutions of existing norms. No scientific studies after 2006 as to why our Environment is being degraded. The verdicts of various courts including the Supreme Court or National Green Tribunal have not been taken into account while drafting EIA 2020. The new draft is expected to include factors of increasing incidents of flood disasters, including urban floods; changing monsoon pattern; Climate Change, improved scientific knowledge about the status of biodiversity in various agro-climatic situations. It is expected to include the requirements due to India’s international environmental commitments. The new draft as a whole is against the principle of non-regression and Constitutional provisions like Article 48A. The whole draft EIA 2020 is against the basic environment principles including those of Precautionary principle, Polluter-pays principle, Sustainable Development principle, Inter-Generational Equity, Without looking into each provisions, this draft EIA 2020 should be withdrawn as such and a fresh draft shall be put in place before the public, so as to protect our environment.

6. DILUTION OF EXISTING LAWS.

None of the provisions of draft EIA Notification 2020 are “the measures for Protection and Improvement of Environment” and therefore the draft EIA 2020 is not in harmony with the Environment Protection Act, 1986 and Environment Protection Rules, 1986. None of the measures which are part of the draft EIA Notification, 2020 provided below are measures for “the protection and improvement of the Environment”. Several Activities / Projects which were covered under the EIA Regime 2006 are now taken out of the EIA Regime through the draft EIA Notification 2020. Several Activities / Projects which were covered under the EIA Regime 2006, a part of these activities is now taken out of the EIA Regime by increasing the lower threshold limit through the draft EIA Notification 2020. Several Activities which were categorised as Category A and Category B1 (such projects were to undergo approval of ToR for EIA Study, conduction of EIA Study, Public hearing, Appraisal by sector specific Expert Appraisal Committee etc.) are now categorised as Category B2 dispensing with the requirement of approval of ToR for EIA Study, conduction of EIA Study, Public hearing etc. In the draft EIA Notification, under the garb of Modernisation / Amendment to the existing projects which were accorded with Environmental Clearance, up to 50% of the expansion from the permitted threshold limit in the Environmental Clearance is exempted from Public consultation and most of the other procedures provided in the EIA Notification 2006. Through the draft EIA Notification, the provisions for post Environmental Clearance monitoring of conditions stipulated in the Environmental Clearance is diluted to a great extent in comparison to the provisions of EIA Notification 2006. Between, 2006 and 2016 (one decade), there are seven Expert Committee Reports (Expert Committees constituted by MoEF) for suggesting measures for strengthening of existing Post Environment Clearance Monitoring mechanism. The draft EIA Notification ignored the recommendations of all the Expert committee reports.

7. CONTRAVENTION OF PRECEDENTS AND VARIOUS JUDGMENTS
The ministry has violated many judgments of Supreme Court. Hon’ble Supreme Court in its Judgement dated 06.07.2011 and 06.01.2014 had emphasized the need for a National regulator and directed MoEF to create an appropriate authority in the form of a Regulator (i.e., National Level Environment Impact Assessment Authority-NEIAA) at the State and at the Centre level which can carry out an independent, objective and transparent appraisal and approval of the projects for environmental clearances and which can also monitor the implementation of the conditions laid down in the ECs.. However, the draft Notification has not taken into consideration the directions of Hon’ble Supreme Court.

Overall, the issuance of draft EIA Notification, 2020 is clear example of the arbitrary exercise of power, abuse of power by the Ministry of Environment, Forests and Climate Change, and hence is liable to be withdrawn fully. A new draft has to be prepared keeping the constitutional duties of the Ministry, Statutory duty of the Government and the growing need of Environmental Protection.

We human beings on the mother earth have the duty to improve the quality of our environment by strengthening the provisions of EIA Notification 2006, deleting all the dilutions. Just like Justice.Verma Committee was appointed after Delhi Nirbhaya incident, to suggest suitable law making for the protection of women, a Committee headed by a former Supreme Court Judge along with experts should be appointed to get good suggestions for a comprehensive legislative reform in the subject of Environment Protection and EIA regime. Without proper discussion in the parliament, no EIA related notifications should be made.

Ministry has to protect remaining forests, remaining lakes and mountains, wildlife and their eco-systems, fresh water sources, Ecological Sensitive Areas, Grasslands, Rivers and Sea Shore, Biodiversity from over exploitation and misuse. We need to preserve it for the future generations. For scientific and wise use of resources, we need a Rule for ensuring the EIA process.

Hence, for the reasons stated above, I most humbly pray and request before you good office to take into consideration the objections raised by me and take necessary steps to withdraw the draft EIA Notification 2020 as a whole and do the following things urgently.

1) Form a Committee of subject experts headed by a former Judge of Hon’ble Supreme Court, with a mandate to incorporate the directions and Judgments of various courts so as to strengthen the provisions of EIA Notification 2006, as per the statutory intent in Section3 of the Environment (Protection) Act, 1986.

2) Request the said Expert Committee to prepare a draft EIA Notification and circulate it in all local languages, conduct public hearings in various parts of India, take public opinion into consideration and suggest measures to strengthen the Environment Protection through a new Rule under the Act.

3) Considering the report of the above committee, bring a separate Rule in the Parliament for Environment Impact Assessment process, strictly adhering to the principles of Environment Governance.

Thanking you.
Yours Truly

 

Subscribe :https://www.youtube.com/sambarworld

Facebook : https://www.facebook.com/sambarworld

Website : http://www.sambarworld.com

👆👆👆Follow us on👆👆👆.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments