നൂർലേക്ക് പാർക്കിന് സമീപത്തായി പ്രസ്തുത പാർക്കിന്റെ ഉടമസ്ഥനും പ്രകൃതി സേന്ഹിയുമായ ‘നൂർക്ക’ തന്റെ സ്വപ്ന ഭവനം പണിതിരിക്കുന്നത് .അദ്ദേഹം സ്വന്തം പാർക്കു ഉൾപ്പെടെ ഉള്ള സ്ഥലത്തു വെച്ചു പിടിപ്പിച്ച മുളയും മരങ്ങളുമാണ് അദ്ദേഹം തന്റെ വീടു നിർമ്മാണത്തി നു ഉപയോഗിചിരിക്കുന്നത്…
ഒരു പുരുഷായുസ് മുഴുവനും പണിയെടുത് ഉണ്ടാക്കിയ സമ്പാദ്യം മൊത്തo സ്വപ്ന മാളികകള്‍ ഉണ്ടാക്കുവാൻ ചെലവിടുന്ന ഈ കാലഘട്ടത്തിൽ പ്രകൃതിയോട് ഒത്തിണങ്ങിയ പൗരാണിക രീതികൾ ഉപയോഗിച്ചു രണ്ടു കുട്ടികൾ അടങ്ങിയ തൻ്റെ കുടുബത്തോടൊപ്പം 2 വർഷങ്ങൾക്ക് മുൻപ് ഇവിടെ താമസം തുടങ്ങി. അകത്തേക്കു പ്രവേശിച്ചാൽ പുരാതന നാലുകേട്ടു രീതിയിൽ മരം ഉപയോഗിച്ച് മാത്രം നിർമിച്ച ഫർണിച്ചറുകൾ, കോണിപടികൾ,മരം കൊണ്ടു നിർമിച്ച കരകൗശല വസ്തുക്കൾ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. കാഴച്ചക്കാരായ ഞങ്ങൾക്ക് ഒരു നവ്യാനുഭവം തന്നെയായിരുന്നു… വീടിന്റെ ദൃശ്യാവിഷ്കാരം കാണുന്നതിലൂടെ നിങ്ങൾക്കും ഇതു അസ്വദിക്കാനാകും…. #woodhouse#bamboohouse#noorlaketirur