മലപ്പുറം ജില്ലയിലെ തിരൂർൽ നിന്നും 17 കിലോമീറ്റർ മാറിയാണ് കൂട്ടായി അഴിമുഖം സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ ഏറ്റവും കൂടുതൽ ശ്രദ്ധ യാകർഷിച്ച് സന്ദര്‍ശക പ്രീതി നേടി കൊണ്ടിരിക്കുന്ന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് ഇവിടം, മാത്രമല്ല പുരാതന കാലം മുതലേ പൊന്നാനി നഗര വുമായി ബന്ധപെട്ട കച്ചവട ജലഗതാഗതo നടത്തിവന്നിരുന്നടെ ഇതിലൂടെയായിരുന്നു . ടൂറിസം വികസനത്തിന്‍റെ ഭാഗമായി അഴിമുഖത്ത് ചിൽഡ്രൻസ് പാർക്ക്, റൈഡിങ്, പ്രോഗ്രാമുകൾ നടക്കതക്ക രീതിയിൽ ഒരുക്കി യിരിക്കുന്ന സ്റ്റേജും,മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന വിധത്തില്‍ ഇരിപ്പിടങ്ങളും..തൊട്ട് അടുത്ത് തന്നെയാണ് കാറ്റാടി മരകൂട്ടങ്ങളികിടയിലൂടെ ബീച്ചിലെത്താവുന്നതാണ് …
തിരൂർ പൊന്നാനി പുഴയും, ഭാരത പുഴയും അർബികടലിൽ ചേർന്ന് സംഗമിക്കുന്ന ഭാഗമാണ് ഇവിടം … സന്ധ്യ സമയത്തെ അസ്തമയ കാഴ്ച അഴിമുഖത്ത് നിന്ന് കാണുന്നത് ഒരു വേറിട്ട കാഴ്ച തന്നെയാണ്…