ഇതിന്റെ പരസ്യം തന്നെ ജൈവ വൈവിധ്യ ഉദ്യാനം(greenish space for relaxation)എന്നാണ്… തിരൂർ തുഞ്ചൻ പറമ്പിൽ നിന്നും സുമാർ 2 കിലോമീറ്റര് പടിഞ്ഞാറോട്ട് പോയാൽ തിരൂർ പൊന്നാനി പുഴയുടെ തീരത്താണ് ഈ പ്രകൃതി രമണീയമായ ഉദ്യാനം സ്ഥിതി ചെയ്യുന്നത്.
പരിസ്ഥിതി ആവാസം നിലർത്തിയും ജൈവ വൈവിദ്യത്തിന് കോട്ടം തട്ടാതെയുമാണ് ഈ പാർക്ക് നിര്മിച്ചിട്ടുള്ളത്… ടി പ്രദേശത്തികാരനും പ്രകൃതി സ്നേഹിയുമായ ” നൂർ’ എന്നയാളാണ് അദ്ദേഹത്തിന്റെ സ്വന്തം ഭൂമിയിൽ ഇപ്രകാരം ഒരു പാർക് രൂപ കല്പന ചെയ്തിട്ടുള്ളത്. സുമാർ 20 ഓളം വർഷമായി കാണും ഇതിന്റെ പ്രവർത്തനം തുടങ്ങി വെച്ചത്. വ്യത്യസ്തമായ മുളകൾ,ഔഷധ സസ്യങ്ങൾ, മരങ്ങൾ, പുൽത്തകിടുകൾ എല്ലാം സ്വ പ്രയത്നം കൊണ്ട് അദ്ദേഹം നട്ടുവളർത്തി ഒരു ഉദ്യാനമാക്കി മാറ്റിയിരിക്കുകയാണ്. 40 വ്യത്യസ്തത തരം മുളകൾ ഇവിടെ നാട്ടുവളർത്തിയിട്ട്ടുണ്ട് “ആനമുള”. എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ മുള ഇവിടുത്തെ അത്യാകര്ഷകമായ ഒന്നാണ്.25 രൂപയാണ് ഒരാൾക്കുള്ള എന്ററി ഫീ, കുട്ടികൾക്ക് ഫീ ഇല്ല, രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെ ആണ് ഇതിന്റെ പ്രവർത്തി സമയം. ടെലിഫിലിം, ആൽബം, വിവാഹ ഫോട്ടൊ ഷൂട്ട് ,കുടുബ സംഗമങ്ങൾ,ആലുമിനികൾ എന്നിവ ഇവിടെ സ്ഥിരമായി നടത്തി വരുന്നുണ്ട്.. മാത്രമല്ല ഫാമിലിയുമൊത് വന്നിരിക്കാൻ പറ്റിയ സ്ഥലമാണ്.. മാതൃമല്ല എല്ലായിടത്തും ടയർ കൊണ്ടുള്ള ഉഞ്ഞാലകൾ…. കുട്ടികളെ ഇവിടേക്ക് ആകർഷിക്കുന്ന ഒന്നാണ്… മുളം കൂട്ടങ്ങൾ ഈ പാർക്കിലെ മാത്രം പ്രത്യേകതകളാണ്.. വിശാലമായ പാർക്കിങ് സൗകാര്യവും മറ്റൊരു പ്രത്യേകതയാണ്.. ഉടമസ്ഥനായ നൂർക്കയുടെ മുളകൊണ്ട് നിർമിച്ച വീടും ഇതിന്റെ സമീപത്തായി ഉണ്ട്.