“മല മേലെ തിരിവെച്ചു പേരിയാറിന് തളയിട്ട്, ചിരിതൂകും പെണ്ണല്ലോ ഇടുക്കി……….. ഇവിടുത്തെ കാറ്റാണ് കാറ്റു……. മല മൂടും മഞ്ഞാണ് മഞ്ഞു,,”….. എന്ന ‘മഹേഷിന്റെ പ്രതികാരം’എന്ന സിനിമയിലെ റഫീക് അഹമ്മദിന്റെ വരികൾ അക്ഷരം പ്രതി ശരിവെക്കുന്നതാണ് ഇടുക്കിയുടെ വാഗമണ്. ഇടുക്കിജില്ലയുടെ പീരുമേട്, കോട്ടയം ജില്ലയിലെ മീനച്ചിൽ, കാഞ്ഞിരപ്പള്ളി എന്നീ താലൂക്കുകൾ ഉൾപ്പെടുന്ന പ്രദേശമാണ് പ്രകൃതി രമണീയമായ വാഗമണ്.
ലോക വിനോദസഞ്ചാര കേന്ദ്രത്തിന്റെ നാഷണൽ ജോഗ്രഫിക് ട്രാവൽ ലോകത്തിന്റെ 10 വിനോദ സഞ്ചാരങ്ങളിൽ ഒന്നായി വാഗമണ്ണിനെ തിരച്ചെടുത്തിട്ടുണ്ട്. മനോഹരമായ പച്ചപ്പ് നിറഞ്ഞ മൊട്ട കുന്നുകളും തേയില തോട്ടങ്ങളും പൈൻ ഫോറസ്റ്റും വാഗമണ്ണിനെ കൂടുതൽ സുന്ദരിയാക്കുന്നു. തങ്ങൾ മല, മുരുകൻ മല, കുരിശ് മല തുടങ്ങിയ മലകൾ വാഗമണിന്റെ മലകളുടെ ഭാഗമാണ്. തെന്നിന്ത്യൻ സിനിമകളുടെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനും ഇവിടമാണ്….. കോടമഞ്ഞു നിറഞ്ഞ മലകൾ തികച്ചും കണ്ണിന് കുളിരേകുന്ന കാഴ്ച്ചയാണ്..1936 ഇൽ ആണ് ഇടുക്കിയിലെ വാഗമണ് മലനിരകളിലേക്ക് റോഡ് ഗതാഗതം kerala govt സാധ്യമാക്കിയത്… അതിനു മുൻപ് indo_സ്വിസ്സ് കമ്പനിയുടെ പ്രധാന കന്നുകാലി വളർത്തൽ കേന്ദ്രമായിരുന്നു. പൈൻ മരക്കാടുകൾ വാഗമണ്ണിലെ പ്രധാന വിശ്രമ കേന്ദ്രമാണ്..20 വർഷത്തിൽ ഒരിക്കൽ എടുക്കുന്ന പൈൻ മരങ്ങുളുടെ പൾപ്പ് എടുത്തതാണ് currency അചടിക്കുന്നതിനുള്ള പേപ്പർ ഉണ്ടാക്കുന്നത്. തിരക്കു പിടിച്ച ജീവിത സാഹചര്യങ്ങളിൽ നിന്നു കുറച്ചു relaxation വേണ്ടി വാഗമാണിനെ തെരെഞ്ഞെടുക്കാം..വളരെ കുറഞ്ഞ ചെലവിൽ തന്നെ എല്ലാ സൗകര്യങ്ങളോട് കൂടി ഫാമിലിയുമായി മൂന്നാലു ദിവസങ്ങൾ ചിലവഴിക്കാൻ പറ്റിയ സ്ഥലം… എന്നും മനസ്സിൽ ഓർമിക്കാൻ ഒരു പിടി നല്ല കാഴ്ചകൾ വാഗമാണ് തരും …തീർച്ച..