കൊയ്കോടിനെ പറ്റി പറയേണേല് ..
ഓളൊരു മൊഞ്ചത്ത്യാണ് …
നല്ല പള്ളർച് ഭക്ഷണോം തരും ഓള് …
വൈന്നേരം അങ്ങട്ട് ബീച്ചികെറങ്ങിയ നല്ല ആവി പറക്കണ തട്ട് കടകളും പിന്നെ പല ജാതി ഹോട്ടൽകളിലും ..
കല്ല്മ്മക്കായി പൊരിച്ചതും ,കാട മുട്ട പൊരിച്ചത് ങ്ങനെ കൂറേ പൊരിക്കടികളും ..
ഉന്നക്കായി പയംപൊരി ഇജ്ജാതി ഐറ്റംസ് ഒക്കെ കൂടി പള്ളീം മന്സുങ്ങട്ട് നിറക്കാം ..
മിട്ടായി തെരുവും , മാനാഞ്ചിറെം , ബീച്ചും എബടെ പോയാലും ഓള് പെരുത്ത് മൊഞ്ചത്യേന്നേണ് ..
അയ്‌ലിപ്പോ രാത്രി ബീച്ചി പോയിരുന്ന ഗസൽ പെയ്‌തിറങ്ങണ പോലേണ് ..
മിട്ടായി തെരുവി പോയാലോ ആകെ ഒരു ശിങ്കാരി മേളം പോലെയും ..
റഹ്മത് ഹോട്ടലിലെ ബീഫ് ബിരിയാണിം തിന്ന പിന്നെ ഒന്ന് ധമ്മിട്ട പോലെ ആയി ..
പിന്നെ ആ ബീച്ചിലെ ഉപ്പിലിട്ടതും ചെരണ്ടിഐസും തിന്ന് അസ്തമയോം കണ്ട് ..രാത്രി കോർച്ചേരം അവടെ ഇരുന്ന് കാട മുട്ട പൊരിച്ചതും കല്ലുമ്മക്കയും തിന്ന് മുഹബ്ബത്തിന്റെ സുലൈമാനിം കുടിച്ച ..പിന്നെ കൊയ്‌ക്കോട്
ജന്നത്താണ് …