യുഎഇയിലെ ഏറ്റവും ഉയരം കൂടിയ മൗണ്ടൻ ആയ ജബൽ ജൈസ് മലനിരകളുടെ മനോഹര കാഴ്ച്ചയുടെ രണ്ടാം ഭാഗം വാദി ഗിദ്ധയുടെ പരിസരത്ത് നിന്നാണ് ആരംഭിച്ചത്. വാദി ഗിദ്ധ അണകെട്ടി നിർത്തിയ ഒരു ചെറു തടാകമാണ് ആണ് കൃഷി ആവശ്യങ്ങൾക്ക് വേണ്ടി, ജബൽ ജയ്‌സ് ചുരം തുടങ്ങുന്നതിന് മുൻപ് മനുഷ്യനിർമ്മിതമായി നിർമ്മിക്കപ്പെട്ട ഒരു ജലസേചന സംവിധാനം ആണ് ഇത്.
പുരാതന ഗോത്രവർഗക്കാർ താമസിക്കുന്ന മേഖല കൂടിയാണ് ജബൽ ജൈസ് പർവത നിരകളുടെ താഴ്‌വാരങ്ങൾ. വിശാലമായ കൃഷിയിടങ്ങളും ചെറുഫാമുകളും ഈ പരിസരങ്ങളിൽ ഗോത്രവർഗ്ഗക്കാരുടെതായി ഉണ്ട്. ജബൽ ജയ്‌സിലേക്കുള്ള യാത്രയിൽ പാറകൊണ്ട് കൊണ്ട് കെട്ടിയുണ്ടാക്കിയ വീടുകളും വിശ്രമകേന്ദ്രങ്ങൾ ഒക്കെ നമുക് കാണാം. സന്ദർശകർക്കു വേണ്ടി വേണ്ടിയുള്ള ഇത്തരം സംവിധാനങ്ങളും അതുപോലെതന്നെ ജബൽ ജയ്‌സിന്ന് ഉയരത്തിൽ എത്തിയാൽ വ്യൂ പോയിൻറ് കളും സാഹസിക വിനോദങ്ങളുടെ കേന്ദ്രങ്ങളും സന്ദർശകർക്കായി ഇവിടെ നിർമിച്ചിട്ടുണ്ട്. സിപ് ലൈൻ, സ്‌കേറ്റിങ് റിംഗ് എന്നിവ ഇതിപ്പെടുന്നതാണ്.
ജബൽ ജയ്‌സിന് മുകളിൽ എത്തിയാൽ വാഹനം പാർക്ക് ചെയ്തതിനുശേഷം നടന്നുകൊണ്ട് മല കയറുകയാണെങ്കിൽ ഏറ്റവും മുകളിൽ നിന്നും ഒമാൻ ബോർഡറും അതു പോലെ തന്നെ സണ്സെറ്റിംഗും റൈസിംഗ് ഒക്കെ നമുക്ക് കാണാവുന്നതാണ് .