മൂന്ന് ഗ്രാമങ്ങളിലായി 250 ഓളം കുടുംബങ്ങള്‍ ഉണ്ട് .താരതമ്യേന ജനസംഖ്യ കുറവാണ്. ഗവി ,കൊച്ചുപന്ബ ,മീനാര്‍ എന്നി ഗ്രാമങ്ങളില്‍ആയി ആദിവാസികള്‍ ഉൾപെടെ ഉള്ളവർ താമസിച്ചു വരുന്നു … വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ആണെങ്കിൽ ഒരു LP school മാത്രമാണ് ഉള്ളത്.. ‘വണ്ടിപ്പെരിയാർ ‘എന്ന സ്ഥലമാണ് ഗവികാരുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗപെടുത്തുന്ന City’ ,UP- Highschool വിദ്യാഭ്യാസ നടത്തുവാൻ അവർക്ക് വനത്തിലൂടെ യാത്ര ചെയ്ത്25 കിലോമീറ്റർ ഇപ്പുറത്തുള്ള വണ്ടിപെരിയാറിൽ എത്തണം..
ഓർഡിനറി KSRTC ബസ്സ് മാത്രമാണ് അവരുടെ ഗതാഗത മാർഗം.. അവശ്യ സാധനങ്ങൾ വാങ്ങിക്കാൻ ജീപിലും ഓട്ടോയും ഉപോയോഗികുന്നുണ്ട് ….. നമ്മുടെ തലമുറ മൊബൈൽ ഫോണിന്റെ മായലോകത് ജീവിക്കുമ്പോൾ അവിടങ്ങളിലെ ചെറുപ്പക്കാർക്ക് ബിഎസ്എൻഎൽ E ചിഹ്നം മാത്രമാണുള്ളത് … മുൻപ് ശ്രീലങ്കയിൽ നിന്നും അഭയാർത്ഥികളായി വന്നവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചുകൊടുത്ത സ്ഥലം കൂടിയാണ് ഗവി, Ghoper Tree”നോഹയുടെ കപ്പൽ ഉണ്ടാക്കാൻ ഉപയോഗിച്ച് എന്നു പറയപ്പെടുന്ന മരം കേരള ത്തിൽ ഗവിയിൽ മാത്രം കാണപ്പെടുന്ന ഒന്നാണെന്ന് പറയപ്പെടുന്നു. lady shoe flower എന്ന അറിയപ്പെടുന്ന അപൂർവ ഇനം പുഷ്പവും ഗവിയുടെ മാത്രം പ്രത്യേകത ആണ്. സഫാരി,ബോട്ടിംഗ്, ട്രെക്കിങ്ങ്, എന്നിവയാണ് ഗവിയിലുള്ള പാക്കേജിൽ ഉൾപെട്ടിട്ടുള്ളത്.
ബോട്ടിംഗ് ……
മുക്കാൽ മണിക്കൂർ ദൈർഘ്യം കൂടിയ ബോട്ടിംഗ് യാത്രയിൽ നീർ വാഴച്ചാൽ എന്ന വെള്ളച്ചാട്ടത്തിൽ എത്താം… കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉല്ലസിക്കാനും കുളിക്കാനും പറ്റിയ വെള്ളച്ചാട്ടമാണ്.
സഫാരി……
KFDC യുടെ ബസിൽ ആണ് രാവിലെ 6 മണി മുതൽ 9 വരെ ആണ് സഫാരി …സഫാരിക്കിടയിൽ കാടിന്റെയും കാട്ടു മൃഗങ്ങളുടേയും കാഴ്ച അതീവ സുന്ദരമാണ്.ഏലക്ക PLANTATION വിസിറ്റും സഫാരിയുടെ മറ്റൊരാകര്‍ഷനമാണ്.
ട്രെക്കിങ്ങ് ..
ട്രെക്കിങിന്റെ പ്രധാന ആകർഷണം ശബരിമല view point ആണ്..കൂടാതെ മലമുകളിൽ നിന്ന് തിങ്ങി നിറഞ്ഞ കാടിന്റെ കാഴ്ച അത്യാകർഷകമാണ്.
FOR BOOKING KFDC GAVI PACKAGE – Jagan (guide) : 8547986269