ഗവിയിൽ നിന്നും തിരിച്ചു വരുന്ന സമയത്തു അമ്മച്ചി കൊട്ടാരത്തിൽ കയറാന്‍ ഞങ്ങൾ കുട്ടിക്കാനത്ത് എത്തി ..
അവിടെ നിന്നും സുമാർ രണ്ടര k.m ദൂരമേ ഉള്ളൂ കൊട്ടാരത്തിൽ എത്താൻ. ഇന്ദ്രിയം,കാർബൺ എന്നി horror സിനിമ കളുടെ ഷൂട്ടിംഗ് ഇവിടേ വെച്ചാണ് നടന്നത്… തികച്ചും പേടിപ്പെടുത്തുന്ന വീഥികളാണ് ..വളരെ ഇടുങ്ങിയ റോഡ്.. ഇരു വശങ്ങളിലും തിങ്ങി നിറഞ്ഞ മരങ്ങൾ.. ചീവീടുകളുടെ ഉച്ചത്തിലുള്ള ശബ്ദം മാത്രം…ഒടുവിൽ കൊട്ടാരത്തിന് മുന്നിൽ എത്തി. തിരുവിതാംകൂർ ഭരണകാലത്ത് ഭരാണാധികാരികളുടെ ഭാര്യമാരെ :അമ്മച്ചി’ എന്നാണ് വിളിച്ചിരുന്നത് .അങ്ങനെയാണ് അമ്മച്ചി കൊട്ടാരം എന്ന പേരു വന്നത്…
പടികൾ കയറി പ്രവേശന വാതില് എത്തി.. മുട്ടിയപ്പോൾ ഒരാൾ വാതിൽ തുറന്ന്… മുഷിഞ്ഞ രീതിയിൽ വസ്ത്രധാരണം ധരിച്ചു ,തലയിൽ ഒരു monkey ക്യാപ്പും ധരിച്ച് പേര് ‘ധർമലിംഗം'” കാലങ്ങളായി അവിടുത്തെ സൂക്ഷിപ്പുകാരൻ. കയറുന്നത് തന്നെഒരു വലിയ hall, അതു കഴിഞ്ഞു ഒരു നടുമുറ്റം അടങ്ങിയ വരാന്ത,ഉള്ളിൽ വലിയ 3 മുറികൾ, രഹസ്യ ഭൂഗർഭപാത..പ്രസ്തുത പാത പീരുമെടുള്ള ഒരു അമ്പലത്തിലേക്എത്തുന്നതാണ് എന്നു പറയപ്പെടുന്നു.. തികച്ചും ഇരുട്ട് നിറഞ്ഞ ഒരു പ്രേതായലയം , തന്നെ.. കുട്ടികൾ രണ്ടും പേടിച്ചു ഞങ്ങളെ ഇറുക്കി പിടിക്കുന്നുണ്ടായിരുന്നു.ഇന്ന് ഇവിടെയാണ് തങ്ങുന്നത് എന്നു പറഞ്ഞപ്പോൾ മോന് വേണ്ട.. പോവ…എന്നു പറഞ്ഞു അലറുന്നുണ്ടായിരുന്നു.ഒരു ഇലക്ട്രിക്ക് കണക്ഷന് പോലും ഇല്ലാതെ അയാൾ രാത്രി ഒക്കെ എങ്ങനെ അവിടെ കഴിച്ചു കൂട്ടുന്നു എന്നത് അതിശയം തന്നെ…